1. യുഎസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് യുഎസ് തകര്‍ത്ത ഇറാന് നാവികസേനയുടെ കപ്പല്‍ ഏത്?
ഐആര്‍ഐഎസ് ദേന
- 2026 ഫെബ്രുവരി 15 മുതല്‍ 25 വരെ വിശാഖപട്ടണത്ത് ഇന്ത്യ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂ, മിലന് നാവികാഭ്യാസം എന്നിവയില്‍ പങ്കെടുത്തശേഷം തിരികെ പോകുകയായിരുന്നു ഐആര്‍ഐഎസ് ദേന.
- ശ്രീലങ്കയുടെ തെക്കന്തീരത്തുനിന്നും 74 കിലോമീറ്റര്‍/ 40 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു ആക്രണം.
- യുഎസിന്റെ ആണവഅന്തര്വാഹിനിയില്നിന്നുമുള്ള ടോര്‍പിഡോ ആക്രമണത്തിലാണ് കപ്പല്‍ മുങ്ങിയത്.
2. 2026 മാര്‍ച്ച് നാലിന് അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നയതന്ത്രജ്ഞനും രാജ്യസഭാംഗവുമായിരുന്ന വ്യക്തി ആരാണ്?
എച്ച് കെ ദുവ
- മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയി, എച്ച് ഡി ദേവെഗൗഡ എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു
- 2001 മുതല്‍ 2003 വരെ ഇന്ത്യയുടെ ഡെന്മാര്ക്ക് അംബാസിഡറായിരുന്നു ദുവെ.
- 2008-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
- 2009-ല്‍ രാജ്യസഭാംഗമായി
3. കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കി മാറ്റുന്ന മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ച തിയതി എന്നാണ്?
2026 മാര്‍ച്ച് നാല്
- ഇതോടെ 1969-ലെ കേരള ഔദ്യോഗിക ഭാഷാ നിയമം റദ്ദായി.
- എല്ലാ സര്‍ക്കാര്‍, എയ്ഡജ് സ്കൂളുകളിലും 1 മുതല്‍ 10 വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാകും.
- 1969-ലെ നിയമ പ്രകാരം ഇംഗ്ലീഷും മലയാളവും കേരളത്തിന്റെ ഔദ്യോഗിക ഭാഷകളായിരുന്നു.
- 2025-ലാണ് പുതിയ നിയമം സംസ്ഥാന നിയമ പാസാക്കിയത്.
4. ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുന്ന വ്യക്തി ആരാണ്?
നിതീഷ് കുമാര്‍
5. കേരള ജീനോം ഡേറ്റ സെന്റര്‍ സ്ഥാപിച്ചത് എവിടെ?
തിരുവനന്തപുരം
6. വിജ്ഞാന കേരളം കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയേത്?
സാന്ത്വനമിത്രം
7. ആരോഗ്യവകുപ്പിന്റെ രക്തദാന പോര്‍ട്ടലിന്റെ പേരെന്ത്?
ജീവധാര
8. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേശകന് ആരാണ്?
ഡോ ടി എം തോമസ് ഐസക്
9. വണ്‍ വേള്‍ഡ് വണ്‍ ഫ്ളവര്‍ ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീവന്റെ വല എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത മലയാളി ആരാണ്?
ജി എസ് ഉണ്ണികൃഷ്ണന്
- ദക്ഷിണ കൊറിയയിലെ സോളില്‍ ആണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്.
10. പണിയ ഭാഷയില്‍ പൂര്‍ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ സിനിമ ഏത്?
കാട്
- സംവിധായകന്: സുനീഷ് വടക്കുമ്പാടന്
11. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ പ്രതിമ സാംസ്കാരിക വകുപ്പ് സ്ഥാപിച്ചത് എവിടെയാണ്?
ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവനന്തപുരം
12. കേരളത്തിലെ ഗവേഷക സംഘം ഫിംഗര്‍ പ്രിന്റിനൊപ്പം ഡിഎന്‍എയും കണ്ടെത്താന്‍ സഹായിക്കുന്ന ജൈവപ്പൊടി സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് നേടി. ഈ പൊടിയുടെ പേര് എന്ത്?
നാനോ സില്‍വര്‍ ഫിംഗര്‍ പ്രിന്റിങ് പൗഡര്‍
- കേരള പൊലീസ് അക്കാദമിയിലെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഫൊറന്‍സിക് സയന്‍സ് പഠനവകുപ്പും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് പൗഡര്‍ കണ്ടെത്തിയത്.
- മുള്ളാത്തപ്പഴത്തിന്റെ തൊലി ഉപയോഗിച്ചാണ് പൗഡര്‍ നിര്‍മ്മിച്ചത്.
- ഒരു വസ്തുവിനെ സ്പര്‍ശിക്കുമ്പോള്‍ അവിടെ അശേഷിക്കുന്ന ത്വക്ക് കോശങ്ങളില്‍നിന്നും ഡിഎന്‍എ (ടച്ച് ഡിഎന്‍എ) വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.
13. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് ആരാണ്?
ഫിന് അലന്, ന്യൂസിലന്‍ഡ്
- 2026-ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിഫൈനലില്‍ 33 പന്തില്‍നിന്നും അലന് പുറത്താകാതെ 100 റണ്‍സ് തികച്ചു.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 3-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
