Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs 2026 Malayalam | July 17
Current Affairs Malayalam · Malayalam Current Affairs · July 17, 2026

PSC Current Affairs 2026 Malayalam | July 17

1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജന്‍ ട്രെയിനേത്?

നമോ ഗ്രീന്‍ റെയില്‍

2. 2026 ജൂലൈയില്‍ രണ്ട് ബോട്ടുകള്‍ മുങ്ങി 500 റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ മരിച്ചത് എവിടെ?

മ്യാന്‍മര്‍ തീരക്കടല്‍

3. യാത്രക്കാര്‍ക്ക് 24 മണിക്കൂറും പരാതികള്‍ അറിയിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ ടോള്‍ഫ്രീ നമ്പര്‍ ഏത്?

149

4. കാറുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്‌കരിച്ച മാനദണ്ഡം ഏത്?

കഫെ-3

5. കേന്ദ്ര കൃഷി മന്ത്രി ആരാണ്?

ശിവ് രാജ് സിങ് ചൗഹന്‍

6. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്‌ ഏത്?

വിക്രം 1

7. കേന്ദ്ര ആണവോര്‍ജ മന്ത്രി ആരാണ്?

ജിതേന്ദ്ര സിങ്‌

8. ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്‌സ് ദിനോസറിന്റെ ഫോസിലിന്റെ പേരെന്ത്?

ഗസ്

9. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ്?

കേരളം

10. ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സതേണ്‍ റെഡിനസ് എന്ന സംയുക്ത സമുദ്ര സുരക്ഷാ പരിശീലന വേദി എവിടെ?

ദക്ഷിണ നാവിക കമാന്‍ഡ്, കൊച്ചി

11. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശം ഏത്?

ഫോക്ലന്‍ഡ് ദ്വീപുകള്‍

12. ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?

മാനവ് കൃഷ്ണ

13. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഏത്?

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിന്‍ സര്‍വീസ്

14. ലോകസഭാ സ്പീക്കര്‍ ആരാണ്?

ഓം പ്രകാശ് ബിര്‍ള

15. ഉക്രെയ്‌നിന്റെ പുതിയ പ്രധാമന്ത്രി ആരാണ്?

സെര്‍ഹി കൊറെറ്റ്‌സ്‌കി

16. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് തിരുവനന്തപുരം മൃഗശാലയില്‍ ഒരു വ്യാഴവട്ടത്തിനുശേഷം ജനിച്ചത്?

ലങ്കൂര്‍ കരിങ്കുരങ്ങ്

17. ബഹിരാകാശത്തെ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ/ മാലിന്യങ്ങളെ ഭ്രമണപഥത്തില്‍നിന്നും നീക്കം ചെയ്യാനുള്ള പേടകങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഏത്?

കോസ്‌മോസേര്‍വ് സ്‌പെയ്‌സ്

18. ബഹിരാകാശ മാലിന്യങ്ങളില്‍നിന്നും ഇന്ത്യന്‍ ഉപഗ്രഹങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച മുന്നറിയിപ്പ് സംവിധാനം ഏത്?

നേത്ര

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 17