1. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ് ഐ പി ആര് ഐ) റിപ്പോര്‍ട്ട് അനുസരിച്ച് 2021-25 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആയുധം കയറ്റുമതി ചെയ്ത ആദ്യ അഞ്ച് രാജ്യങ്ങള്‍ ഏതെല്ലാം?
യുഎസ്, ഫ്രാന്‍സ്, റഷ്യ, ജര്‍മനി, ചൈന
- ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങള്‍: യുക്രെയ്ന്, ഇന്ത്യ, സൗദി അറേബ്യ, ഖത്തര്‍, പാക്കിസ്ഥാന്
2. കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് ലോകസഭയിലാണ് ആദ്യം നല്കുന്നതെങ്കില് എത്ര എംപിമാരുടെ ഒപ്പ് നോട്ടീസില്‍ വേണം?
100
- രാജ്യസഭയില്‍ ആണെങ്കില്‍ നോട്ടീസ് നല്കുന്നതെങ്കില് 50 എംപിമാരുടെ ഒപ്പുവേണം.
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് നല്‍കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടുശേഖരണം ആരംഭിച്ചു.
- ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കുന്നത്.
- ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയെ പുറത്താക്കാനുള്ള നോട്ടീസ് പ്രതിപക്ഷം നല്‍കിയിട്ടുണ്ട്.
3. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരാണ്?
കെ ജി സനല്‍കുമാര്‍
- നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ എ ഷാജഹാന്റെ കാലവിധ മാര്‍ച്ച് 30-ന് അവസാനിക്കും.
- സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
4. ഗുരു ഗോപിനാഥ് ദേശീയനാട്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കെല്ലാമാണ്?
ഭവി പി ധനഞ്ജയന്, ശാന്ത ധനഞ്ജയന് (ഭരതനാട്യം നര്‍ത്തക ദമ്പതികള്‍)
- കേരള നടനം സപര്യ പുരസ്കാരം ലഭിച്ചത്: അംബിക മോഹന്‍
5. ഫുട്ബോള്‍ ടൂര്ണമെന്റിനിടെയില് ഇറാന്റെ ദേശീയഗാനം ആലപിക്കാതെ വിവാദത്തിലായ അഞ്ച് ഇറാന് വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് രാഷ്ട്രീയ അഭയം നല്കിയ രാജ്യമേത്?
ഓസ്ട്രേലിയ
6. 2026 ലോകകപ്പിലെ മാച്ച് ഓഫീഷ്യലുകളെ പരിശീലിപ്പിക്കാനുള്ള ഫിഫ റഫറി ഡവലപ്മെന്റിന്റെ തലവന്‍ ആരാണ്?
പിയര്‍ല്യൂജി കൊളീന
7. കേരളത്തില്‍ ബ്രഹ്മോസ് എയ്റോസ്പേസ് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് എവിടെ?
കള്ളിക്കാട്, നെട്ടുകാല്‍ത്തേരി, തിരുവനന്തപുരം
8. സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യം തടയാനും അന്വേഷിക്കാനും ഏത് വകുപ്പിന് കീഴിലാണ് കേരള സ്റ്റേറ്റ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്ന ഏജന്‍സി സ്ഥാപിക്കുന്നത്?
എക്സൈസ്
9. സംസ്ഥാനത്ത് ബിരുദ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ കോഴ്സുകള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പ്ലാറ്റ്ഫോമിന്റെ പേരെന്ത്?
കെ ലേണ്‍
- ഇന്ത്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
10. 2026 മാര്‍ച്ചില്‍ ഭൂമിയില്‍ പതിച്ച നാസയുടെ ബഹിരാകാശ പേടകം ഏത്?
വാന്‍അലന്‍ പ്രോബ് എ
- ഭൂമിക്ക് ചുറ്റുമുള്ള റേഡിയേഷന് ബല്റ്റുകളെക്കുറിച്ച് പഠിക്കാന്‍ 2012-ല്‍ നാസ വിക്ഷേപിച്ച പേടകമാണ് വാന്‍അലന്‍ പ്രോബ് എ
- ഭാരം: 600 കിലോഗ്രാം
- 2019-ല്‍ പേടകം പ്രവര്‍ത്തനരഹിതമായി
11. യുഎസ് മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ രാജിയിലേക്ക് നയിച്ച വാട്ടര്‍ഗേറ്റ് വിവാദത്തില്‍ ടേപ്പുകള്‍ പുറത്തുവിട്ട വ്യക്തി 2026 മാര്‍ച്ചില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
അലക്സാന്‍ഡര്‍ ബട്ടര്‍ഫീല്‍ഡ്
- റിപ്പബ്ലിക്ക് പാര്‍ട്ടി അംഗമായ പ്രസിഡന്റ് നിക്സന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായിരുന്നു അലക്സാന്‍ഡര്‍ ബട്ടര്‍ഫീല്‍ഡ്
- ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാഷിങ്ടണിലെ ദേശീയ കമ്മിറ്റി ഓഫീസില്‍ നിക്സന്റെ തിരഞ്ഞെടുപ്പു സംഘത്തില്‍ ചിലര്‍ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതാണ് വാട്ടര്‍ഗേറ്റ് വിവാദം.
- 1972-ല്‍ ആരംഭിച്ച വിവാദത്തെ തുടര്‍ന്ന് 1974-ല്‍ നിക്സണ് രാജിവച്ചു.
- വാട്ടര്‍ഗേറ്റ് വിവാദം അന്വേഷിച്ച സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ അലക്സാന്‍ഡര്‍ ബട്ടര്‍ഫീല്‍ഡ് തെളിവുകള്‍ നല്കി.
- ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പേരാണ് വാട്ടര്‍ഗേറ്റ് കോംപ്ലക്സ്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 10-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
