Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 16
Current Affairs Malayalam · Malayalam Current Affairs · October 16, 2026

Current Affairs Malayalam 2026 October 16

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ലോക ഭക്ഷ്യദിനം എന്നാണ്?

ഒക്ടോബര്‍ 16

2. ലോകപ്രശസ്ത കാര്‍ട്ടൂര്‍ കഥാപാത്രമായ വിന്നി ദ് പൂഹ് എന്ന കരടിക്ക് 2026-ല്‍ നൂറ് വയസ്സ് തികഞ്ഞു. വിന്നിയുടെ സൃഷ്ടാവ് ആരാണ്?

അലന്‍ അലക്‌സാണ്ടര്‍ മില്‍നെ, ഇംഗ്ലീഷ് സാഹിത്യകാരന്‍

3. കേരളത്തില്‍ 25 കോടി രൂപയ്ക്ക് മുകളില്‍ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ക്ക് സംസ്ഥാന നിയമപ്രകാരമുള്ള ക്ലിയറന്‍സുകള്‍ക്കായി അപേക്ഷിച്ചാല്‍ 75 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിന്റെ പേരെന്ത്?

സരള്‍ കേരളം ബില്‍ 2026

4. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) മുംബൈയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന് പൊലീസ് നോട്ടീസ് നല്‍കി. ഏത് നിയമപ്രകാരമാണ് ഖാന് പൊലീസ് നോട്ടീസ് നല്‍കിയത്?

ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് ഏഴാം വകുപ്പ്

5. പരമ്പരാഗത കരകൗശല മേഖലയിലെ മികവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ 2026-ല്‍ നേടിയ മലയാളികള്‍ ആരെല്ലാം?

എ പ്രതാപ്, ആശ ജി കൃഷ്ണ

6. ഹിന്ദുമതത്തിലെ പിന്നാക്ക ജാതികളില്‍നിന്നും മറ്റു മതങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന പിന്നാക്കവിഭാഗത്തിന്റെ ആനൂകൂല്യം ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ കേസ് ഏത്?

ഹിന്ദുമതത്തില്‍നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത് സംബന്ധിച്ച കേസ്

7. 15 കോടി വര്‍ഷം പഴക്കമുള്ള പക്ഷിയുടെ ഫോസില്‍ ചൈനയില്‍ കണ്ടെത്തി. പക്ഷിയുടെ പേരെന്ത്?

യുഷെഷുവോര്‍ണിസ് യാങ് യുവാനെന്‍സിസ്

8. 2026-ലെ ഹിലരി ക്ലിന്റണ്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

റീമ നാനാവതി

9. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ 100 മത്സരങ്ങള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

കിലിയന്‍ എംബപെ, 27 വയസ്സ്

10. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിന് മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തില്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ സഹായിക്കുന്ന മെഷീന്‍ ലേണിങ് സംവിധാനം വികസിപ്പിച്ച സ്ഥാപനം ഏത്?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, തിരുവനന്തപുരം

11. അണ്ടര്‍ 23 ലോക റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലെ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം ആരാണ്?

വിശ്വജിത് മോറെ

12. 2026-ലെ ഹെല്‍ത്തി നാഷണലി ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ് (എന്‍ഡിസി) സ്‌കോര്‍ കാര്‍ഡില്‍ ഇന്ത്യയ്ക്ക് എത്ര പോയിന്റ് ലഭിച്ചു?

32-ല്‍ രണ്ട് പോയിന്റ്

2026 ഒക്ടോബര്‍ 15-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 15 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 16