ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. ഇന്ത്യ എഐ മിഷന് മേധാവി ആരാണ്?
അഭിഷേക് സിങ്
2. പോസ്റ്റ് ട്രൂത്ത് സിനിമ എന്ന ചലച്ചിത്ര പഠന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?
എ ചന്ദ്രശേഖര്‍
3. സ്വദേശം കേരളമാണെന്ന് തെളിയിക്കാന്‍ വ്യക്തികള്‍ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കാര്‍ഡ് ഏത്?
നേറ്റിവിറ്റി കാര്‍ഡ്
4. ജീവിതത്തിന് ഒരു സ്തുതി ഗീതം (A Hymn to Life, Shame has to Change Sides) എന്ന പുസ്തകം രചിച്ചത് ആരാണ്?
ഫ്രഞ്ചുകാരിയായ ജീസെല്‍ പെലികോ
5. ഇന്ത്യ സ്കോര്‍പീന്‍ അന്തര്‍വാഹിനികള്‍ വാങ്ങിയത് ഏത് രാജ്യത്തിന്റെ പക്കല്നിന്നുമാണ്?
ഫ്രാന്‍സ്
6. ഏത് കമ്പനിയുടെ എഐ ചാറ്റ്ബോട്ടാണ് ക്ലോഡ് സോണറ്റ്?
ആന്ത്രോപിക്
7. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശീലന സംവിധാനം ഏത്?
മിഷന് കര്‍മയോഗി
8. ഗൂഗിളിന്റെ എഐ വിഭാഗം ഏത്?
ഡീപ്മൈന്‍ഡ്
9. വിദേശ എഐ ചാറ്റ്ബോട്ടുകള്‍ക്ക് ബദലായി ഇന്ത്യയിലെ കമ്പനികള്‍ തദ്ദേശീയമായി അവതരിപ്പിച്ച മോഡലുകള്‍ ഏതെല്ലാം?
സര്‍വം എഐ, വചന ടിടിഎസ്, പരം2
10. ഗൂഗിള്‍ സിഇഒ ആരാണ്?
സുന്ദര്‍ പിച്ചൈ
11. വിശാഖപട്ടണത്ത് എഐ ഹബ്ബ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയേയും യുഎസിനേയും ബന്ധിപ്പിച്ച് കടലിന് അടിയിലൂടെ 3 കേബിള്‍ ശൃംഖലകള്‍ സ്ഥാപിക്കുന്ന കമ്പനി ഏത്?
ഗൂഗിള്‍
- യുഎസും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് അമേരിക്ക-ഇന്ത്യ കണക്ട് എന്ന പേരിലാണ് കേബിളുകള്‍ സ്ഥാപിക്കുന്നത്.
12. ഓപ്പണ്‍ എഐ സ്ഥാപകന്‍ ആരാണ്?
സാം ഓള്ട്ട്മാന്
13. ഐക്യാരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ആരാണ്?
അന്റോണിയോ ഗുട്ടെറസ്
14. അഡോബി സിഇഒ ആരാണ്?
ശന്തനു നാരായണന്
15. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ നിവൃത്തിയില്ലാത്തതുമൂലം ജയിലില്‍ തന്നെ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സ്ഥാപിക്കുന്ന പോര്‍ട്ടല്‍ ഏത്?
ഇ-പ്രിസണ്‍
16. കേരളത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന മഹാത്മ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് ഏത്?
പെരുങ്കടവിള
17. മത്സ്യത്തൊഴിലാളി സമൂഹത്തിലെ അഭ്യസ്തവിദ്യര്‍ക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിന് മത്സ്യബന്ധനവകുപ്പ് കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയേത്?
തൊഴില്‍തീരം
18. സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് സ്ഥിതി ചെയ്യുന്നത് എവിടെ?
പാലോട്
19. സംസ്ഥാനത്തെ ആദ്യ കാഴ്ചപരിമിതിയുള്ള ജഡ്ജിയായി ചുമതലയേല്‍ക്കുന്ന വ്യക്തി ആരാണ്?
സി തന്യനാഥന്‍
20. 2026 ഫെബ്രുവരി 18-ന് അന്തരിച്ച ഓട്ടന്തുള്ളല് കലാകാരന് ആരാണ്?
താമരക്കുടി കരുണാകരന് (85)
- 2012-ല്‍ കേരള കലാമണ്ഡലം അവാര്‍ഡും 2016-ല്‍ കുഞ്ചന്‍ നമ്പ്യാര്‍ പ്രതിഭാ പുരസ്കാരവും നേടി.
21. ലോക മാതൃഭാഷാ ദിനം എന്നാണ്?
ഫെബ്രുവരി 21
22. പട്ടിക വിഭാഗക്കാരായ അഞ്ച് കുടുംബങ്ങളുള്ള ഉന്നതികളിലും അടിസ്ഥാന സൗകര്യം സാധ്യമാക്കുന്ന പദ്ധതി ഏത്?
ഐശ്വര്യഗ്രാമം
- 25 കുടുംബങ്ങളുള്ള ഉന്നതികളില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമത്തിന്റെ മാതൃകയിലാണ് ഐശ്വര്യഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
23. ഏഷ്യയിലെ ഏറ്റവും വലിയ നാവികാഭ്യാസ പ്രകടനമായ മിലന് 2026 വേദി എവിടെ?
ബംഗാള്‍ ഉള്‍ക്കടല്‍
- 72 രാജ്യങ്ങളിലെ നാവികസേനകള്‍ പങ്കെടുക്കുന്നു.
24. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ കടന്ന ടീമേത്?
ജമ്മുകശ്മീര്‍
2026 ഫെബ്രുവരി 18-ലെ കറന്റ് അഫയേഴ്സ് ക്വിസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

