Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. പേപ്പര്‍ പബ്ലിക്കയുടെ കാക്കനാടന് പുരസ്കാരം ലഭിച്ച കഥാകൃത്ത് ആരാണ്?
വിനു എബ്രഹാം
2. തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ തോപ്പില്‍ ഭാസി പുരസ്കാരം നേടിയ മാധ്യമ പ്രവര്ത്തകന് ആരാണ്?
ആര് ശ്രീകണ്ഠന് നായര്‍
3. തീരമേഖലയിലെ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ തീരസേന തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പല്‍ ഏതാണ്?
സമുദ്ര പ്രതാപ്
4. ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരാണ്?
രാജ്നാഥ് സിങ്
5. സമുദ്ര പ്രതാപ് നിര്‍മ്മിച്ചത് എവിടെ?
ഗോവ കപ്പല്‍നിര്‍മ്മാണശാലയില്‍
6. ഗോവ മുഖ്യമന്ത്രി ആരാണ്?
പ്രമോദ് സാവന്ത്
7. 2026 ജനുവരി 5-ന് അന്തരിച്ച മലയാള നടന് ആരാണ്?
പുന്നപ്ര അപ്പച്ചന്
8. ലോകത്തിലെ ഏറ്റവും വില കൂയി മീന്‍ ഏതാണ്?
അറ്റ്ലാന്റിക് ബ്ലൂഫിന് ട്യൂണ
9. സൂര്യപ്രകാശം ഉപയോഗിച്ച് കാര്‍ബണ്‍ ഡയോക്സൈഡിനെ മെഥനോള്‍ ഇന്ധമാക്കി മാറ്റാന്‍ കഴിയുന്ന ഫോട്ടോകാറ്റലിറ്റിക് പദാര്‍ഥം വികസിപ്പിച്ച ഐഐടി ഏതാണ്?
ഗുവാഹത്തി
10. ഗുവാഹത്തിയില്‍ നടന്ന ദേശീയ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേത്രിയായ മലയാളി ആരാണ്
എ ആര് അമേയ
11. 2026 ജനുവരി 6-ന് അന്തരിച്ച മുന്‍ ലോക ബില്ല്യാഡ്സ് ചാമ്പ്യനായ ഇന്ത്യക്കാരന് ആരാണ്?
മനോജ് കോത്താരി
- 1990-ലാണ് മനോജ് കോത്താരി ലോകചാമ്പ്യനായത്.
- മനോജ് കോത്താരിയുടെ മകന് സൗരഭ് കോത്താരി 2025-ല്‍ ബില്യാഡ്സ് ലോക ചാമ്പ്യനായിരുന്നു.
12. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളന വേദി എവിടെ?
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസ്
13. ഫ്ളൈ91 എന്ന ബജറ്റ് വിമാനക്കമ്പനിയുടെ ഉടമയായ മലയാളി ആരാണ്?
മനോജ് ചാക്കോ
14. കൊളംബിയയുടെ പ്രസിഡന്റ്
ഗുസ്താവോ പെട്രോ
15. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം നേടിയവര്‍ ആരെല്ലാം?
ഡോ പി ശങ്കര്‍, ഡോ അഞ്ജിത വിശ്വനാഥന്
16. കുടുംബശ്രീ വിഷന്‍ 2031ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പയിന് ഏതാണ്?
ഉയരെ നയി ചേതന 4.0
17. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തിയ ഐഎസ്ആര്‍ഒയുടെ ദൗത്യം ഏതാണ്?
പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ഡെക്സ്
- പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍- പോയം
- ഡസ്റ്റ് എക്സ്പിരിമെന്റ്- ഡെക്സ്
- 2024 ജനുവരിയിലാണ് ഐഎസ്ആര്‍ഒ പോയം വിക്ഷേപിച്ചത്
- ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പിആര്‍എല്‍) ആണ് ഡെക്സ് വികസിപ്പിച്ചത്.
- ഭൂമിയില്‍നിന്നും 350 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
18. ദേശീയ വിരവിമുക്ത ദിനം
ജനുവരി 6
19. ഗര്‍ഭസ്ഥശിശു ഒരു സ്വാഭാവി വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം പാസാക്കിയ രാജ്യം ഏത്?
പ്യൂര്‍ട്ടോ റിക്കോ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
