
1. സ്വാതന്ത്ര്യ സമര സേനാനി ഡോ. ജി ജി പാരിഖ് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- കോണ്‍ഗ്രസ് നടത്തിയ ക്വിറ്റ് ഇന്ത്യാ സമര ആഹ്വാനത്തിന് സാക്ഷ്യം വഹിച്ചവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തി ഡോ ജി ജി പാരിഖ് (101) അന്തരിച്ചു.
- ക്വിറ്റ് ഇന്ത്യാ സമര കാലത്ത് 10 മാസം ജയില്‍വാസം അനുഷ്ഠിച്ചു.
- സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭം, ഗോവ വിമോചന സമരം എന്നിവയില്‍ പങ്കെടുത്തു.
- യൂസഫ് മെഹ്റലി സെന്ററിന്റെ സ്ഥാപകനാണ്.
2. കാശിയുടെ ശബ്ദം ഛന്നുലാല്‍ മിശ്ര വിടപറഞ്ഞു
സ്രോതസ്സ്: മലയാള മനോരമ
- ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഛന്നുലാല്‍ മിശ്ര (89) അന്തരിച്ചു.
- കിരാന ഘരാനയിലൂടെയാണ് അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്.
- രാമചരിതമാനസം, എക്കോസ് ഓഫ് ബനാറസ് തുടങ്ങിയവ ഛന്നുലാല്‍ മിശ്രയുടെ സംഗീത ആല്‍ബങ്ങളാണ്.
- കാശിയുടെ ശബ്ദം, ബനാറസ് ഘരാനയുടെ ആത്മീയസ്വരം എന്നും ഛന്നുലാല്‍ മിശ്രയെ വിശേഷിപ്പിക്കുന്നു.
- 2010-ല്‍ പത്മഭൂഷനും 2020-ല്‍ പത്മവിഭൂഷനും ലഭിച്ചു.
3. ഗ്ലോബല്‍ സുമോഡ് ഫ്ളോട്ടില ദൗത്യം തടഞ്ഞു
സ്രോതസ്സ്: മലയാള മനോരമ
- ഇസ്രായേലിന്റെ ആക്രമണവും ഉപരോധവും നേരിടുന്ന ഗാസയില്‍ സഹായമെത്തിക്കാനുള്ള ഗ്ലോബല്‍ സുമോഡ് ഫ്ളോട്ടില ദൗത്യം തടഞ്ഞു.
- ഗ്ലോബല്‍ സുമോഡ് ഫ്ളോട്ടില ദൗത്യത്തിന്റെ ഭാഗമായി എത്തിയ ബോട്ടുകളെ ഇസ്രായേല്‍ പിടിച്ചെടുക്കുകയും സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് അടക്കമുള്ളവരെ തടവിലാക്കി.
- നാല്പതിലേറെ ബോട്ടുകളിലായി 46 രാജ്യങ്ങളില്‍നിന്നുള്ള 450 ആക്ടിവിസ്റ്റുകളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
4. 2006-ലെ നൊബേല്‍ ജേതാവ് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- നൊബേല്‍ സമ്മാന ജേതാവ് ജോര്‍ജ് സ്മൂത്ത് (80) അന്തരിച്ചു.
- പ്രപഞ്ചോല്പത്തിക്ക് കാരണമായ ബിഗ്ബാംഗിന് കാരണമായ വന്വിസ്ഫോടനത്തിന് കാരണമായ റേഡിയേഷനെക്കുറിച്ചുള്ള കണ്ടെത്തലിന് 2006-ല്‍ നൊബേല്‍ നേടി.
- നാസയിലെ ജോണ്‍ മേത്തറിനൊപ്പം നൊബേല്‍ പുരസ്കാരം പങ്കിട്ടു.
5. തമിഴ്നാട്ടില്‍ ഡിഗ്രിക്ക് 40 വയസ്സുവരെ ചേരാം
സ്രോതസ്സ്: മലയാള മനോരമ
- തമിഴ്നാട്ടിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 40 ആക്കി.
- പൊതുവിഭാഗം 40, പട്ടികവിഭാഗത്തിനും സ്ത്രീകള്‍ക്കും 43, ഭിന്നശേഷിക്കാര്‍ക്ക് 45 എന്നിങ്ങനെയാണ് പുതിയ പ്രായപരിധി
- നിലവില്‍ 21 വയസ്സായിരുന്നു.
6. കേരള ബാങ്കും ഇനി ഓംബുഡ്സ്മാന്റെ പരിധിയില്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും സംയോജിത ഓംബുഡ്സ്മാന്റെ പരിധിയില്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.
- ഈ തീരുമാനത്തിന്റെ ഫലമായി കേരള ബാങ്കും ഓംബുഡ്സ്മാന്റെ പരിധിയില്‍ വരും.
- ആര്‍ബിഐയുടെ ഏകീകൃത പരാതി പരിഹാര സംവിധാനമാണ് സംയോജിത ഓംബുഡ്സ്മാന്.
7. ദേശീയ ഗീതം വന്ദേമാതരത്തിന് 150
സ്രോതസ്സ്: മലയാള മനോരമ
- ദേശീയ ഗീതമായ വന്ദേമാതരം എഴുതിയിട്ട് 150 വര്‍ഷമാകുന്നു.
- 1876-ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം 1882-ല്‍ അദ്ദേഹം എഴുതിയ ആനന്ദമഠത്തില്‍ ചേര്‍ത്തു.
- 1896-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ഗാനം ആലപിച്ചു.
8. ആള്‍ക്കുരങ്ങുകളെ പഠിച്ച ഗുഡോള്‍ അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ചിമ്പാന്‍സികളുടെ ജീവിതം അടുത്തറിഞ്ഞ് പഠിച്ച് അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് നല്കിയ ജെയ്ന്‍ ഗുഡോള്‍ (91) അന്തരിച്ചു.
- ഇന്‍ ദ് ഷാഡോ ഓഫ് മാന്‍ (1971), റീസണ്‍ ഫോര്‍ ഹോബ്: എ സ്പിരിച്വല്‍ ജേണി (1999) എന്നീ പുസ്തകങ്ങള്‍ രചിച്ചു.
9. നമ്പര്‍ 1 ധനിക പദവി തിരിച്ചുപിടിച്ച് മുകേഷ് അംബാനി
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി തിരിച്ചുപിടിച്ചു.
- ഹൂറൂണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പട്ടികയിലാണ് ഗൗതം അദാനിയെ പിന്നിലാക്കി മുകേഷ് അംബാനി മുന്നിലെത്തിയത്.
- 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള നഗരം മുംബൈ ആണ്.
- അദാനി, എച്ച്സിഎല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര, സൈറസ് പൂനവാല, കുമാര മംഗലം ബിര്‍ള എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
- ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര.
10. ഇലോണ്‍ മസ്കിന് അറ്റ ആസ്തി 50,000 കോടി ഡോളര്‍
സ്രോതസ്സ്: മലയാള മനോരമ
- ലോകത്ത് ആദ്യമായി അറ്റ ആസ്തി 50,000 കോടി ഡോളര്‍ കടന്ന വ്യക്തി- ടെസ്ല സിഇഒ ഇലോണ്‍ മസ്ക്.
- ടെസ്ലയുടെ ഓഹരി വിലയിലും അനുബന്ധ സ്ഥാപനങ്ങളുടെ മൂല്യത്തിലും ഉണ്ടായ വര്‍ദ്ധനവാണ് മസ്കിനെ നേട്ടത്തിന് പ്രാപ്തമാക്കിയത്.
11. യുഎഇയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പ്രവാസി
സ്രോതസ്സ്: മലയാള മനോരമ
- പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍സ് വേള്‍ഡ് തയ്യാറാക്കിയ പട്ടിക പ്രകാരം യുഎഇയില്‍ ഏറ്റവും സ്വാധീനമുള്ള പ്രവാസികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.
- രണ്ടാമത്- ഭാട്ടിയ ഗ്രൂപ്പ് ചെയര്മാന് അജയ് ഭാട്ടിയ
12. ട്വന്റി20 റാങ്കിങ്: ഇന്ത്യന്‍ താരത്തിന് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ്മ ഒന്നാം റാങ്ക്.
- ബാറ്റര്‍മാരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് അഭിഷേക് ശര്‍മ്മ സ്വന്തമാക്കി.
- നിലവില്‍ 931 പോയിന്റുകളാണ് അഭിഷേക് ശര്‍മ്മയ്ക്കുള്ളത്.
13. ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്
സ്രോതസ്സ്: ദേശാഭിമാനി
- ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് 13 മെഡലുകള്‍ ലഭിച്ചു. നാല് വെള്ളിയും ഒമ്പത് വെങ്കലവും.
- ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം ലഭിച്ചു.
- ഇന്ത്യന്‍ താരം ശ്രീഹരി നടരാജ് ഏഴ് മെഡലുകള്‍ നേടി.
- മലയാളി താരം സജന് പ്രകാശ് മൂന്ന് മെഡലുകള്‍ നേടി.
- 38 സ്വര്‍ണമുള്‍പ്പെടെ 49 മെഡലുകളുമായി ചൈന ചാമ്പ്യന്മാരായി.
14. ടി20 ലോകകപ്പിന് നമീബിയയും
സ്രോതസ്സ്: ദേശാഭിമാനി
- 2026-ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് നമീബിയ യോഗ്യത നേടി.
- 20 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നത്.
15. ഗാന്ധിജിയുടെ ആത്മകഥയ്ക്ക് നൂറ് വയസ്സ്
സ്രോതസ്സ്: മാതൃഭൂമി
- ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതിയിട്ട് നൂറ് വര്‍ഷം തികയുന്നു.
- 1925 നവംബറിലാണ് നവജീവനില്‍ ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
- അഹമ്മദാബാദിലെ നവജീവന്‍ പ്രസ്സാണ് പ്രസാധകര്.
16. ചര്‍മ കോശത്തില്‍നിന്നും അണ്ഡം
- യുഎസില്‍ ശാസ്ത്രജ്ഞര്‍ ചര്‍മ കോശങ്ങള്‍ ഉഫയോഗിച്ച് ബീജസങ്കലനത്തിനുശേഷിയുള്ള അണ്ഡം വികസിപ്പിക്കുകയും ലാബോറട്ടറിയില്വച്ച് ബീജവുമായി സംയോജിപ്പിക്കുകയും ചെയ്തു.
- സെമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഈ പ്രക്രിയക്ക് പേര്.
പുരസ്കാരങ്ങള്‍
1. മുണ്ടശേരി പുരസ്കാരം: സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രൊഫ ജോസഫ് മുണ്ടശേരി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള മുണ്ടശ്ശേരി സ്മാരക പുരസ്കാരം സാഹിത്യകാരന് എന്‍ എസ് മാധവന് ലഭിച്ചു. 50,000 രൂപയാണ് പുരസ്കാരത്തുക.
2. മഹാത്മാഗാന്ധി സേവ പുരസ്കാരം: കര്‍ണാടക സര്‍ക്കാരിന്റെ 2025-ലെ മഹാത്മാഗാന്ധി സേവ പുരസ്കാരം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹയ്ക്ക് ലഭിച്ചു.
പദവികളും തസ്തികകളും ദിനങ്ങളും മറ്റും
- ഇന്ത്യയുടെ പ്രതിരോധമന്ത്രി: രാജ്നാഥ് സിങ്