
ഇന്നലത്തെ കറന്റ് അഫയേഴ്സ പഠിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
1. ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക് അറസ്റ്റില്‍
സ്രോതസ്സ്: മലയാള മനോരമ
- കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം നടത്തുന്നവരുടെ നേതാവ് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അനുസരിച്ച് അറസ്റ്റ് ചെയ്തു.
- രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിലാണ് സോനത്തിനെ തടവിലാക്കിയത്.
- എന്‍എസ്എയുടെ വ്യവസ്ഥ അനുസരിച്ച് ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ വയ്ക്കാനാകും.
- സോനം വാങ്ചുക്കിന് 2018-ല്‍ മാഗ്സസെ പുരസ്കാരം ലഭിച്ചു.
2. ഒടുവില്‍ ബിഎസ്എന്‍എല്ലും 4ജിയിലേക്ക്
സ്രോതസ്സ്: മലയാള മനോരമ
- പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ഇന്ന് 4ജി സര്‍വീസ് ആരംഭിക്കുന്നു.
- പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ സേവനം നല്‍കുന്നത്.
- തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വദേശി 4ജി ശൃംഖലയാണ് ബിഎസ്എന്‍എല്‍.
- ഫിന്‍ലന്‍ഡ് (നോക്കിയ), സ്വീഡന് (എറിക്സണ്), ദക്ഷിണ കൊറിയ (സാംസങ്), ചൈന (വാവെയ്) എന്നീ രാജ്യങ്ങള്‍ക്കുശേഷം സ്വന്തം നിലയില്‍ ടെലികോം നെറ്റുവര്‍ക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.
3. നൊബേലിന്റെ പാരഡിയായ ഇഗ് നൊബേല്‍ ഇന്ത്യക്കാരന്
സ്രോതസ്സ്: മലയാള മനോരമ
- ഉത്തര്‍പ്രദേശിലെ ശിവ്നാടാര്‍ സര്‍വകലാശാലയിലെ വിശ്വകുമാര്‍, സാര്‍ഥക് മിത്തല്‍ എന്നിവര്‍ക്കാണ് എഞ്ചിനീയറിങ് രൂപകല്പനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
- ചെരുപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഘടന നവീകരിച്ചും ഉപയോഗിക്കാന്‍ എളുപ്പമാക്കിയതും ആണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
4. 112 ദശലക്ഷം വര്‍ഷം മുമ്പുള്ള കാലാവസ്ഥ
സ്രോതസ്സ്: മലയാള മനോരമ
- ഭൂമിയിലെ വന്‍കരകള്‍ എല്ലാം ഒരുമിച്ച് ഒറ്റവന്കരയായി ചേര്‍ന്നിരുന്ന ഗ്വാണ്ട്വാന കാലത്തെ ഷഡ്പദങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തി.
- തെക്കേ അമേരിക്കയിലെ ഇക്വഡോറിലെ പാറമടയില്‍ നിന്നാണ് ഫോസിലുകള്‍ കണ്ടെത്തിയത്.
- ഒരു വൃക്ഷത്തിന്റെ കറയില്‍ കുടുങ്ങിയ നിലയിലാണ് ഫോസിലുകള്‍ ലഭിച്ചത്.
- ഗ്വാണ്ട്വാന കാലത്തെ ഇലകള്‍, ചിലന്തി വല, പൂമ്പൊടി, ചെള്ള് തുടങ്ങി 21 ജൈവ സാമ്പിലുകളാണ് ലഭിച്ചത്.
- 112 ദശലക്ഷം വര്‍ഷം മുമ്പ് ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ നിബിഡ വനങ്ങളും തടാകങ്ങളും നിറഞ്ഞ ഉഷ്ണകാലാവസഥ നിലനിന്നിരുന്നുവെന്നാണ് അനുമാനം.
5. ന്യൂ ഇന്നിങ്സ് സംരംഭക പദ്ധതി
സ്രോതസ്സ്: മലയാള മനോരമ
- 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ന്യൂ ഇന്നിങ്സ് എന്ന പേരില്‍ സംരംഭകത്വ പദ്ധതി നടപ്പിലാക്കും.
- കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
6. മരുന്നിനും ട്രംപന് തീരുവ
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയില്‍ന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി.
- യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ്/ പേറ്റന്റ്ഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം തീരുവ നിലവില്‍വരും.
7. വരുന്നു ദി ഇക്കോ കേഡറ്റ്
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയില്‍ ദി ഇക്കോ കേഡറ്റ് കോര്‍ സ്ഥാപിക്കുന്നു.
- വനംവകുപ്പാണ് പദ്ധതി നടപ്പിലാക്കു്നനത്.
- ദി ഇക്കോ കേഡറ്റ് കോറില്‍ 8 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടും
- ജൈവവൈവിധ്യ സംരക്ഷണം, കാവുകളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കല്‍, മരത്തൈകള്‍ നട്ടുപരിപാലിക്കല്‍, പക്ഷി, ശലഭ നിരീക്ഷണ സര്‍വേകള്‍ തുടങ്ങിയവ ഇക്കോ കേഡറ്റുമാരുടെ ഉത്തരവാദിത്വങ്ങള്‍ ആകും.
8. മിഗ് 21-ന് വിട, ഇനി വ്യോമസേനയ്ക്ക് തേജസ്
സ്രോതസ്സ്: മലയാള മനോരമ
- മിഗ് 21 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമസേനയില്‍നിന്നും വിരമിച്ചു.
- അറുപതിലേറെ വര്‍ഷങ്ങളായി വ്യോമസേനയുടെ ഭാഗമായിരുന്ന മിഗ് 21 വിമാനങ്ങള്‍ക്ക് സെപ്തംബര്‍ 26-ന് ചണ്ഡിഗഡില്‍ നടന്ന ചടങ്ങില്‍ വച്ച് വിടനല്‍കി.
- റഷ്യയുടെ പക്കല്‍നിന്നാണ് ഇന്ത്യ മിഗ് 21 വിമാനങ്ങള്‍ വാങ്ങിയത്.
- ഫ്ളൈപാസ്റ്റിന് എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് നേതൃത്വം നല്കി. അവസാനമായി മിഗ് പറത്തിയത് എ പി സിങ് ആണ്.
- മിഗിനോടുള്ള ആദര സൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
- മിഗ് 21-ന് പകരം തേജസ് വിമാനങ്ങളാണ് വ്യോമസേനയില്‍ ഇടംപിടിക്കുന്നത്.
9. സെര്‍ജിയോ ബുസ്കറ്റ്സ് വിരമിക്കുന്നു
സ്രോതസ്സ്: മലയാള മനോരമ
- സ്പാനിഷ് ഇതിഹാസ ഫുട്ബോള്‍ താരം സെര്‍ജിയോ ബുസ്കറ്റ്സ് ക്ലബ് ഫുട്ബോളില്‍നിന്നും വിരമിക്കുന്നു
- സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു.
- ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്ന ബുസ്കറ്റ്സ് ബാഴ്സയ്ക്കായി 722 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
- ബാഴ്സയ്ക്കൊപ്പം 9 ലാ ലിഗ കീരിടങ്ങളും 3 ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും നേടി
- സ്പെയിനിനൊപ്പം 2010-ലെ ലോകകപ്പും 2012-ലെ യൂറോകപ്പും നേടിയിട്ടുണ്ട്.
- 2022-ല്‍ സ്പെയിനിന്റെ ക്യാപ്റ്റനായിരിക്കേ രാജ്യാന്തര ഫുട്ബോളില്‍നിന്നും വിരമിച്ചു.
- 2023 മുതല്‍ യുഎസിലെ ഇന്റര്‍ മയാമി താരമായിരുന്നു.
അവാര്‍ഡുകള്‍
1. അക്ഷരകേളിയുടെ എന്‍ കെ ദേശം പുരസ്കാരം കവി മധുസൂദനന് നായര്‍ക്ക്
2. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഏര്‍പ്പെടുത്തിയ വിമെന്‍ ഇന്‍ മെഡിക്കല്‍ പുരസ്കാരം മലയാളിയായ ഡോ ആര് എസ് ജയശ്രീയ്ക്ക് ലഭിച്ചു. ആദ്യമായിട്ടാണ് ഈ പുരസ്കാരം ഒരു മലയാളിക്ക് ലഭിക്കുന്നത്.
3. 2024-ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരം ലഭിച്ചത് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്.
റിവിഷന്‍: അവതരിപ്പിക്കുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. ഓപ്പറേഷന് നുമ്ഖോര്‍: ഭൂട്ടാനില്‍നിന്നും കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ച് വിറ്റഴിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി കസ്റ്റംസ് വകുപ്പ് നടത്തിയ ഓപ്പറേഷന്
2. വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള പാതകളിലൂടെ പിന്നോക്ക ജാതിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നവര്ക്ക് നടക്കാനുള്ള അവകാശത്തിനായി നൂറ് വര്‍ഷം മുമ്പ് നടത്തിയ സത്യഗ്രഹത്തില്‍ പങ്കെടുത്ത്, അറസ്റ്റ് വരിച്ച്, ജയില്‍ ശിക്ഷ അനുഭവിച്ച ഇ വി രാമസ്വാമി നായ്കരുടെ സ്മാരകം അദ്ദേഹത്തെ തിരുവിതാംകൂര്‍ രാജഭരണകൂടം ജയിലില്‍ അടച്ചിരുന്ന ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നു.
പദവികളും തസ്തികകളും ദിനങ്ങളും അപരനാമങ്ങളും
- പാകിസ്ഥാന് പ്രധാനമന്ത്രി: ഷെഹബാസ് ഷെരീഫ്
- പാകിസ്ഥാന് സൈനിക മേധാവി: അസിം മുനീര്‍
- ഇസ്രയേല്‍ പ്രധാനമന്ത്രി: ബെന്യാമിന് നെതന്യാഹു
- മൈക്രോസോഫ്റ്റ് പ്രസിഡന്റ്: ബ്രാഡ് സ്മിത്ത്
- മേഘാലയ ചീഫ് സെക്രട്ടറിയായി മലയാളിയായ ഡോ ഷക്കീല്‍ പി അഹമ്മദ് ചുമതലയേല്‍ക്കും.
- സംസ്ഥാന വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി: പി രാജീവ്
- പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി: വി ശിവന്‍കുട്ടി
- ആരോഗ്യം, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി: വീണ ജോര്‍ജ്
- സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി: എം ബി രാജേഷ്
സര്‍ക്കാര്‍ പദ്ധതികള്‍
1. കേര പദ്ധതി: കാര്‍ഷിക കലാവസ്ഥാ പ്രതിരോധ മൂല്യ വര്‍ധന പദ്ധതി. ലോകബാങ്ക് സഹായത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.