1. 2026 ഫെബ്രുവരി 26-ന് അന്തരിച്ച മലയാളിയായ പ്രശസ്ത സാമൂഹീക ശാസ്ത്രജ്ഞന് ആരാണ്?
പ്രൊഫ ടി കെ ഉമ്മന്‍
- എഴുത്തുകാരന്, അധ്യാപകന് എന്നീ നിലകളിലും തിളങ്ങി.
- 2008-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
- മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക അവസ്ഥയെക്കുറിച്ച് പഠച്ച സച്ചാര്‍ കമ്മിറ്റിയില്‍ അംഗം.
- ആത്മകഥ: ഫ്രം ഭാരത് ടു ഇന്ത്യ: ആന്‍ അക്കാമിക്സ് ജേര്‍ണി
- ഗുജറാത്ത് കലാപത്തിനുശേഷം സാമുദായിക ഐക്യമുണ്ടാക്കാന്‍ രൂപീകരിച്ച ഗുജറാത്ത് ഹാര്‍മണി പ്രോജക്ട് ഉപദേശക സമിതി അധ്യക്ഷനായിരുന്നു.
2. സംസ്ഥാന സര്‍ക്കാര്‍ ഖാദി ദിനം ആചരിക്കാന്‍ തീരുമാനിച്ച ദിവസമേത്?
സെപ്തംബര്‍ 23
- 2025 സെപ്തംബര്‍ 23 മുതല്‍ 2026 സെപ്തംബര്‍ 22 വരെ ഖാദി വര്‍ഷമായി ആഘോഷിക്കും
- മഹാത്മാഗാന്ധി അഖില ഭാരത് ചര്‍ച്ച സംഘം സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷം 2025 സെപ്തംബര്‍ 23-ന് ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഖാദി ദിനം പ്രഖ്യാപിച്ചത്.
- ഖാദി, കൈകൊണ്ട് നൂല്നൂല്ക്കല് എന്നിവ പ്രോത്സാഹിപ്പിക്കാനായിട്ടാണ് ഓള് ഇന്ത്യ സ്പിന്നേഴ്സ് അസോസിയേഷന് എന്ന അഖില ഭാരത് ചര്‍ച്ച സംഘം സ്ഥാപിച്ചത്.
3. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ ആരാണ്?
റൂവന്‍ അസര്‍
4. 2026 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളില്‍ എത്ര ശതമാനം എഥനോള്‍ (ഇ20) ഉള്‍പ്പെടുത്തണം?
20 ശതമാനം
- ഇന്ധനത്തിന്റെ റിസര്‍ച്ച് ഒക്ടേന്‍ നമ്പര്‍ (ആര്‍ഒഎന്‍)- 95
5. ഇന്ത്യയുടെ പുതിയ ജിഡിപി സീരീസിന്റെ അടിസ്ഥാന വര്‍ഷമേത്?
2022-23
6. വാരാണസിയിലെ ഇന്ത്യന്‍ സാംസ്കാരിക വിനിമയ പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ പ്രമോദ് പയന്നൂര്‍
7. പൊതു ഉടമസ്ഥതയില്‍ ഇന്ത്യയിലെ ആദ്യ സൗരോര്‍ജ വൈദ്യുതിശേഖര പദ്ധതി എവിടെയാണ് സ്ഥാപിക്കുന്നത്?
തൃശൂരിലെ പെരിഞ്ഞനം പഞ്ചായത്ത്
8. കേന്ദ്ര സര്‍ക്കാര്‍ ഗര്‍ഭാഷയ അര്‍ബുദത്തിനെതിരെ നടത്തുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച് പി വി) വാക്സിനേഷന് യജ്ഞത്തില്‍ നല്കുന്ന വാക്സിന് ഏതാണ്?
ഗാര്‍ഡാസില്‍
- ടൈപ്പ് 16, 18, 6, 11 എന്നീ ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാകുന്നത്.
- 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്സിന് നല്‍കുന്നത്.
- വാക്സിനേഷന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്: പ്രധാനമന്ത്രി നരേന്ദ്രമോദി
- ഉദ്ഘാടനം ചെയ്യുന്ന സ്ഥലം: രാജസ്ഥാനിലെ അജ്മേര്‍
9. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടുവരെ ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ആരാണ്?
മാര്‍ക്ക് കാര്‍ണി
10. ഐ ലീഗിന്റെ പുതിയ പേരെന്ത്?
ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് (ഐഎഫ്എല്‍)
കറന്റ് അഫയേഴ്സ് ക്വിസ്: 2026ഫെബ്രുവരി 26
ഫെബ്രുവരി 26 കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 27 ഫെബ്രുവരി 2026 (Kerala PSC Current Affairs 27 February 2026)”