ഇന്നത്തെ കറന്റ് അഫയേഴ്‌സ് 7 ഫെബ്രുവരി 2026 (Kerala PSC Current Affairs 7 February 2026)
2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവയ്ക്കലിന് മാത്രമായുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് എവിടെ?
കോഴിക്കോട്
2. 2026-ലെ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത്?
ഇന്ത്യ
- ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
- പ്ലെയര്‍ ഓഫ് ദ് മാച്ച്: വൈഭവ് സൂര്യവംശി
- വൈഭവ് 80 പന്തില്‍നിന്നും 15 വീതം സിക്സും ഫോറും അടക്കം 175 റണ്‍സെടുത്തു.
- ലോകകപ്പ് ചരിത്രത്തില്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കി.
- ഇന്ത്യയുടെ ആറാമത് കിരീടം ആണിത്.
- സിംബാബ്വേയില് നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ 50 ഓവറില്‍ 411 റണ്‍സ് നേടി. ഇംഗ്ലണ്ട് 40.2 ഓവറില്‍ 311-ന് പുറത്ത്.
- ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ആണ് ഇന്ത്യ കുറിച്ചത്.
- 2000, 2008, 2012, 2018, 2022 വര്‍ഷങ്ങളില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്.
- അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന മലയാളികള്‍: ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്
3. 2026-ല്‍ മരണാനന്തരം പത്മവിഭൂഷണ്‍ ലഭിച്ച ഏത് രാഷ്ട്രീയ നേതാവിന്റെ കുടുംബമാണ് പുരസ്‌കാരം നിരസിച്ചത്?
വി എസ് അച്യുതാനന്ദന്‍
4. ഡല്‍ഹിയിലെ ആദ്യ മലയാളി എംഎല്‍എ ആയിരുന്ന വനിത 2026 ഫെബ്രുവരി 6-ന് അന്തരിച്ചു. പേരെന്താണ്?
മീര ഭരദ്വാജ് (77)
- 1998, 2003 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ഡല്‍ഹി നിയമസഭയിലേക്ക് ജയിച്ചു.
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക