ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. 2026 ഫെബ്രുവരി 20-ന് അന്തരിച്ച പ്രശസ്ത ബംഗാളി എഴുത്തുകാരന് ആരാണ്?
മണിശങ്കര്‍ മുഖോപാധ്യായ (92)
- ശങ്കര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്നു.
- സ്വാമി വിവേകാനന്ദന്റെ അവസാന നാളുകള്‍ വിവരിക്കുന്ന ദി മോങ്ക് ആസ് മാന്‍ എന്ന കൃതി കൂടാതെ, സീമാബദ്ധ, ജന ആരണ്യ, ചൗരംഗി, മാന്‍ സമ്മാന്‍ തുടങ്ങിയ കൃതികള്‍ രചിച്ചു.
- ഏകാ ഏകാ എക്കാഷി എന്ന നോവലിന് 2021-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു
2. ഗാസയില്‍ സുസ്ഥിര സമാധാനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാപിച്ച സമിതി ഏതാണ്?
ബോര്‍ഡ് ഓഫ് പീസ് (സമാധാന സമിതി)
3. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കായിക താരത്തിനുള്ള 2022, 2023, 2024 വര്‍ഷങ്ങളിലെ ജി വി രാജ പുരസ്കാരം നേടിയത് ആരെല്ലാം?
- 2022- അബ്ദുള്ള അബൂബക്കര്‍ (അത്ലറ്റിക്സ്), വി കെ വിസ്മയ (അത്ലറ്റിക്സ്)
- 2023- മുഹമ്മദ് അജ്മല്‍ (അത്ലറ്റിക്സ്), ആന്‍സി സോജന് (അത്ലറ്റിക്സ്)
- 2024- മുഹമ്മദ് അഫ്സല് (അത്ലറ്റിക്സ്), പി കെ ഐശ്യര്യ നെറ്റ്ബോള്‍
- മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക
4. ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക് റോഡ് സ്ഥാപിച്ചത് എവിടെയാണ്?
മുംബൈ
- സ്ലംഡോഗ് മില്ല്യണയറിലെ ജയ്ഹോ എന്ന പാട്ടിന്റെ സംഗീതമാണ് മുംബൈയില്‍ സ്ഥാപിച്ച റോഡില്‍നിന്നും ഉയരുന്നത്.
5. അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ആര്‍ട്ടമിസ് 2 ദൗത്യത്തിലെ യാത്രികര്‍ ആരെല്ലാം?
ജെറമി ഹാന്‍സെണ്‍ (കാനഡ), ക്രിസ്റ്റീന കോച്ച് (യുഎസ്), വിക്ടര്‍ ഗ്ലോവര്‍ (യുഎസ്), റീഡ് വൈസ്മാന് (യുഎസ്)
- നാസ നിര്‍മ്മിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് വിക്ഷേപണ വാഹനം.
- യാത്രികര്‍ സഞ്ചരിക്കുന്ന പേടകം: ഓറിയോണ്‍
- 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്ര യാത്രയാണിത്.
- ചന്ദ്രനെ വലംവച്ച് യാത്രികര്‍ തിരിച്ചുവരും.
- ആര്‍ട്ടിമിസ് 3-ല്‍ മനുഷ്യര്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തും.
6. തസ്രാക്ക് ഒ വി വിജയന് സ്മാരക സമിതിയുടെ 2025-ലെ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയ കൃതികള്‍ ഏതാണ്?
- നോവല്‍- ഉല, (രചയിതാവ്: കെ വി മോഹന്‍ കുമാര്‍)
- ചെറുകഥാ സമാഹാരം- തുന്നല്ക്കാരന് (രചയിതാവ്: ടി പി വേണുഗോപാല്‍)
- യുവകഥാ വിഭാഗം- അവനി വാഴ് വ് കിനാവ് കഷ്ടം (രചയിതാവ്: കെ മേഘ്ന)
7. പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഏത്?
സമൃദ്ധി കേരളം
8. വനിത ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടീമില്‍ ഇടം നേടിയ മലയാളി ആരാണ്?
പി മാളവിക
ജനുവരി 20-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
