ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1.കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി കൊളീജിയം ശിപാര്‍ശ ചെയ്തത് ആരെയാണ്?
സൗമന്‍ സെന്‍
- സൗമന്‍ സെന്‍ നിലവില്‍ മേഘാലയ ചീഫ് ജസ്റ്റിസാണ്.
- കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി എ മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശിപാര്‍ശ ചെയ്തു.
- കേരളത്തിലെ കോടതികളില്‍ ഇ ഫയലിങ് സംവിധാനം നടപ്പിലാക്കാനും കോടതികളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്.
2. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് ആരാണ്?
റസൂല്‍ പൂക്കുട്ടി
3. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
4. ഇന്ത്യയുടെ നാവികത്താവളമായ ഐഎന്‍എസ് കദംബ ഏത് സംസ്ഥാനത്തിലാണ്?
കര്‍ണാടക
5. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയേത്?
വിബി ജി റാംജി
- വികസിത് ഭാരത്- ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വിബി-ജി റാംജി
- വിബി-ജി റാംജി ലോകസഭ പാസാക്കിയ തിയതി: 2025 ഡിസംബര്‍ 18
- വിബി-ജി റാംജി ലോകസഭ പാസാക്കിയ തിയതി: 2025 ഡിസംബര്‍ 19
- കേന്ദ്ര ഗ്രാമവികസന മന്ത്രി: ശിവരാജ് സിഹ് ചൗഹാന്
- ലോകസഭ സ്പീക്കര്‍: ഓം ബിര്‍ല
6. 2025 ഡിസംബറില്‍ അന്തരിച്ച പുലിറ്റ്സര്‍ ജേതാവായ വിഖ്യാത യുദ്ധകാര്യ ലേഖകന്‍ ആരാണ്?
പീറ്റര്‍ ആര്‍നറ്റ് (91)
- വിയറ്റ്നാം യുദ്ധം മുതല്‍ ഇറാഖ് യുദ്ധം വരെ റിപ്പോര്‍ട്ട് ചെയ്തു.
- ന്യൂസിലന്‍ഡില്‍ ജനിച്ച പീറ്റര്‍ ആര്‍നറ്റ് അസോഷ്യേറ്റ് പ്രസ് (എപി), സിഎന്‍എന്‍, എന്‍ബിസി തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമ നിര്‍മ്മിച്ച ശില്പി 2025 ഡിസംബര്‍ 18-ന് അന്തരിച്ചു. പേരെന്താണ്?
റാം വി സുതാര്‍
- ഇന്ത്യയിലും പുറത്തും നൂറുകണക്കിന് ഗാന്ധി പ്രതിമകളും റാം വി സുതാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
8. ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് എവിടെ?
ഗൊരഖ്പൂര്‍, ഉത്തര്‍പ്രദേശ്
9. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ആയുഷ് ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള ചിഹ്നം ഏതാണ്?
ആയുഷ്മാര്ക്ക്
10. ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരം 2025 ലഭിച്ചത് ആര്‍ക്കാണ്?
ശ്രീകുമാരന്‍ തമ്പി
11. ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം നേടിയ സംസ്ഥാനം ഏതാണ്?
ജാര്‍ഖണ്ഡ്
12. ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്ബോള്‍ ചാമ്പ്യന്മാര് ആയ ക്ലബ് ഏത്?
പിഎസ്ജി
- 2025-ല്‍ പിഎസ്ജി ആകെ ആറ് കിരീടങ്ങള്‍ നേടി.
- ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഇന്റര്‍ കോണ്ടിനെന്റല് കപ്പ് എന്നീ കിരീടങ്ങള്‍ പിഎസ്ജി ഈ വര്‍ഷം നേടി.
13. കേരളത്തിലെ ഏത് രാഷ്ട്രീയ നേതാവിന്റെ തമിഴ് ഭാഷയിലെ ആത്മകഥയാണ് മക്കളിന്‍ തോഴര്‍?
കെ കെ ശൈലജ
14. 2025 ഡിസംബറില്‍ വെടിയേറ്റ് മരിച്ച ഇക്വഡോര്‍ ഫുട്ബോള്‍ താരം ആരാണ്?
മരിയോ പിനെയ്ഡ
15. ഇരവികുളം ദേശീയോദ്യാനത്തിലെ ആനമുടിയില്‍ മലയാളി ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഇനം സസ്യമേതാണ്?
പോഗോസ്റ്റിമോണ്‍ ആനമുടിക്കം
- ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ലാമിയേസിയ കുടുംബത്തിലെ പോഗോസ്റ്റമോണ് ജനുസ്സില്‍പ്പെട്ട ചെടിയാണിത്.
- തൃശൂര്‍ പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് സസ്യത്തെ കണ്ടെത്തിയത്.
16. ഹരിതഗൃഹവാതകങ്ങളിലൊന്നായ മീഥെയ്നെ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കുന്ന വാതകം ഏതാണ്?
ഹൈഡ്രജന്‍
- മീഥെയ്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ചില പ്രകൃതിദത്ത ശുചീകരണ വസ്തുക്കളെ ഹൈഡ്രജന്‍ നശിപ്പിക്കുന്നതാണ് ഇതിന് കാരണം.
