today's current affairs malayalam
1. 2026 ഫിഫ ലോകകപ്പിലെ ഫൈനല്‍ മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്?
അര്‍ജന്റീനയും സ്പെയിനും
- രണ്ടാം സെമിഫൈനലില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- ഇംഗ്ലണ്ടിനുവേണ്ടി 55-ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡന്‍ ഗോള്‍ നേടി.
- അര്‍ജന്റീനയ്ക്കുവേണ്ടി 85-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്, 90+2 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ ഗോളുകള്‍ നേടി.
- അര്‍ജന്റീനയുടെ 2 ഗോളുകളും അസിസ്റ്റ് ചെയ്തത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ആണ്.
2. 2026-ല്‍ മെയ് മാസത്തില്‍ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ ഏത് ആണവ നിലയത്തിന്റെ സുപ്രധാന രേഖകളാണ് ചോര്‍ന്നത്?
കൂടംകുളം ആണവനിലയം
- ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം ആണ് തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം.
- കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണക്കരാറുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (റിന്‍ഫ്ര) നിന്നാണ് രേഖകള്‍ വേള്‍ഡ് ലീക്സ് എന്ന ഹാക്കിങ്സ സംഘം ചോര്‍ത്തി ഡാര്‍ക് വെബില്‍ പ്രസിദ്ധീകരിച്ചത്.
- റിന്‍ഫ്ര ഉടമ: അനില്‍ അംബാനി
- യോട്ട എന്ന ഡേറ്റസെന്റര്‍ കമ്പനിയുടെ സെര്‍വറില്‍ റിന്‍ഫ്ര സൂക്ഷിച്ച വിവരങ്ങളാണ് പുറത്ത് വന്നത്.
3. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആരാണ്?
സൂര്യകാന്ത്
4. കേരളത്തിലെ പക്ഷി വൈവിധ്യത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുള്ള പൗരശാസ്ത്ര സംരംഭം ഏത്?
കേരള ബേഡ് അറ്റ്ലസ് 2.0
- സംസ്ഥാന വനംമന്ത്രി: ഷിബു ബേബി ജോണ്‍
5. കുട്ടികളില്‍ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളില്‍ ഫലവൃക്ഷ സംസ്കാരം വളര്‍ത്തുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?
കനിപ്പന്തല്‍
- ആദ്യഘട്ടത്തില്‍ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കും.
6. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലുമുള്ള കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ 1.27 ലക്ഷം കോടി രൂപയുടെ പദ്ധതി ഏത്?
സെമികോണ്‍ 2.0
7. ഏത് രാജ്യത്തിലാണ് 16-17 പ്രായക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ആപ്പുകള്‍ രാത്രി 12 മുതല്‍ 6 മണി വരെ സ്വമേധയാ പ്രവര്‍ത്തനരഹിതമാക്കാന്‍ തീരുമാനിച്ചത്?
ബ്രിട്ടന്
- 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടന് തീരുമാനിച്ചിരുന്നു.
8. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കാന്‍ വനംവകുപ്പ് ആവിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?
സര്‍പ്പ
- സര്‍പ്പ: സ്നേക് അവയര്‍നസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്
9. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ വിജയിച്ച ടീമെന്ന ഇറ്റലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ രാജ്യമേത്?
സ്പെയിന്
- 37 മത്സരങ്ങളാണ് ഇരുരാജ്യങ്ങളും തോല്‍ക്കാതെ പൂര്‍ത്തിയാക്കിയത്.
- 2018 മുതല്‍ 2021 വരെയാണ് ഇറ്റലി തോല്‍വി അറിയാതെ മുന്നേറിയത്.
- 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന സ്പെയിന് 2024 മുതല്‍ തോറ്റിട്ടില്ല.
- ഒരു ലോകകപ്പില്‍ ഗോള്‍വഴങ്ങാതെ ആറുമത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ ടീം: സ്പെയിന്
10. ഫ്രാന്‍സിന്റെ പുതിയ ഫുട്ബോള്‍ ടീം പരിശീലകന് ആരാണ്?
സിനദിന്‍ സിദാന്
- നിലവിലെ പരിശീലകന് ദിദിയെര്‍ ദെഷാം ലോകകപ്പിലെ ലൂസേഴ്സ് ഫൈനലോടെ സ്ഥാനമൊഴിയും.
11. ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം ഏത്?
വിഴിഞ്ഞം
12. 2026 ജൂലൈ 15-ന് അന്തരിച്ച മൂഴിക്കല്‍ പങ്കജാക്ഷിയമ്മ (90) ഏത് രംഗത്തെ കലാകാരിയാണ്?
നോക്കുവിദ്യ പാവകളി
- വേലന്‍ സമുദായത്തിന്റെ പാരമ്പര്യകലയാണ് നോക്കുവിദ്യ പാവകളി.
- 2020-ല്‍ പങ്കജാക്ഷിയമ്മയ്ക്ക് പത്മശ്രീ ലഭിച്ചു.
13. 36-ാമത് നാറ്റോ ഉച്ചകോടി വേദി എവിടെ?
അങ്കാറ, തുര്‍ക്കി
14. ഇന്ത്യയിലെ ആദ്യത്തെ തീമാറ്റിക് ഓഹരി സൂചിക ഏത്?
നിഫ്റ്റി 500 അഹിംസ
- അഹിംസയും അക്രമരാഹിത്യവും ആശയമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഉള്‍പ്പെടുത്തി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിച്ച ഓഹരി സൂചികയാണ് നിഫ്റ്റി 500 അഹിംസ
- നിലവില്‍ 326 കമ്പനികള്‍ നിഫ്റ്റി 500 അഹിംസ സൂചികയില്‍ ഉള്‍പ്പെടുന്നു.
- അഹിംസ ഗെയിന്‍ ഫൗണ്ടേഷന്റെ അഹിംസ ഇന്‍വെസ്റ്റ്മെന്റ് മൂവ്മെന്റ് പ്രകാരമാണ് സൂചികയിലെ കമ്പനികളെ തിരഞ്ഞെടുത്തത്.
- നിഫ്റ്റി 500 അഹിംസയില്‍ ഉള്‍പ്പെട്ട മലയാളികളുടെ കമ്പനികള്‍: കല്യാണ്‍ ജുവലേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ശോഭ ലിമിറ്റഡ്, എംആര്‍എഫ്.
- കേരളം ആസ്ഥാനമായ അപ്പോളോ ടയേഴ്സും ഫാക്ടും സൂചികയിലുണ്ട്.
15. മധ്യപ്രദേശിലെ ക്വെന്‍ നദിയെ ഉത്തര്‍പ്രദേശിലെ ബെത്വാ തടവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കെതിരെ ചിതാ പ്രക്ഷോഭം നടത്തുന്ന ആദിവാസി വിഭാഗങ്ങള്‍ ഏതെല്ലാം?
ഗോണ്ട്, കോള്‍
- നേതൃത്വം നല്കുന്ന സംഘടന: ജയ് കിസാന്‍ സംഘടന്
- ചിതാ പ്രക്ഷോഭത്തിന്റെ നേതാവ്: അമിത് ഭട്നാഗര്‍
16. കേന്ദ്ര സര്‍ക്കാര്‍ മഹി ബന്‍സ്വാര ആണവ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത്?
രാജസ്ഥാന്
- ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ തുകയുള്ള പദ്ധതിയാണ് മഹി ബന്‍സ്വാര ആണവ പദ്ധതി.
- ചെലവ്: 28,000 കോടി രൂപ
17. പാമ്പുകടിയേറ്റാല്‍ ശരീരത്തിലെത്തിയ വിഷത്തിന്റെ അളവ് നിര്‍ണയിച്ച് മറുമരുന്നായ ആന്റിവെനം ആവശ്യമായ അളവില്‍ നല്കാന് സഹായിക്കുന്ന ബയോ സെന്‍സര്‍ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനങ്ങള്‍ ഏത്?
സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്, തൃശൂര്‍), കേരള ബയോ (തിരുവനന്തപുരം)
- ലോക പാമ്പുദിനം: ജൂലൈ 16
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 16”