ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. ആന്ത്രോപിക് എഐയുടെ സിഇഒ ആരാണ്?
ഡാരിയോ അമൊഡെയ്
2. കവി ഡി വിനയചന്ദ്രന്റെ സ്മരണാര്‍ത്ഥം സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്കാരം നേടിയ കവിതാ സമാഹാരം ഏത്?
ഇടതുകഴുവിലെ കള്ളന്
- രചയിതാവ്: കെ ഡി ഷൈബു
3. നവോത്ഥാന നായകന് അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരകം നിര്‍മ്മിക്കുന്നത് എവിടെ?
തിരുവനന്തപുരം
4. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യത്തിന്റെ പേരെന്ത്?
മിന്നല്‍ മാജിക്
- പാലക്കാട് ജില്ലയിലെ മേനോന് പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില് ആണ് മിന്നല്‍ മാജിക് നിര്‍മ്മിക്കുന്നത്.
- ജവാന് എന്ന പേരിലും സര്‍ക്കാര്‍ മദ്യം പുറത്തിറക്കുന്നുണ്ട്.
- നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
5. 2026 ഫെബ്രുവരിയില്‍ അന്തരിച്ച അസം എംപി ആരാണ്?
റിക്കി ആന്‍ഡ്രൂ ജെ ഷിങ്കണ്‍ (54)
- വോയ്സ് ഓഫ് ദ് പീപ്പിള്‍ പാര്‍ട്ടി (വിപിപി) നേതാവാണ്
- അസം മുഖ്യമന്ത്രി: കോണ്‍റാഡ് സാങ്മ
6. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ ഫെല്ലോഷിപ്പുകള്‍ നേടിയത് ആരെല്ലാം?
വേണുജി (കൂടിയാട്ടം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീത സംവിധായകന്), ജയപ്രകാശ് കുളൂര്‍ (നാടകകൃത്തും സംവിധായകനും നടനും)
- 18 പേര്‍ക്ക് അക്കാദമി അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്കാരവും ലഭിച്ചു.
- അമച്വര്‍ നാടകരംഗത്തെ ശില്പിക്ക് ചിറയിന്‍കീഴ് ഡോ ജി ഗംഗാധരന് നായരുടെ സ്മരാണര്‍ഥം പത്നി കെ കാഞ്ചന അക്കാദമിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരം നേടിയത്: നിധീഷ് പൂക്കാട്
- കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, ഗുരുപൂജ പുരസ്കാരം നേടിയവരുടെ പേരുകള്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
7. യൂറോപ്യന്‍ യൂണിയന്റെ ഇന്ത്യയിലെ ആദ്യ ലീഗല്‍ ഗേറ്റ് വേ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?
ന്യൂഡല്‍ഹി
- യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ്: ഉര്‍സുല വോണ്‍ ഡെര്‍ ലെയന്
- യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്: അന്റോണിയോ കോസ്റ്റ
8. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം ആരാണ്?
ഹര്മന് പ്രീത് കൗര്‍
- ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്മന് പ്രീത് കൗര്‍ 356 മത്സരങ്ങള്‍ കളിച്ചു.
- 355 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡ് താരം സൂസി ബെറ്റിസിനെയാണ് ഹര്മന് മറികടന്നത്.
9. ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മെഷീന് കേന്ദ്രീകൃത എഐയില്‍നിന്നും മനുഷ്യ കേന്ദ്രീകൃത എഐയിലേക്ക് നീങ്ങുന്നതിനുള്ള മാനവ് (MANAV) വിഷന്‍ പങ്കുവച്ചത് ആരാണ്?
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
- M- Moral and ethical systems (ധാര്‍മികത)
- A- Accountable governance (ഉത്തരവാദിത്തമുള്ള ഭരണനിര്വഹരണം)
- N – National sovereignity (രാജ്യത്തിന്റെ പരമാധികാരം)
- A- Accessible and inclusive (പ്രാപ്യവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും)
- V- Valid and legitimate (അംഗീകൃതമായത്)
10. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിട്ടിക്കല്‍ മിനറല്‍ രംഗത്തെ സഹകരണം എന്നിവ ലക്ഷ്യമിട്ട് യുഎസ് രൂപീകരിച്ച കൂട്ടായ്മ ഏത്?
പാക്സ് സിലിക്ക
- 2025 ഡിസംബറില്‍ രൂപീകരിച്ച പാക്സ് സിലിക്ക കൂട്ടായ്മയില്‍ ഇന്ത്യ 2026 ഫെബ്രുവരിയില്‍ അംഗമായി.
- ലിഥിയം, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ക്രിട്ടിക്കല്‍ ധാതുക്കളുടെ വിതരണ ശൃംഖല ഉറപ്പാക്കുകയാണ് പാക്സ് സിലിക്കയുടെ ലക്ഷ്യം.
- ഇന്ത്യയിലെ യുഎസ് അംബാസഡര്‍: സെര്‍ജിയോ ഗോര്‍
11. ആഗോള കുറിയര്‍ കമ്പനിയായ ഫെഡക്സിന്റെ സിഇഒയായ മലയാളി ആരാണ്?
രാജേഷ് സുബ്രഹ്മണ്യം (രാജ് സുബ്രഹ്മണ്യം)
12. ഡിആര്‍ഡിഒയുടെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
ചണ്ഡിഗഡ്
13. ഗൂരുവായൂര്‍ ദേവസ്വത്തിന്റെ 2026-ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ്?
വൈക്കം രാമചന്ദ്രന്
- ദേവസ്വം മന്ത്രി: വി എന്‍ വാസവന്
14. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) അധിഷ്ഠിത ബ്ലോക്ക് പഞ്ചായത്ത് ഏത്?
നേമം, തിരുവനന്തപുരം
15. 1977 നവംബറില്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം അസമില്‍ തകര്‍ന്ന് വീണ വാര്‍ത്ത ലോകത്തെ അറിയിച്ച മലയാളി മാധ്യമ പ്രവര്ത്തകന് 2026 ഫെബ്രുവരി 19-ന് അന്തരിച്ചു. പേരെന്താണ്?
കെ ഗോവിന്ദന്‍കുട്ടി
- ഈ വിമാനാപകടത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു.
- രക്ഷപ്പെട്ടവരില്‍ മൊറാര്‍ജി ദേശായിയ്ക്കൊപ്പം ഗോവിന്ദന്‍കുട്ടിയും ഉണ്ടായിരുന്നു.
- കെ കരുണാകരന്: എ പൊളിറ്റിക്കല്‍ ബയോഗ്രഫി, ടി എന്‍ ശേഷന്: ആന്‍ ഇന്റിമേറ്റ് സ്റ്റോറി എന്നീ പുസ്തകങ്ങള്‍ രചിച്ചു.
16. എസ് കെ പൊറ്റക്കാട്ട് സ്മാരക സമിതിയുടെ നോവല്‍, ചെറുകഥാ രംഗത്തെ സംഭാവനകള്‍ക്കുള്ള സാഹിത്യ പുരസ്കാരം നേടിയത് ആരാണ്?
അര്‍ഷാദ് ബത്തേരി
2026 ഫെബ്രുവരി 19-ലെ കറന്റ് അഫയേഴ്സ് ക്വിസ്
ഇന്നത്തെ കറന്റ് അഫയേഴ്സ് 20 ഫെബ്രുവരി 2026 (Kerala PSC Current Affairs 20 February 2026)
ജനുവരി 19-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

