today's current affairs in malayalam
1. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ലോങ് ജംപ് ദേശീയ റെക്കോര്‍ഡ് തിരുത്തിയ മലയാളി ആരാണ്?
ആന്‍സി സോജന്
- ദേശീയ ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില് ആന്‍സി സോജന് 6.88 മീറ്റര്‍ ദൂരം ചാടി.
- 2004-ല്‍ ആതന്‍സ് ഒളിംപിക്സില്‍ അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച 6.83 മീറ്റര്‍ എന്ന റെക്കോര്‍ഡ് ആന്‍സി തകര്‍ത്തു.
- കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ ലോങ്ജംപില്‍ 6.85 മീറ്റര്‍ ദൂരം മറികടക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരിയാണ് ആന്‍സി.
- ദേശീയ ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദി: ഭുവനേശ്വര്‍, ഒഡീഷ
2. 2026-ലെ അണ്ടര്‍ 12 പെണ്‍കുട്ടികളുടെ കെഡറ്റ് ചെസ് ലോകകപ്പില്‍ ചാമ്പ്യനായ മലയാളി ആരാണ്?
ദിവി ബിജേഷ്
- അണ്ടര്‍ 10 വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായിരുന്നു ദിവി ബിജേഷ്.
3. 2026 ജൂണ്‍ 27-ന് അന്തരിച്ച തമിഴ് നടനും സംവിധായകനുമായ വ്യക്തി ആരാണ്?
കെ ഭാഗ്യരാജ്
- തിരക്കഥകളുടെ രാജാവ് എന്ന് അറിയപ്പെടുന്നു.
4. ഫിഫ ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ജനസംഖ്യ കുറഞ്ഞ രാജ്യമേത്?
കാബോ വെര്‍ദെ
5. കല്ലാച്ചി എന്ന നോവലിന്റെ രചയിതാവ് ആരാണ്?
കെ ആര് മീര
6. കരസേനയുടെ സതേണ്‍ കമാന്‍ഡിന്റെ പുതിയ മേധാവി ആരാണ്?
രാജേഷ് പുഷ്കര്‍
- സതേണ്‍ കമാന്‍ഡ് ആസ്ഥാനം: പൂനെ
7. പുതിയ കരസേന മേധാവി ആരാണ്?
ജനറല്‍ ധീരജ് സേത്ത്
- ഉപമേധാവി: സന്ദീപ് ജയിന്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 28 June 2026 | Malayalam”