
1. ജന ഗല്‍സ പദ്ധതിയുമായി കുടുംബശ്രീ
സ്രോതസ്സ്: പിആര്‍ഡി, വയനാട്
- ഗോത്രകലകളെ അടയാളപ്പെടുത്താന്‍ കുടുംബശ്രീ ജന ഗല്‍സ പദ്ധതി നടപ്പിലാക്കുന്നു.
- ജനങ്ങളുടെ ആഘോഷം എന്ന പേരില്‍ തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാ ആചാര അനുഷ്ഠാനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡയറക്ടറി തയ്യാറാക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന കലാരൂപങ്ങളെ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് വരുമാനം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയുമാണ് ജന്‍ ഗല്‍സ പദ്ധതിയിലൂടെ ചെയ്യുന്നത്.
- ഇതിനായി വിവിധ ഊരുകളിലെ കലാ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തും.
2. ആയുര്‍വേദ ദിനം- സെപ്തംബര്‍ 23
സ്രോതസ്സ്: മലയാള മനോരമ
- ഈ വര്‍ഷത്തെ പ്രധാന മുദ്രാവാക്യം: ആയുര്‍വേദ ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ്
3. കയര്‍ കോണ്‍ക്ലേവ് വേദി: ആലപ്പുഴ
സ്രോതസ്സ്: മലയാള മനോരമ
- കയര്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നയം രൂപീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ്.
4. അസം ഗായകന് സുബീന്റെ വിലാപയാത്ര ലിംക ബുക്കില്‍
സ്രോതസ്സ്: മലയാള മനോരമ
- കഴിഞ്ഞ ദിവസം അന്തരിച്ച അസമീസ് ഗായകന് സുബിന് ഗാര്‍ഗിന്റെ വിലാപയാത്ര ലോകത്തെ നാലാമത്തെ വലിയ സംസ്കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഉള്‍പ്പെട്ടു.
- മൈക്കല്‍ ജാക്സണ്, പോപ് ഫ്രാന്‍സിസ്, എലിസബത്ത് രാജ്ഞി എന്നിവരുടെ വിലാപയാത്രയാണ് ഒന്നു മുതല്‍ മൂന്ന് സ്ഥാനങ്ങളില്‍.
- സിംഗപ്പൂരില്‍ സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്.
5. അറബ് വസന്തത്തിന്റെ നേതാവിന് ജയില്വിമോചനം
സ്രോതസ്സ്: മലയാള മനോരമ
- 2011-ല്‍ ഈജിപ്തില്‍ നടന്ന അറബ് വസന്ത പ്രക്ഷോഭത്തിന്റെ നേതാക്കളില്‍ ഒരാളായ അലാ അബ്ദുള്‍ ഫത്തായ്ക്ക് ജയില്‍ മോചനം.
- അലാ അബ്ദുല്‍ ഫത്തായ്ക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി മാപ്പുനല്‍കിയാണ് മോചിപ്പിക്കുന്നത്.
- ജയിലില്‍നിന്നും അലായുടെ രചനകള്‍ ഒളിച്ചുകടത്തി ‘നിങ്ങള്‍ ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല’ എന്ന പേരില്‍ പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്.
- 2011-ലെ അറബ് വസന്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഹുസ്നി മുബാറക്ക് ഭരണകൂടം നിലംപതിച്ചിരുന്നു.
6. മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഇന്ന് സമ്മാനിക്കും
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ഇന്ന് ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍വച്ചു രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
7. ബലോന്‍ ദ് ഓര് പുരസ്കാരം 2025
സ്രോതസ്സ്: മലയാള മനോരമ, ദേശാഭിമാനി
- മികച്ച പുരുഷ താരം: ഉസ്മാന് ഡെംബലെ (ഫ്രാന്‍സ്).
- ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്ക് ഉസ്മാന് ഡെംബലെ വഹിച്ചത് പരിഗണിച്ചാണ് ബലോന്‍ ദ് ഓര് പുരസ്കാരം നല്‍കിയത്. ഡെംബലെയുടെ ആദ്യ പുരസ്കാരമാണിത്.
- മികച്ച വനിതാ താരം: അയ്റ്റാന ബോണ്‍മാറ്റി (സ്പെയിന്)
- സ്പാനിഷ് ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയുടെ താരമായ അയ്റ്റാന ബോണ്‍മാറ്റിയുടെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്.
- തുടര്‍ച്ചയായി മൂന്ന് തവണ ബലോന്‍ ദ് ഓര് പുരസ്കാരം നേടുന്ന ആദ്യ വനിതാ താരമാണ് അയ്റ്റാന ബോണ്‍മാറ്റി.
- പുരുഷ താരങ്ങളില്‍ ലയണ്‍ മെസ്സിയും മിഷേല്‍ പ്ലാറ്റിയും തുടര്‍ച്ചയായി മൂന്ന് തവണ ബലോന്‍ ദ് ഓര് പുര്സകാരം നേടിയിട്ടുണ്ട്.
- മികച്ച ഗോള്‍ കീപ്പര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജിയാന്‍ ല്യൂജി ദൊന്നരുമ്മ (ഇറ്റലി)
- മികച്ച പരിശീലകന്: ലൂയിസ് എന്‍ റികെ
- ഫ്രാൻസ് ഫുട്ബോള്‍ മാസികയുടെ പേരിലുള്ള പുരസ്കാരമാണ് ബലോന്‍ ദ് ഓര്.
- മികച്ച യുവ പുരുഷ താരം: ലാമിന് യമാല്‍. 21 വയസ്സിന് താഴെയുള്ളവരിലെ മികച്ച താരത്തിനുള്ള കോപ്പ പുരസ്കാരം സ്പെയിന്‍കാരനായ ലാമിന് യമാലിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് യമാലിന് ഈ പുരസ്കാരം ലഭിക്കുന്നത്.
- മികച്ച യുവ വനിതാ താരം: വിക്കി ലോപ്പസ്.
8. സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണിലെ പന്തിന്റെ പേര്: സാഹോ
സ്രോതസ്സ്: മലയാള മനോരമ
- ഫിഫയുടെ അംഗീകൃത പന്താണ് സാഹോ
- സൂപ്പര്‍ ലീഗ് ട്രോഫിയ്ക്ക് ആനയുടെ മുഖത്തിന്റെ ആകൃതിയാണുള്ളത്.
9. ക്വിന്റന്‍ ഡികോക്ക് വിരമിക്കല്‍ പിന്‍വലിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കാനുള്ള തീരുമാനം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡികോക്ക് പിന്‍വലിച്ചു.
- ഡികോക്കിനെ പാകിസ്ഥാന് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി.
- 2023-ലെ ലോകകപ്പിനുശേഷമാണ് ഡികോക്ക് വിരമിച്ചത്.
10. ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ നിലവില്‍വരുന്നു
സ്രോതസ്സ്: മലയാള മനോരമ
- ഒറ്റ വിസയില്‍ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കും.
11. ഇനി മൊബൈല്‍ കണക്ഷനുകള്‍ക്കും സവിശേഷ ഐഡി
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ടെലികോം വരിക്കാരെ ബയോമെട്രിക് തിരിച്ചറിയല്‍ നടത്തി സവിശേഷ യൂസര്‍ ഐഡി നല്‍കും.
- ഇതിനായുള്ള കരടുചട്ടം കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം തയ്യാറാക്കി.
- സിം ഉടമകളെ തിരിച്ചറിയാനും ഓരോരുത്തര്‍ക്കും എത്ര കണക്ഷനുകള്‍ ഉണ്ടെന്നും സവിശേഷ ഐഡി സഹായിക്കും.
12. അമേരിക്കയുടെ എച്ച്1ബി വിസയ്ക്ക് ബദലുമായി ചൈന
സ്രോതസ്സ്: ദേശാഭിമാനി
- ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത മേഖലകളിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കാന്‍ ചൈന കെ വിസ അവതരിപ്പിച്ചു.
13. മിഷന് വൈല്‍ഡ് പിഗ്
സ്രോതസ്സ്: ദേശാഭിമാനി
- മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് നടപ്പിലാക്കിയ പദ്ധതി.
- നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
- ദുരന്ത നിവാരണ ഫണ്ടില്‍നിന്നുമാണ് ഇതിനായുള്ള പണം നല്‍കുന്നത്.
- വെടിവച്ചു കൊന്ന പന്നിയുടെ ശവശരീരം മറവ് ചെയ്യണം.
- കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും.
14. റഷ്യയുടെ എസ് 400 മിസൈല്‍ ഇന്ത്യയ്ക്ക്
സ്രോതസ്സ്: ദേശാഭിമാനി
- റഷ്യന്‍ നിര്‍മ്മിത എസ് 400 മിസൈലുകള്‍ ഇന്ത്യ വാങ്ങും.
- 40,000 കോടി രൂപയാണ് വില.
- നാലെണ്ണം 2026 ലും ഒരെണ്ണം 2027 ലും ഇന്ത്യയ്ക്ക് ലഭിക്കും.
- എസ് 400 മിസൈലുകളെ സുദര്‍ശന ചക്ര മിഷന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിക്കും.
- മുമ്പ് ലഭിച്ചിരുന്ന എസ് 400 മിസൈലുകള്‍ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ പാകിസ്താനെതിരെ പ്രയോഗിച്ചിരുന്നു.
15. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്മെന്റ്
സ്രോതസ്സ്: മാതൃഭൂമി
- വീട്ടില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണസമിതിയെ സഹായിക്കാന്‍ ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള അഭിഭാഷകരായ രോഹന് സിങ്, സമീക്ഷ ദുവ എന്നിവരെ നിയോഗിച്ചു.
16. മലയാളി പരിശീലിപ്പിച്ച ഈസ്റ്റ് ബംഗാളിന് കിരീടം
സ്രോതസ്സ്: മാതൃഭൂമി
- തുടര്‍ച്ചയായി രണ്ടാം തവണയും കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന് ലഭിച്ചു.
- മലയാളിയായ ബിനോ ജോര്‍ജ് ആണ് പരിശീലകന്.
പദവികളും സ്ഥാനങ്ങളും അപരനാമങ്ങളും
- ഇന്ത്യയുടെ വിദേശകാര്യമന്ത്രി: ഡോ എസ് ജയശങ്കര്‍
- യുഎസ് വിദേശകാര്യ സെക്രട്ടറി: മാര്‍ക്കോ റൂബിയോ
- സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍: കെ വി മനോജ് കുമാര്‍
- കേരള ഗവര്‍ണര്‍: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
- ബ്രിട്ടീഷ് പ്രധാനമന്ത്രി: കിയ സ്റ്റാമര്‍
- സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍: രത്തന്‍ യു കേല്‍ക്കര്‍
- ഹെല്‍മെറ്റ് മാന്‍ ഓഫ് ഇന്ത്യ: രാഘവേന്ദ്ര കുമാര്‍
- ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി