ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 11) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
2. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആരാണ്?
വി ഹരിനായര്‍
3. മൈക്രോസോഫ്റ്റ് സിഇഒ ആരാണ്?
സത്യ നാദെല്ല
4. ഇന്ത്യയില്‍നിന്നും വിദേശത്തേക്കുള്ള കോട്ടണ്‍ വസ്ത്ര കയറ്റുമതിയില്‍ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ്?
തമിഴ്നാട്
5. കൊച്ചി-മുസിരിസ് ബിനാലെയുടെ എത്രാമത് പതിപ്പാണ് 2025 ഡിസംബര്‍ 12-ന് ആരംഭിക്കുന്നത്?
ആറാമത്
6. 2025 ഡിസംബറില്‍ യുനെസ്കോയുടെ അമൂല്യമായ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നും ഇടംപിടിച്ച ആഘോഷം ഏതാണ്?
ദീപാവലി
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയില്‍നിന്നും അമൂല്യ പൈതൃക പട്ടികയില്‍ ഇടംപിടിച്ച 16-ാമത്തെ സാംസ്കാരിക ഈടുവയ്പ്പാണ് ദീപാവലി.
- കേരളത്തില്‍നിന്നും മുടിയേറ്റും കൂടിയാട്ടവും മുമ്പ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
- പാക്കിസ്ഥാനില്‍ അന്യംനിന്നുപോകുന്ന പുരാതന നാടോടി സംഗീതോപകരണമായ ബൊറീന്ഡോയും അതിന്റെ ഈണങ്ങളും പുതുതായി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
7. ഷോപ്പഹോളിക് എന്ന പുസ്തക പരമ്പരയിലൂടെ പ്രശസ്തമായ ബ്രിട്ടീഷ് നോവലിസ്റ്റ് 2025 ഡിസംബറില്‍ അന്തരിച്ചു. പേരെന്താണ്?
സോഫി കിന്‍സെല്ല
8. 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കുവേണ്ടി ഏറ്റുവാങ്ങിയത് ആരാണ്?
അന കൊരീന സോസ
9. ചെന്നൈയില്‍ നടന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡല്‍ ഏതാണ്?
വെങ്കലം
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യ അര്‍ജന്റീനയെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- ഇന്ത്യന്‍ ടീം കോച്ച്: പി ആര് ശ്രീജേഷ്
- ജൂനിയര്‍ ഹോക്കി പുരുഷ ലോകകപ്പ് കിരീടം ജര്‍മ്മനിക്ക്.
- ജര്‍മ്മനിയുടെ എട്ടാമത് കിരീടം ആണിത്.
- ഫൈനലില്‍ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2-ന് പരാജയപ്പെടുത്തി.
10. ശ്രീലങ്കയില്‍ ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന് സാഗര്‍ ബന്ധു എന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഹെലികോപ്റ്റര്‍ ഏതാണ്?
നെറ്റ്സ് ഹെലികോപ്റ്റര്‍
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
