today's current affairs malayalam
1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജന്‍ ട്രെയിനേത്?
നമോ ഗ്രീന്‍ റെയില്‍
- ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍: നമോ ഗ്രീന്‍ റെയില്‍
- ഹൈഡ്രജന്‍ ട്രെയിന്‍ റൂട്ട്: ഹരിയനായിലെ ജിങ്- സോനിപത്ത്
- ട്രെയിന്‍ ഉദ്ഘാടനം ചെയ്ത തിയതി: 2026 ജൂലൈ 17
- ഉദ്ഘാടനം ചെയ്തത്: പ്രധാനമന്ത്രി നരേന്ദ്രമോദി
- ഹൈഡ്രജന്‍ റെയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങള്‍: ജര്‍മനി, ജപ്പാന്, ചൈന, അമേരിക്ക, ഇന്ത്യ
- നമോ ഗ്രീന്‍ റെയിലിന്റെ ഹൈഡ്രജന്‍ റീ ഫ്യുവലിങ് സ്റ്റേഷന് തയ്യാറാക്കിയ കേരളത്തിലെ സ്ഥാപനം: ഫ്ളൂയിട്രോണ്, കൊച്ചി
- ഹൈഡ്രഡന്‍ ട്രെയിനിന്റെ എഞ്ചിന് നിര്‍മ്മിച്ചത്: ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, ചെന്നൈ
- പരമാവധി വേഗം: മണിക്കൂറില്‍ 120 കിലോമീറ്റര്‍
2. 2026 ജൂലൈയില്‍ രണ്ട് ബോട്ടുകള്‍ മുങ്ങി 500 റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ മരിച്ചത് എവിടെ?
മ്യാന്മര് തീരക്കടല്‍
- മ്യാന്മറില് നിന്നുള്ള അഭയാര്‍ത്ഥികളാണ് റോഹിന്‍ഗ്യകള്‍
3. യാത്രക്കാര്‍ക്ക് 24 മണിക്കൂറും പരാതികള്‍ അറിയിക്കാനുള്ള കെ എസ് ആര് ടി സിയുടെ ടോള്‍ഫ്രീ നമ്പര്‍ ഏത്?
149
4. കാറുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡം ഏത്?
കഫെ-3
- കഫെ-3: കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി
- കഫെ-3 നിലവില്‍ വരുന്നത്: 2027 ഏപ്രില്‍ 1
- ഒരു കാര്‍ നിര്‍മ്മാതാവ് ഉല്പാദിപ്പിക്കുന്ന മൊത്തം വാഹനങ്ങളുടേയും ശരാശരി മലിനീകരണ തോതാണ് കഫെ-3.
- ഭാരത് സ്റ്റേജില്‍ (ബിഎസ്) മലിനീകരണ മാനദണ്ഡം ഓരോ വാഹനത്തിനുമാണ്.
5. കേന്ദ്ര കൃഷി മന്ത്രി ആരാണ്?
ശിവ് രാജ് സിങ് ചൗഹന്
6. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ഏത്?
വിക്രം 1
- വിക്രം 1-ന്റെ നിര്‍മ്മാതാക്കള്‍: സ്കൈറൂട്ട് എയ്റോസ്പേസ്, ഹൈദരാബാദ്
- വിക്രം 1 വിക്ഷേപണ ദൗത്യത്തിന്റെ പേര്: മിഷന് ആഗമന്‍
- വിക്രം 1-ന്റെ ഉയരം: 20 മീറ്റര്‍
- വിക്രം 1-ന്റെ വിക്ഷേപണ തിയതി: 2026 ജൂലൈ 18
- ഭാരവഹന ശേഷി: 350 കിലോഗ്രാം
- ഭൂമിയില്‍നിന്നും 450 കലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാന്‍ വിക്രം 1-ന് ശേഷിയുണ്ട്.
- ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരായിരുന്ന പവന് കുമാര്‍ ചന്ദന, നാഗ ഭരത് ദാക്ക എന്നിവരാണ് സ്കൈറൂട്ടിന്റെ സ്ഥാപകര്‍.
- ബംഗളുരുവിലെ സ്റ്റാര്‍ട്ടപ്പായ ഗ്രഹാ സ്പെയ്സിന്റെ സോളാരസ് എസ് 3, കോസ്മോവേഴ്സ് സ്പേസിന്റെ എംബ്രേസ്,വിക്ഷേപണ സമയത്തെ നിര്‍ണ്ണായക ഫ്ളൈറ്റ് ഡേറ്റ ശേഖരിക്കുന്നതിനുള്ള സ്കൈറൂട്ടിന്റെ സ്കോപ്, ജര്‍മ്മനിയിലെ ഡി ക്യൂബ്ഡ് കമ്പനിയുടെ പരീക്ഷണ ഉപഗ്രഹം എന്നീ നാല് പേലോഡുകളാണ് വിക്രം 1 വിക്ഷേപിക്കുന്നത്.
- ഡോ വിക്രം സാരാഭായ്, സി വി രാമന്, ഡോ എ പി ജെ അബ്ദുല്‍ കലാം എന്നിവരുടെ മിനിയേച്ചര്‍ ശില്പങ്ങള് വിക്രം 1 വഹിക്കുന്നുണ്ട്.
- വിക്ഷേപണ സ്ഥലം: സതീഷ് ധവാന് സ്പേസ് സെന്റര്‍, ശ്രീഹരിക്കോട്ട
- നൂറുകോടി ഡോളറിലധികം മൂല്യമുള്ള ഇന്ത്യയിലെ ആദ്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ്: സ്കൈറൂട്ട് എയ്റോസ്പേസ്
- ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം: ഇന്‍സ്പേസ്
7. കേന്ദ്ര ആണവോര്‍ജ മന്ത്രി ആരാണ്?
ജിതേന്ദ്ര സിങ്
8. ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്സ് ദിനോസറിന്റെ ഫോസിലിന്റെ പേരെന്ത്?
ഗസ്
- 2026 ജൂലൈയില്‍ ഗസിനെ അജ്ഞാതനായ വ്യക്തി 482 കോടി രൂപയ്ക്ക് വാങ്ങിച്ചു.
- ഒരു ടി റെക്സ് ഫോസിലിന് ലഭിച്ച ഏറ്റവും വലിയ തുകയാണിത്.
- ഗസിനെ കണ്ടെത്തിയ രാജ്യം: യുഎസ് (2021)
- ഗസിന്റെ ഉയരം: 12.5 അടി
9. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ്?
കേരളം
- 15,46,202 പാസ്പോര്ട്ടുകള് കേരളത്തില്‍ അനുവദിച്ചു.
- മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് രണ്ടുംമൂന്നും സ്ഥാനങ്ങളില്‍.
10. ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന് സതേണ്‍ റെഡിനസ് എന്ന സംയുക്ത സമുദ്ര സുരക്ഷാ പരിശീലന വേദി എവിടെ?
ദക്ഷിണ നാവിക കമാന്‍ഡ്, കൊച്ചി
- 40 രാജ്യങ്ങള്‍ പങ്കെടുക്കും
11. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശം ഏത്?
ഫോക്ലന്‍ഡ് ദ്വീപുകള്‍
- ഫിഫ ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയശേഷം അര്‍ജന്റീന താരങ്ങള്‍ ഫോക്ലാന്ഡ് ബാനര്‍ ഉയര്‍ത്തിയത് വിവാദം സൃഷ്ടിച്ചു.
- ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഫോക്ലന്‍ഡ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്.
- ഫോക്ലാന്ഡ് യുദ്ധം നടന്ന വര്‍ഷം: 1982
- ഫോക്ലാന്ഡ് യുദ്ധത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു.
12. ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?
മാനവ് കൃഷ്ണ
13. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഏത്?
കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിന്‍ സര്‍വീസ്
- വെള്ളത്തിലും കരയിലും ഇറങ്ങാന്‍ കഴിയുന്ന വിമാനങ്ങളാണ് ആംഫിബിയന്‍ വിമാനങ്ങള്‍.
- ആംഫിബിയന്‍ വിമാനം പറത്താന്‍ ഇന്ത്യയില്‍ ലൈസന്‍സുള്ള ഏക പൈലറ്റ്: അരുണ്‍ ഗോപ് (കോട്ടയം സ്വദേശി)
14. ലോകസഭാ സ്പീക്കര്‍ ആരാണ്?
ഓം പ്രകാശ് ബിര്‍ള
15. ഉക്രെയ്നിന്റെ പുതിയ പ്രധാമന്ത്രി ആരാണ്?
സെര്‍ഹി കൊറെറ്റ്സ്കി
16. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് തിരുവനന്തപുരം മൃഗശാലയില്‍ ഒരു വ്യാഴവട്ടത്തിനുശേഷം ജനിച്ചത്?
ലങ്കൂര്‍ കരിങ്കുരങ്ങ്
- ലോകത്തില്‍ ആകെ പതിനായിരത്തില്‍ താഴെ ലങ്കൂര്‍ കരിങ്കുരങ്ങുകളാണ് ഉള്ളത്.
17. ബഹിരാകാശത്തെ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ/ മാലിന്യങ്ങളെ ഭ്രമണപഥത്തില്‍നിന്നും നീക്കം ചെയ്യാനുള്ള പേടകങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഏത്?
കോസ്മോസേര്‍വ് സ്പെയ്സ്
- ലോകത്തിലെ ആദ്യത്തെ ഇന്‍-ഓര്‍ബിറ്റ് സോഫ്റ്റ് റോബോട്ടിക് കാപ്ചര്‍ സാങ്കേതികവിദ്യ പരീക്ഷണ പേലോഡായ എമ്പ്രേസ് വിക്രം 1 ഉപയോഗിച്ച് കോസ്മോസേര്‍വ് സ്പെയ്സ് വിക്ഷേപിക്കുന്നുണ്ട്.
18. ബഹിരാകാശ മാലിന്യങ്ങളില്‍നിന്നും ഇന്ത്യന്‍ ഉപഗ്രഹങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച മുന്നറിയിപ്പ് സംവിധാനം ഏത്?
നേത്ര
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

