Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
2026-ലെ കേരള പി എസ് സി പരീക്ഷയ്ക്ക് പഠിക്കേണ്ട അവാര്‍ഡുകള്‍
Current Affairs Malayalam · Malayalam Current Affairs · August 11, 2026

2026-ലെ കേരള പി എസ് സി പരീക്ഷയ്ക്ക് പഠിക്കേണ്ട അവാര്‍ഡുകള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

2026 ജനുവരി

1. നവാഗത സംവിധായകര്‍ക്കായി സംവിധായകന്‍ ഷാഫി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഷാഫി മെമ്മോറിയല്‍ പുരസ്‌കാരം നേടിയത് ആരാണ്?

കളങ്കാവല്‍ സിനിമയുടെ സംവിധായകന്‍ ജിതിന്‍ കെ ജോസ്‌

2. സുഭാഷ് ചന്ദ്രബോസ് ആപ്ത പ്രബന്ധന്‍ പുരസ്‌കാരം നേടിയത് ആരാണ്?

ലഫ്റ്റനന്റ് കേണല്‍ സീത അശോക് ഷെല്‍ക്കെ

3. ചെന്നൈ ആശാന്‍ സ്മാരക അസോസിയേഷന്റെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ വി രാമകൃഷ്ണന്‍

4. 2026-ലെ പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടിയ മലയാളികള്‍ ആരെല്ലാം?

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ ടി തോമസ്, വയലിനിസ്റ്റ് എന്‍ രാജം, ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായ പി നാരായണന്‍

5. 2026-ലെ പത്മഭൂഷണ്‍ ലഭിച്ച മലയാളികള്‍ ആരെല്ലാം?

നടന്‍ മമ്മൂട്ടി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

6. 2026-ല്‍ പത്മശ്രീ പുരസ്‌കാരം എത്ര പേര്‍ക്ക് ലഭിച്ചു?

131

7. സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര 2026-ല്‍ നേടിയത് ആരാണ്?

ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല

8. ധീരതയ്ക്കുള്ള 2026-ലെ ഉത്തരം ജീവന്‍ രക്ഷാ പദക് പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്?

സി മുഹമ്മദ് ഷമീല്‍

9. സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സ്മരണാര്‍ഥം രൂപവല്‍ക്കരിച്ച മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത് ആരാണ്?

അരുന്ധതി റോയി

10. 2025-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത് ആരാണ്?

കവി കെ ജി ശങ്കരപിള്ള

11. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ് (ബാഫ്റ്റ) അവാര്‍ഡ് 2026-ല്‍ 14 നോമിനേഷനുകള്‍ നേടിയ സിനിമ ഏതാണ്?

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

12. കേരള ശാസ്ത്ര പുരസ്‌കാരം നേടിയത് ആരാണ്?

ഡോ ടെസി തോമസ്

‌13. തമിഴ്‌നാട് കിഡ്‌നി റിസര്‍ച്ച് (ടാങ്കര്‍) ഫൗണ്ടേഷന്റെ റെന്നി എബ്രഹാം ലവ് ഫോര്‍ സര്‍വീസ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ അജിത് മുല്ലശ്ശേരി

14. ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2026 നേടിയത് ആരാണ്?

കെ ശ്രീകുമാര്‍

15. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദി നല്‍കുന്ന വയലാര്‍ സാഹിത്യ പുരസ്‌കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?

കവി ഏഴാച്ചേരി രാമചന്ദ്രന്

16. മഹാകവി ജി ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴല്‍ പുരസ്‌കാരം നേടിയത്?

സാഹിത്യവിമര്‍ശകനായ ഇ പി രാജഗോപാലിന്റെ ഉള്‍ക്കഥ എന്ന ഗ്രന്ഥത്തിന്

2026 ഫെബ്രുവരി

1. കവി ഡി വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറേ കല്ലട നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡി വിനയചന്ദ്രന്‍ സ്മാരക സാഹിത്യപുരസ്‌കാരം ലഭിച്ച കൃതി ഏതാണ്?

ആനോ

2. പി കെ കാളന്‍ പുരസ്‌കാരം നേടിയത് ആരാണ്?

അതിയടം കുഞ്ഞിരാമ പെരുവണ്ണാന്‍, തെയ്യം കലാകാരന്‍

3. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ 2026-ലെ കെ കരുണാകരന്‍ സ്മാരക പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

തേറമ്പില്‍ രാമകൃഷ്ണന്‍

4. കവി ഡി വിനയചന്ദ്രന്റെ സ്മരാര്‍ഥം സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്‌കാരം നേടിയ കവിതാ സമാഹാരം ഏത്?

ഇടതുകഴുവിലെ കള്ളന്‍

5. ഗൂരുവായൂര്‍ ദേവസ്വത്തിന്റെ 2026-ലെ ജ്ഞാനപ്പാന പുരസ്‌കാരം നേടിയത് ആരാണ്?

വൈക്കം രാമചന്ദ്രന്‍

6. എസ് കെ പൊറ്റക്കാട്ട് സ്മാരക സമിതിയുടെ നോവല്‍, ചെറുകഥാ രംഗത്തെ സംഭാവനകള്‍ക്കുള്ള സാഹിത്യ പുരസ്‌കാരം നേടിയത് ആരാണ്?

അര്‍ഷാദ് ബത്തേരി

7. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ ഫെല്ലോഷിപ്പുകള്‍ നേടിയത് ആരെല്ലാം?

വേണുജി (കൂടിയാട്ടം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീത സംവിധായകന്‍), ജയപ്രകാശ് കുളൂര്‍ (നാടകകൃത്തും സംവിധായകനും നടനും)

8. സംസ്ഥാന റവന്യൂ അവാര്‍ഡുകളില്‍ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശൂര്‍)

9. ശ്രീനാരായണ രാജ്യാന്തര പഠന തീര്‍ത്ഥാടന കേന്ദ്രം നല്‍കുന്ന ശ്രീനാരായണ രാജ്യാന്തര പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

എം ചന്ദ്രബാബു

6. സംസ്ഥാന യുവജനകമ്മീഷന്റെ 2025-26 വര്‍ഷത്തെ യുവപ്രതിഭ പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?

ജിലുമോള്‍ മരിയറ്റ് തോമസ്, ഡോ ശാരദാ ദേവി, അമല്‍ ഇക്ബാല്‍

2026 മാര്‍ച്ച്‌

1. സ്‌പോര്‍ട്‌സ് പുരസ്‌കാരമായ ലോറസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ ടീമേത്?

2. 2025-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

മേതില്‍ രാധാകൃഷ്ണന്‍

3. ചിത്രകലയിലെ സംഭാവനകള്‍ക്കായി എക്‌സ്പ്രഷന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് അമൃത ഷെര്‍ഗില്‍ പുരസ്‌കാരം നേടിയത് ആര്?

മോബി സജീവ്‌

4. തകഴി സ്മാരക സമിതി ഏര്‍പ്പെടുത്തിയ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആരാണ്?

സേതു

5. കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുമാരനാശാന്‍ കവി പുരസ്‌കാരങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാം?

6. ബിസിസിഐയുടെ 2025-ലെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത് ആരാണ്?

ശുഭ്മന്‍ ഗില്‍

7. കേരള ഫോക് ലോര്‍ അക്കാദമിയുടെ 2024-ലെ ഫെല്ലോഷിപ്പുകള്‍ നേടിയത് ആരെല്ലാം?

ഡോ എം പി കൃഷ്ണന്‍ പണിക്കര്‍ (തെയ്യം), കെ പി ചന്തുക്കുട്ടി നമ്പ്യാര്‍ (കോല്‍ക്കളി), കെ എം അനിരുദ്ധന്‍ (അര്‍ജുനനൃത്തം), ടി പി കുമാരന്‍ (മരക്കലപ്പാട്ട്), ഒ വി രത്‌നാകരന്‍ പണിക്കര്‍ (പൂരക്കളി, മറത്തുകളി), കുണ്ടത്തില്‍ ദാമോദരന്‍ (പൂരക്കളി), പുതുമന ഗോവിന്ദന്‍ നമ്പൂതിരി (തിടമ്പ് നൃത്തം), എ രാജമ്മ അയ്യപ്പന്‍ (പൂപ്പടതുള്ളല്‍), പി കുട്ടിക്കൃഷ്ണന്‍ (കണ്യാര്‍കളി), ആര്‍ തുളസീധരന്‍ പിള്ള (കാക്കാരശ്ശി നാടകം) വി തത്ത (തുയിലുണത്തുര്‍പാട്ട്)

8. 2025-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത് ആരാണ്?

വൈരമുത്തു

9. ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നല്‍കുന്ന ആജീവനാന്ത പുരസ്‌കാരം നേടിയത് ആരെല്ലാം?

റോജര്‍ ബിന്നി, രാഹുല്‍ ദ്രാവിഡ്, മിതാലി രാജ്

10. വിക്രംസാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിക്രം സാരാഭായ് വിജ്ഞാന്‍ പുരസ്‌കാരം നേടിയത് ആരാണ്?

രാകേഷ് ശര്‍മ

11. 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച മലയാള നോവല്‍ ഏതാണ്?

മായാമനുഷ്യര്‍ (കര്‍ത്താവ്: എന്‍ പ്രഭാകരന്‍)

12. കവിയും കോളെജ് അധ്യാപകനുമായിരുന്ന ചായം ധര്‍മരാജന്റെ സ്മരണയ്ക്കായി നെടുമങ്ങാട് ഗവണ്‍മെന്റ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ ചായം ധര്‍മരാജന്‍ കവിതാ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

മീനേ മീന്‍ മണമേ (രചയിതാവ്: ആര്‍ ആതിര)

13. 2026-ലെ ലോക ഭക്ഷ്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ലെലിഫെല്‍ഡ്

2026 ഏപ്രില്‍

1. ശ്രീ സ്വാതിതിരുനാള്‍ സംഗീതസഭയുടെ 2026-ലെ ഗായക രത്‌നം പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

രുക്മിണി ഗോപാലകൃഷ്ണന്‍

2. കവി രശ്മിസദനം രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം കേരള സാഹിത്യസംഗമവേദി നല്‍കുന്ന കവിതാ പുരസ്‌കാരം ലഭിച്ച കവിതാ സമാഹരം ഏത്?

എന്നെ നിന്റെ മണമാണ്

3. ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരി ആരാണ്?

ജിന്‍ഷ ഗംഗ

4. ഗിരീഷ് കാര്‍ണാട് തിയറ്റര്‍ സ്മാരക വേദിയുടെ അഞ്ചാമത് സാഹിത്യപുരസ്‌കാരം നേടിയ നാടക സമാഹാരം ഏത്?

ലമാ സബക് താനി (രചയിതാവ്: ജിഷ)

5. ഗ്രീന്‍ നൊബേല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്‌കാരം നേടിയ വനിതകള്‍ ആരെല്ലാം?

ഇറോറോ തന്‍ഷി (നൈജീരിയ), ബോറിം കിം (ദക്ഷിണ കൊറിയ), സാറാ ഫിഞ്ച് (യുകെ), തിയോനില റോക്ക മാറ്റ്‌ബോബ് (പാപുവ ന്യൂ ഗിനിയ), അലന്ന അകാക് ഹര്‍ലി (യുഎസ്), യുവേലിസ് മൊറേല്‍സ് ബ്ലാങ്കോ (കൊളംബിയ)

6. ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം നല്‍കുന്ന ഒ വി വിജയന്‍ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആരാണ്?

ബാബു കുഴിമറ്റം

7. 2026-ലെ പത്മപ്രഭ പുരസ്‌കാരം നേടിയത് ആരാണ്?

ആര്‍ രാജശ്രീ

8. ഫിസിക്‌സ് ഓസ്‌കര്‍ എന്നറിയപ്പെടുന്ന ന്യൂ ഹൊറൈസന്‍സ് ഇന്‍ ഫിസിക്‌സ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ മാത്യു സിറിയക്

9. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?

വംശം

10. കായിക്കര ആശാന്‍ സ്മാരകം നല്‍കുന്ന കെ സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരം ലഭിച്ച കവിതാ സമാഹാരം ഏത്?

മീനേ മീന്‍ മണമേ (രചയിതാവ്: ആര്‍ ആതിര)

2026 മെയ്‌

1. മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള വി അബ്ദുല്ല പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

എസ് മിനിസ്തി

2. യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ശ്രീകുമാരന്‍ തമ്പി

3. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന ഒഎന്‍വി സാഹിത്യപുരസ്‌കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?

എം മുകുന്ദന്‍

4. മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബി ആര്‍ പി എക്‌സലന്‍സ് പുരസ്‌കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?

ധന്യ രാജേന്ദ്രന്‍

5. 2026-ല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ കൃതിയേത്?

തുന്നല്‍ക്കാരന്‍

6. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ഏര്‍പ്പെടുത്തിയ വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ലഭിച്ചത് ആരാണ്?

ടി എം അബ്രഹാം

7. മഹാകവി പി സ്മാരക ട്രസ്റ്റിന്റെ 2026-ലെ കവിതാ പുരസ്‌കാരം ലഭിച്ച കൃതിയേത്?

യക്ഷിയുടെ പരിണാമം, രചയിതാവ്: പി പി ശ്രീധരനുണ്ണി

8. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) നല്‍കിയ പുരസ്‌കാരം ഏത്?

അഗ്രിക്കോള പുരസ്‌കാരം

9. ഡോ സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പുരസ്‌കാരം നേടിയത് ആരാണ്?

ഡോ ജോര്‍ജ് ഓണക്കൂര്‍

10. 2025-ലെ യുഎന്‍ മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ ആരാണ്?

മേജര്‍ അഭിലാഷ ബറാക്ക്

ജൂണ്‍ 2026

‌1. പരിസ്ഥിതി സംരക്ഷണ രംഗത്തെ മികവിനുള്ള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?

പി എം ജീജ ഭായ് (മികച്ച പരിസ്ഥിതി സംരക്ഷക), ഡോ പി ജെ സര്‍ലിന്‍ (പരിസ്ഥിതി സംരക്ഷ), ആര്‍ സാംബന്‍ (പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകന്‍), വെള്ളായണി കാര്‍ഷിക കോളെജ് (പരിസ്ഥിതി സംരക്ഷണ സ്ഥാപനം), തൃശൂര്‍ കോര്‍പറേഷന്‍ (തദ്ദേശഭരണ സ്ഥാപനം)

2. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള വനമിത്ര പുരസ്‌കാരം നേടിയത് ആരാണ്?

ജി രാജമണി

3. വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ 2026-ലെ രാമവര്‍മ കര്‍ണാടക സംഗീതരത്‌ന പുരസ്‌കാരം നേടിയത് ആരാണ്?

പ്രൊഫസര്‍ വൈക്കം വേണുഗോപാല്‍, മൃദംഗ വിദ്വാന്‍

4. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2024, 2025 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാളികളും മേഖലയും

2024 അക്കാദമദി പുരസ്‌കാര ജേതാക്കള്‍

2025-ലെ അക്കാദമി പുരസ്‌കാര ജേതാക്കള്‍

2024-ലെ ഉസ്താദ് ബിസ്മില്ലാഖാന്‍ യുവപുരസ്‌കാര ജേതാക്കള്‍

2025-ലെ ഉസ്താദ് ബിസ്മില്ലാഖാന്‍ യുവപുരസ്‌കാരങ്ങള്‍

5. പി കേശവദേവ് ട്രസ്റ്റിന്റെ പി കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സുഭാഷ് ചന്ദ്രന്‍

6. വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദിയുടെ സംഗീതരത്‌ന പുരസ്‌കാരം നേടിയത് ആരാണ്?

പ്രൊഫസര്‍ വര്‍ക്കല സി എസ് ജയറാം

7. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ പുതൂര്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ പി രാമനുണ്ണി

ജൂലൈ 2026

1. ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയത് ആരാണ്?

സുജാത, ഗായിക

2. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയത് ആരാണ്?

അടൂര്‍ ഗോപാലകൃഷ്ണന്‍

3. പൂര്‍വാപര്‍ ഭാഷാ സേതുപുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ ആര്‍സു

4. ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം നേടിയത് ആരാണ്?

ഭാവന

5. 29-ാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ സുവര്‍ണ പുരസ്‌കാരം നേടിയ ഹൈക്കോടതി ഏത്?

കേരള ഹൈക്കോടതി

6. കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?

7. സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ഥം ഭരതന്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ ഭരതന്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സംവിധായകന്‍ ചിദംബരം

8. പ്രൊഫ എം കെ സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?

9. 2026-ലെ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

നിലമ്പൂര്‍ ആയിഷ

10. സതീഷ് ബാബു പയ്യന്നൂര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയത് ആരാണ്?

സി വി ബാലകൃഷ്ണന്‍

11. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) എക്‌സലന്‍സ് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നേടിയത് ആരാണ്?

എന്‍ മുരുകേശന്‍

ആഗസ്റ്റ് 2026

1. ഐഎസ്ആര്‍ഒയും കമ്മിറ്റി ഓണ്‍ സ്‌പേസ് റിസര്‍ച്ചും (കോസ്പാര്‍) ചേര്‍ന്ന് നല്‍കുന്ന വിക്രംസാരാഭായ് പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

അന്നപൂര്‍ണി സുബ്രഹ്മണ്യം

2. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ദക്ഷിണേഷ്യന്‍ മേഖലയിലെ പബ്ലിക് ഹെല്‍ത്ത് ചാമ്പ്യന്‍ പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ സുരേഷ് കുമാര്‍

3. കോവളം കവികള്‍ സ്മാരക സമിതിയുടെ കോവളം കവികള്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ഡോ വി എസ് ശര്‍മ

4. ജമ്‌നാലാല്‍ ബജാജ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ ജേക്കബ് പുളിക്കന്‍

5. 2026-ലെ കണ്ണശ്ശ പുരസ്‌കാരം നേടിയത് ആരാണ്?

എന്‍ എസ് സുമേഷ് കൃഷ്ണന്‍

6. 2025-ലെ ദ്രോണാചാര്യ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം?

7. 2025-ലെ അര്‍ജുന അവാര്‍ഡ് ലഭിച്ച മലയാളികള്‍ ആരെല്ലാം?

വി മുഹമ്മദ് അജ്മല്‍ (അത്‌ലറ്റിക്‌സ്), ട്രീസ ജോളി (ബാഡ്മിന്റണ്‍)

ഓസ്‌കര്‍ പുരസ്‌കാരം 2026 കേരള പി എസ് സി ചോദ്യങ്ങള്‍ പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2026-ലെ കേരള പി എസ് സി പരീക്ഷയ്ക്ക് പഠിക്കേണ്ട അവാര്‍ഡുകള്‍