Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 17
Current Affairs Malayalam · Malayalam Current Affairs · October 17, 2026

Current Affairs Malayalam 2026 October 17

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി 2026 നവംബര്‍ 1-ന് പ്രഖ്യാപിക്കുന്ന ജില്ലയേത്?

വയനാട്‌

2. പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതി ഏത്?

ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതി

3. കേരളത്തിലെ അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?

ജ്യോതി പദ്ധതി

4. എല്ലാം ബോംബുകളുടേയും മാതാവ് എന്നറിയപ്പെടുന്ന ബോംബേത്?

മോഅബ്

5. വ്യത്യസ്ത സൗരവിസ്‌ഫോടനങ്ങളില്‍നിന്നുള്ള ഊര്‍ജവിതരണം ഒരേ അളവിലോ ഒരേ രീതിയിലോ ആകണമെന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ഗവേഷകര്‍ കണ്ടെത്തി. ഏതെല്ലാം ബഹിരാകാശ ദൗത്യങ്ങളില്‍നിന്നും ലഭിച്ച ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്?

ഇന്ത്യയുടെ ആദിത്യ എല്‍1, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ3

6. ആര്‍ത്തവ ശുചിത്വം ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്?

ഭരണഘടനയുടെ 21-ാം അനുച്ഛേദം

7. ഇലോണ്‍ മസ്‌കിന്റെ ടെസ്ല കാര്‍ കമ്പനി വികസിപ്പിച്ച പറക്കുംകാര്‍ ഏത്?

റോഡ്സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍

8. കേന്ദ്രസര്‍ക്കാരിന്റെ ഏത് മിഷന്റെ ഭാഗമായിട്ടാണ് അഗ്രിസ്റ്റാക് കമ്മീഷണറേറ്റ് രൂപീകരിച്ചത്?

ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍

9. ശാസ്ത്രീയ സത്യങ്ങള്‍ക്കും തെളിവുകള്‍ക്കുംവേണ്ടി നിലകൊള്ളുന്ന ഗവേഷകര്‍ക്ക് നല്‍കുന്ന ജോണ്‍ ഡോക്‌സ് പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടംനേടി മലയാളി ആരാണ്?

ഡോ സിറിയക് അബി ഫിലിപ്‌സ്

10. ചരിത്രത്തിലാദ്യമായി പുരുഷ-വനിതാ താരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന മിക്‌സഡ് ജെന്‍ഡര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വേദി എവിടെ?

ശ്രീലങ്ക

11. സ്വിറ്റ്‌സര്‍ലന്‍ഡ് ടൂറിസത്തിന്റെ സൗഹൃദ അംബാസിഡറായി നിയമിതയായ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ആരാണ്?

ജമീമ റോഡ്രിഗ്‌സ്‌

12. മണ്ണിന്റെ ആരോഗ്യ സംരക്ഷണം, രാസവളങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗം, മണ്ണ്-ജല സംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടി ഏത്?

ഖേത് ബച്ചാവോ അഭിയാന്‍

13. അണ്ടര്‍ 23 ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ മലയാളി വനിത ആരാണ്?

ഡി ഷീബ

14. വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി നിര്‍മ്മിച്ച പാലമേത്?

മാക്കേക്കടവ്- നേരേകടവ് പാലം

15. ദക്ഷിണ റെയില്‍വേയില്‍ ആദ്യമായി വിസ്റ്റ ഡോം കോച്ചുകള്‍ ഉപയോഗിച്ച ട്രെയിനേത്?

മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്

Current Affairs 2026 October 15 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 17