1. 2026 മാര്‍ച്ച് 3-ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ആരാണ്?
കെ പി ഉണ്ണികൃഷ്ണന്
- 1971 മുതല്‍ 1991 വരെ വടകര എംപിയായിരുന്നു.
- 1989-90 ലെ വി പി സിങ് സര്‍ക്കാരില്‍ ഉപരിതല ഗതാഗത- വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു.
- കെ പി ഉണ്ണികൃഷ്ണനെ അനുകരിച്ചാണ് വികെഎന്‍ കഥകളിലെ പയ്യന് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
- 1970-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വികെഎന്നിന്റെ നോവല്‍- ആരോഹണം
2. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നടത്തിയ അദാലത്ത് ഏത്?
മഹിളാ ജന്‍സുന്‍വായി പരാതി പരിഹാര അദാലത്ത്
- അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിത കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് മഹിളാ ജന്‍സുന്‍വായി പരാതി പരിഹാര അദാലത്ത് നടത്തിയത്.
3. സ്പോര്‍ട്സ് പുരസ്കാരമായ ലോറസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ ടീമേത്?
വനിത ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം
- മികച്ച രാജ്യാന്തര ടീം എന്ന വിഭാഗത്തിലാണ് നോമിനേഷന്.
- ഈ അവാര്‍ഡിന് നോമിനേഷന് ലഭിക്കുന്ന ആദ്യ വനിത ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേത്.
4. ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് യാനങ്ങളില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ പേരെന്ത്?
നഭ്മിത്ര
- ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സംവിധാനമാണ് നഭ്മിത്ര
5. യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് എതിരെ ഇറാന് നടത്തുന്ന പ്രത്യാക്രമണത്തിന്റെ കോഡ് നെയിം എന്താണ്?
ഓപ്പറേഷന് ട്രൂത്ത്ഫുള്‍ പ്രോമിസ് 4
6. ഇന്ത്യ എസ് 400 എന്ന വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത് ഏത് രാജ്യത്തില്‍നിന്നുമാണ്?
റഷ്യ
7. ഇന്ത്യ 12.9 ലക്ഷം മെട്രിക് ടണ്‍ അപൂര്‍വ ധാതുശേഖരം കണ്ടെത്തിയത് ഏത് സംസ്ഥാനങ്ങളിലാണ്?
രാജസ്ഥാന്, ഗുജറാത്ത്
8. രണ്ടാമത് ഇന്ത്യന്‍ ബൈസണ്‍ ഫെസ്റ്റിന് വേദിയാകുന്ന വന്യജീവി സങ്കേതം ഏത്?
ഡെബ്രിഗഡ് വന്യജീവി സങ്കേതം, ഒഡീഷ
9. 2026 മാര്‍ച്ചില്‍ ജലശവദാഹം (വാട്ടര്‍ ക്രിമേഷന്‍) നിയമപരമായി അംഗീകരിച്ച രാജ്യമേത്?
സ്കോട്ട്ലന്‍ഡ്
- ജലവും പൊട്ടാസ്യം ഹൈഡ്രോക്സൈഡും നിറച്ച അറയില്‍ മൃതദേഹം വച്ചശേഷം 150 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഒന്നരമണിക്കൂറോളം ജലം ചൂടാക്കിയാണ് ശവദാഹം നടത്തുന്നത്.
- ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നും അറിയപ്പെടുന്ന ഈ പ്രക്രിയ ശവസംസ്കാരത്തില്‍ ഹരിത ബദല്‍ മാര്‍ഗമാണ്.
മാര്‍ച്ച് 3-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
