1. ഇന്ത്യയില്‍ ആദ്യമായി ദയാമരണത്തിന് വിധേയനായ വ്യക്തി ആരാണ്?
ഹരീഷ് റാണ
2. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റ ക്ലബ് ഏതാണ്?
ബംഗളുരു റോയല്‍ ചലഞ്ചേഴ്സ് (ആര്‍സിബി)
- ആദിത്യ ബിര്‍ലയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് 178 കോടി ഡോളറിന് (16,706 കോടി രൂപ) ആര്‍സിബിയെ വാങ്ങിയത്.
- രാജസ്ഥാന് റോയല്‍സിനെ യുഎസ് വ്യവസായി കല്സോമാനി 163 കോടി ഡോളറിന് (ഏകദേശം 15,290 കോടി രൂപ) വാങ്ങിച്ചു
3. ക്രിസ്ത്യന്‍ വിഭാഗമായ ആംഗ്ലിക്കന്‍ സഭയുടെ മേധാവിയാകുന്ന ആദ്യ വനിത ആരാണ്?
സാറ മുലാലി
- കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി സാറ മുലാലി ഇന്ന് ചുമതലയേല്‍ക്കും
- ബ്രിട്ടീഷ് രാജാവിനേയും രാജ്ഞിയേയും വാഴിക്കാന്‍ ചുമതലയുള്ള വ്യക്തിയാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്.
4. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനുള്ള 2019-ലെ നിയമം ലോകസഭ ഭേദഗതി ചെയ്തത് എന്നാണ്?
2026 മാര്‍ച്ച് 25
- പുതിയ നിയമപ്രകാരം കിന്നര്‍, ഹിജഡ അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക- സാംസ്കാരിക സ്വത്വമുള്ളവരേയും ഇന്റര്‍സെക്സ് വ്യതിയാനങ്ങളുള്ളവരേയും മാത്രമാണ് ഇനി ട്രാന്‍സ്ജെന്‍ഡറായി കണക്കാക്കുക.
5. 2026 മാര്‍ച്ചില്‍ ഏക വ്യക്തി നിയമം പാസാക്കിയ സംസ്ഥാനം ഏത്?
ഗുജറാത്ത്
- സ്വതന്ത്ര ഇന്ത്യയില്‍ ഏക വ്യക്തി നിയമം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
- നേരത്തെ ഉത്തരാഖണ്ഡ് ഏക വ്യക്തി നിയമം പാസാക്കിയിരുന്നു.
- സ്വാതന്ത്ര്യത്തിന് മുമ്പ് പോര്‍ച്ചുഗീസുകാരുടെ കാലത്ത് ഗോവയില്‍ ഏക വ്യക്തി നിയമം പാസാക്കിയിരുന്നു.
6. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച സംസ്ഥാനം ഏത്?
തമിഴ്നാട്
- രണ്ടാം സ്ഥാനം കേരളം
7. ലോക വായുമലിനീകരണ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം?
6
- സ്വിറ്റ്സര്‍ലന്‍ഡിലെ ഐക്യു എയര്കമ്പനിയുടെ എട്ടാമത് വായുനിലവാര റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് 6-ാം സ്ഥാനം.
- അതിരൂക്ഷ മലിനീകരണ തോതുള്ള ആഗോള നഗരങ്ങളില്‍ ഒന്നാം സ്ഥാനം: ലോനി, ഉത്തര്‍പ്രദേശ്.
- അതിരൂക്ഷ മലിനീകരണ തോതുള്ള ആഗോള നഗരങ്ങളില്‍ നാലാം സ്ഥാനം: ഡല്‍ഹി
- വായുഗുണനിലവാരത്തില്‍ ഏറ്റവും മോശമായ ആദ്യ 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യയിലാണ്.
8. പ്രഥമ ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സില് പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് നേടിയ മലയാളി താരം ആരാണ്?
പി മുഹമ്മദ് അഫ്സല്
9. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം എവിടെ സ്ഥിതി ചെയ്യുന്നു?
ശ്രീനഗര്‍
10. ഏത് നഗരത്തിലാണ് വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കാന്‍ ഇന്ത്യയിലെ ആദ്യ മൈക്രോ ആല്‍ഗെ എയര്‍ ടവര്‍ സ്ഥാപിച്ചത്?
ഡല്‍ഹി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 24-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 25 മാര്‍ച്ച് 2026 (Kerala PSC Current Affairs 25 March 2026)”