ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 8) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025 ഡിസംബറില്‍ അന്തരിച്ച പ്രശസ്ത ബംഗാളി നടന് ആരാണ്?
കല്യാണ്‍ ചാറ്റര്‍ജി (81)
- സത്യജിത് റേയുടെ പ്രതിദ്വന്തിയില് അഭിനയിച്ചിട്ടുണ്ട്.
2. 2025 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്ന വിദേശരാജ്യങ്ങള്‍ ഏതെല്ലാം?
ജോര്‍ദാന്‍, ഇത്യോപ്യ, ഒമാന്‍
3. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
സന്തോഷ് മേനോന്
4. രാജ്യാന്തര അഴിമതി വിരുദ്ധദിനം എന്നാണ്?
ഡിസംബര്‍ 9
5. ക്രിസ്മസ് കാര്‍ഡ് ദിനം എന്നാണ്?
ഡിസംബര്‍ 9
5. ഏത് അന്താരാഷ്ട്ര സംഘടനയാണ് ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സിനെ (യുപിഐ) തിരഞ്ഞെടുത്തത്?
അന്താരാഷ്ട്ര നാണ്യനിധി
സ്രോതസ്സ്: ദേശാഭിമാനി
- ലോകത്ത് ആകെയുള്ള ഡിജിറ്റല്‍ പണമിടപാടുകളുടെ 49 ശതമാനം ഇന്ത്യയിലാണ് നടന്നത്.
- രണ്ടാം സ്ഥാനത്ത് ബ്രസീല്‍ (14 ശതമാനം)
6. ഇന്ത്യ ഏത് രാജ്യത്തില്‍നിന്നുമാണ് ആണവ അന്തര്‍വാഹിനി പാട്ടത്തിന് എടുക്കുന്നത്?
റഷ്യ
സ്രോതസ്സ്: മാതൃഭൂമി
- 36 വര്‍ഷം പഴക്കമുള്ള അകുല ക്ലാസില്‍പ്പെട്ട കെ-391 ബ്രാറ്റ്സ്ക് അന്തര്‍വാഹിനി ഇന്ത്യന്‍ വ്യോമസേന വാങ്ങും.
- ഐഎന്‍എസ് ചക്ര 3 എന്ന പേരില്‍ 2028-ല്‍ കമ്മീഷന് ചെയ്യും.
- ഇന്ത്യ റഷ്യയില്‍നിന്നും വാടകയ്ക്ക് എടുക്കുന്ന മൂന്നാമത്തെ ആണവ അന്തര്‍വാഹിനിയാണ്.
- 1988-1991 വരെ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്നു ഐഎന്‍എസ് ചക്ര 1, 2012 മുതല്‍ 2021 വരെ ഇന്ത്യ ഉപയോഗിച്ചു.
- ഇന്ത്യന്‍ നേവിയുടെ പക്കല്‍ നിലവില്‍ ഡീസല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 17 അന്തര്‍വാഹിനികള്‍ ഉണ്ട്.
7. 2025-ലെ ഫിഡെ സര്‍ക്യൂട്ടില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ ചെസ് താരം ആരാണ്?
ആര് പ്രഗ്നാനന്ദ
സ്രോതസ്സ്: മാതൃഭൂമി
- ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനുള്ള കാന്‍ഡിഡേറ്റ് ടൂര്ണമെന്റിലേക്ക് പ്രഗ്നാനന്ദ യോഗ്യ നേടി.
- കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ് വിജയി നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷിനെതിരെ മത്സരിക്കും.
- കാന്‍ഡിഡേറ്റ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യന്‍ പുരുഷ താരമാണ് പ്രഗ്നാനന്ദ
- വനിതാ വിഭാഗത്തില്‍ ലോകചാമ്പ്യന് ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി, ആര് വൈശാലി എന്നിവര്‍ ഇന്ത്യയില്‍നിന്നും യോഗ്യത നേടിയിട്ടുണ്ട്.
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
