Current Affairs Malayalam 2026 November 5
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026 നവംബറില്‍ യുഎസ് ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടി ഏത്?
ഡെമോക്രാറ്റിക് പാര്‍ട്ടി
- യുഎസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്റര്‍: ഡോ അബ്ദുല്‍ സെയ്ദ്
- ജനപ്രതിനിധി സഭയിലേക്ക് വിജയിച്ച ഇന്ത്യന്‍ വംശജര്‍: അമി ബേറ, റോ ഖന്ന, സുഹാസ് സുബ്രഹ്മണ്യം, പ്രമീള ജയപാല്‍, പിയ ഡാന്‍ഡിയ, അരുണ മില്ല
- യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലെ 435 സീറ്റിലും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
- ഗവര്‍ണറാകുന്ന ആദ്യ തദ്ദേശീയ വനിത: ഡെബ് ഹാലാന്‍ഡ്, ന്യൂമെക്സിക്കോ, ഡെമോക്രാറ്റിക് പാര്‍ട്ടി
- യുഎസ് സെനറ്റിലെത്തുന്ന ആദ്യ റെഡ് ഇന്ത്യന്‍ വനിത: പെഗ്ഗി ഫ്ളാനഗന്, മിനസോട്ട
- സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്വവര്‍ഗാനുരാഗി: ക്രിസ് പപ്പാസിന്, ന്യൂഹാംഷെയര്‍
- ഗവര്‍ണറാകുന്ന ആദ്യ ഹിസ്പാനിക് വനിത: ജിനാ ഹിനോ ജോസ
- ഗവര്‍ണറാകുന്ന ആദ്യ കറുത്ത വംശജ: കീഷാ ലാന്‍സ് ബോട്ടംസ്
2. അഗ്നീവീറുകളുടെ സേവനകാലാവധി എത്ര വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ 2026 നവംബറില്‍ തീരുമാനിച്ചത്?
രണ്ട് വര്‍ഷം
- നാല് വര്‍ഷത്തെ സേവനത്തിനുശേഷം 75% പേരെ പിരിച്ചുവിടും എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ഇവര്‍ക്ക് രണ്ട് വര്‍ഷം കൂടി സേവനകാലാവധി ലഭിക്കും.
- 25% പേര്‍ക്ക് സ്ഥിരനിയമനം ലഭിക്കും.
3. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ ആരാണ്?
കെ എം ചന്ദ്രശേഖര്‍
- ചെയര്‍മാന്‍ മുഖ്യമന്ത്രി
- നിലവിലെ അംഗസംഖ്യ: 15
4. സംസ്ഥാനത്ത് രാജ്യാന്തര മാരിടൈം മ്യൂസിയവും ഓഷനേറിയവും സ്ഥാപിക്കുന്നത് എവിടെ?
എറണാകുളം
5. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപീകരിച്ച റോഡ് സേഫ്റ്റി മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്?
മമ്മൂട്ടി
6. ഏകദിന ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിച്ച് 13,000 റണ്‍സ് തികച്ച ആദ്യ താരം എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
വിരാട് കോലി
- ഏകദിന ക്രിക്കറ്റിലെ റണ്‍ ചേസുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം: വിരാട് കോലി
- 169 ഇന്നിങ്സുകളില്‍നിന്നും 8741 റണ്‍സ് കോലി നേടി. സചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
7. യുഎന്നിന്റെ വികസന അവകാശ പ്രഖ്യാപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ‘വികസന അവകാശം- മികച്ച മാതൃകകള്‍’ എന്ന വീഡിയോ പരമ്പരയില്‍ ഇടംപിടിച്ച കേരളത്തിലെ പദ്ധതി ഏത്?
അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതി
8. ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഡയറക്ടറാകുന്ന ഇതിഹാസ ടെന്നീസ് താരം ആരാണ്?
റാഫേല്‍ നദാല്‍
9. പശ്ചിമഘട്ടത്തില്‍ പുതുതായി കണ്ടെത്തിയ ലാജനാന്ദ്ര അയനെ എന്ന സസ്യത്തെ കണ്ടെത്തിയ സ്ഥലം ഏത്?
തൊള്ളായിരംകണ്ടി, വയനാട്
10. കേരള വനംവകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആരെല്ലാം?
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍
Current Affairs 2026 Noveber 04 Malayalam : Click here