1. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമിച്ച ഇറാന്റെ ആണവ കേന്ദ്രം ഏത്?
ഖൊണ്ഡാബ് ആണവ കേന്ദ്രം
2. ഇന്ത്യയുടെ ധനമന്ത്രി ആരാണ്?
നിര്‍മല സീതാരാമന്
3. ഏത് രാജ്യത്തില്‍നിന്നുമാണ് ഇന്ത്യ തുഗുസ്ക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങുന്നത്?
റഷ്യ
- കരാര്‍ തുക: 445 കോടി രൂപ
- ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍ എന്നിവയെ പ്രതിരോധിക്കുന്ന പ്രതിരോധ സംവിധാനമാണ് തുഗുസ്ക
- ഇന്ത്യ എസ്-400 വ്യോമപ്രതിരോധ സംവിധാനവും റഷ്യയുടെ പക്കല്‍ നിന്നാണ് വാങ്ങിയത്.
4. നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ആരാണ്?
ബാലേന്ദ്ര ഷാ
- നേപ്പാള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ബാലേന്ദ്ര
- രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി നേതാവായ ബാലേന്ദ്ര റാപ്പ് ഗായകന് ആണ്.
- കഴിഞ്ഞവര്‍ഷം നേപ്പാളില്‍ ജെന്‍ സീ പ്രക്ഷോഭത്തില്‍ കെ പി ശര്‍മ ഒലി സര്‍ക്കാര്‍ രാജി വച്ചതിനെ തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി ഭൂരിപക്ഷം നേടി.
- നേപ്പാള്‍ പ്രസിഡന്റ്: റാം ചന്ദ്ര പൗഡേല്‍
- നേപ്പാള്‍ പ്രസിഡന്റിന്റെ ഓഫീസിന്റെ പേര്: ശീതള്‍ നിവാസ്
5. ഓസ്കര് പുരസ്കാര പ്രഖ്യാപനത്തിന്റെ പുതിയ വേദി എവിടെയാണ്?
പീകോക്ക് തിയേറ്റര്‍, ലൊസാഞ്ചലസ്
- 2002 മുതല്‍ ലൊസാഞ്ചലസിലെ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്കാര പ്രഖ്യാപനം നടന്നിരുന്നത്.
- 2028-ല്‍ ഓസ്കറിന് 100 വയസ്സ് തികയും
- 2029 മുതല്‍ ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് പീകോക്ക് തിയേറ്ററിലേക്ക് മാറും
6. യുഎസിലെ നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ നല്കുന്ന പുരസ്കാരങ്ങളില് ആത്മകഥാ വിഭാഗത്തിലെ മികച്ച കൃതിയ്ക്കുള്ള അവാര്‍ഡ് നേടിയ മലയാളി ആരാണ്?
അരുന്ധതി റോയി
- അരുന്ധതി റോയിയുടെ ആത്മകഥയുടെ പേര്: മദര്‍ മേരി കംസ് ടു മി
7. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ടീമുകളെ പ്രതിനിധീകരിച്ച താരമെന്ന റെക്കോര്‍ഡ് ആര്‍ക്കാണ്?
ആരോണ്‍ ഫിഞ്ച്, ഓസ്ട്രേലിയ
8. 2026 മാര്‍ച്ച് 27-ന് അന്തരിച്ച ബംഗ്ലാദേശിലെ സംഗീത ഇതിഹാസം ആരാണ്?
മഹ്ബൂബ റഹ്മാന്
- ബംഗ്ലാദേശിലെ ആദ്യത്തെ സമ്പൂര്‍ണ ശബ്ദ ചിത്രമായ മുഖ് ഒ മുഖോഷിലെ മനര്‍ ബോണ്‍ ദോല ലാഗെ എന്ന ഗാനമാണ് മഹ്ബൂബ റഹ്മാനെ പ്രശസ്തയാക്കിയത്.
9. യുവജനങ്ങളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പ്രചരണം ഏത്?
എന്റെ വോട്ട്, എന്റെ ശക്തി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 28-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 28 മാര്‍ച്ച് 2026 (Kerala PSC Current Affairs 28 March 2026)”