1. 53 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചന്ദ്രനെ വലംവയ്ക്കുന്നതിനായി നാസ അയക്കുന്ന മനുഷ്യദൗത്യം ഏത്?
ആര്‍ട്ടിമിസ് 2
- 3 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ഓറിയോണ്‍ പേടകത്തില്‍ സഞ്ചരിക്കുന്നത്.
- വിക്ഷേപണം: യുഎസിലെ കെന്നഡി സ്പേസ് സെന്റര്‍
- വിക്ഷേപണ വാഹനം: എസ്എല്‍എസ്
- യാത്രാകാലയളവ്: 10 ദിവസം
- ഓറിയോണ്‍ തിരിച്ചറിങ്ങുന്നത്: പസിഫിക് സമുദ്രത്തില്‍
- ആര്‍ട്ടിമിസ് ദൗത്യ പരമ്പരയിലെ ആദ്യദൗത്യം നടന്ന വര്‍ഷം: 2022
- 1972 ഡിസംബറില്‍ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യര്‍ ചന്ദ്രനില്‍ പോയിട്ടില്ല.
- യാത്രികര്‍: വിക്ടര്‍ ഗ്ലോവര്‍, റീസ് വൈസ്മാന്, ജെറമി ഹാന്സന്, ക്രിസ്റ്റീന കുക്ക്
- ചന്ദ്രയാത്രയ്ക്ക് പോകുന്ന ആദ്യ കറുത്ത വര്ഗക്കാരന്: വിക്ടര്‍ ഗ്ലോവര്‍
- ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു ചെലവിട്ട വനിതയാണ് ക്രിസ്റ്റീന കുക്ക്
2. കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
ഡോ വി വേണു
- സിഇഒ: തോമസ് വര്‍ഗീസ്
- ക്യൂറേറ്റര്‍: നിഖില്‍ ചോപ്ര
- അടുത്ത ബിനാലെ ആരംഭിക്കുന്ന തിയതി: 2027 ഡിസംബര്‍ 12
3. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു യാത്രികനുണ്ടായ അസുഖം മൂലം ദൗത്യകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സഞ്ചാരികളെ ഭൂമിയില്‍ തിരിച്ചെത്തിച്ച ദൗത്യം ഏതാണ്?
ക്രൂ-11 ദൗത്യസംഘം
- ദൗത്യസംഘാംഗമായ മൈക്ക് ഫിന്കെയ്ക്ക് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് യാത്രികരെ ഒഴിപ്പിച്ചത്.
- മൈക്ക് ഫിന്‍കെയുടെ ശബ്ദം 20 മിനിട്ടുനേരം നിലച്ചതാണ് അടിയന്തര ഒഴിപ്പിക്കലിന് കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
- 2026 ജനുവരിയിലാണ് സംഭവം. എന്നാല്‍ അന്ന് ഏത് സംഘാംഗത്തിന്റെ അസുഖം മൂലമാണ് ഒഴിപ്പിക്കല്‍ നടന്നതെന്ന് രോഗിയുടെ പ്രൈവസി മാനിച്ച് വെളിപ്പെടുത്തിയിരുന്നില്ല.
4. പുതിയ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി ആരാണ്?
ചഞ്ചല്‍ കുമാര്‍
5. 2026 മാര്‍ച്ച് 22-ന് ഇറ്റലിയിലെ പാര്‍മ നഗരത്തിന് സമീപത്തെ മന്യാനി റോക്ക ഫൗണ്ടേഷന്റെ സ്വകാര്യ മ്യൂസിയത്തില്‍നിന്നും മോഷണം പോയ പെയിന്റിങ്ങുകള്‍ ഏതെല്ലാം?
- ഫിഷ്, സ്റ്റില്‍ ലൈഫ് വിത്ത് ചെറീസ്, ഒഡാലിസ്ക് ഓണ്‍ ദ് ടെറസ്
- ഒഗുസ്റ്റ് റെന്വേ 1917-ല്‍ വരച്ച ചിത്രമാണ് ഫിഷ്.
- പോള്‍ സെസാന് 1890-ല്‍ വരച്ച ചിത്രമാണ് സ്റ്റില്‍ ലൈഫ് വിത്ത് ചെറീസ്.
- ഒന് റി മറ്റീസ് 1922-ല്‍ വരച്ച ചിത്രമാണ് ഒഡാലിസ്ക് ഓണ്‍ ദ് ടെറസ്.
- ഫ്രഞ്ച് ഇതിഹാസ ചിത്രകാരന്മാരാണ് മൂവരും.
- പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍നിന്നും 2026 ഒക്ടോബറില്‍ 900 കോടി രൂപയുടെ രത്നാഭരണങ്ങള്‍ മോഷണം പോയിരുന്നു.
6. യുഎസ് തൊഴില്‍ വകുപ്പ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സിഐഒ) ആയ ഇന്ത്യന്‍ വംശജ ആരാണ്?
മംഗള കുപ്പ
7. എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയ ഓസ്ട്രേലിയന്‍ വംശജന് ആരാണ്?
റയാന് വില്യംസ്
- ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച റയാന് വില്യംസ് ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മത്സരമാണ് ഹോങ്കോങിനെതിരെ നടന്നത്.
- ഇന്ത്യ 2-1 എന്ന സ്കോറിന് ജയിച്ചു.
- റയാന് വില്യംസ് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ ഗോള്‍ നേടി.
- ഇന്ത്യയുടെ രണ്ടാമത്തെ ഗോള്‍ 50-ാം മിനിറ്റില്‍ ആകാശ് മിശ്ര നേടി.
- ഇന്ത്യയുടെ പരിശീലകന്: ഖാലിദ് ജമീല്‍
8. 2026 മാര്‍ച്ച് മാസത്തില്‍ കൊച്ചി കപ്പല്‍ശാല തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച് കൈമാറിയ ആന്റി സബ് മറൈന്‍ കപ്പല്‍ ഏതാണ്?
മള്‍വന്‍
- മഹാരാഷ്ട്രയിലെ ചരിത്ര പ്രധാന്യമുള്ള തീരദേശ പട്ടണമാണ് മള്‍വന്‍.
- 2003 വരെ നാവികസേനയുടെ ഭാഗമായിരുന്ന ഐഎന്‍എസ് മള്‍വന്‍ എന്ന മൈന്‍ സ്വീപ്പറിന്റെ സ്മരണ നിലനിര്‍ത്താനാണ് ഈ പേര് നല്‍കിയത്.
9. ആശ്വാസകിരണം പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?
സാമൂഹ്യനീതി വകുപ്പ്
10. സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?
പുനര്‍ഗേഹം
11. 2026 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന പുതിയ ആദായനികുതി നിയമ പ്രകാരം അസസ്മെന്റ് വര്‍ഷം എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കേത്?
നികുതി വര്‍ഷം
- 1961-ലെ ആദായ നികുതി നിയമത്തിന് പകരമായിട്ടാണ് 2025-ലെ ആദായ നികുതി നിയമം നടപ്പിലാക്കിയത്.
- ചട്ടങ്ങളുടെ എണ്ണം 399-ല്‍ നിന്നും 190 ആയും ടാക്സ് ഫോമുകള്‍ 511-ല്‍ നിന്നും 333 ആയും കുറഞ്ഞു.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 31-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 1(Kerala PSC Current Affairs 1 April 2026)”