PSC Current Affairs 2026 Malayalam | July 24
1. സംസ്ഥാനത്തെ ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിനുള്ള സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ആക്ടിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
എസ് അച്യുത് ശങ്കര്‍
- ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാണ് എസ് അച്യുത് ശങ്കര്‍
2. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ ട്രോള്‍ ഫ്രീ നമ്പര്‍ ഏത്?
1076
3. സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്?
ബിശ്വനാഥ് സിന്‍ഹ
4. ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആരാണ്?
ആശിഷ് കുമാര്‍ ഡാഷ്
5. ആഴക്കടല്‍ മത്സ്യ ഇനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുന്നതിനും പുതിയവ സമാഹരിക്കുന്നതിനും കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ഏത്?
ഡീപ് ഡേറ്റ
- ഡീപ് ഓഷന്‍ മിഷന് പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പ് വികസിപ്പിച്ചത്.
6. പ്രൊഫ എം കെ സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
- സമഗ്ര സംഭാവന പുരസ്കാരം: ഡോ എം ലീലാവതി, ഒരു ലക്ഷം രൂപ
- യുവപ്രതിഭ: ഡോ വിനില്‍ പോള്‍, 25,000 രൂപ
7. രാജ്യാന്തര ട്വന്റി20യില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
വൈഭവ് സൂര്യവംശി
- സിംബാബ്വേയ്ക്കെതിരെ വൈഭവ് സൂര്യവംശി 19 പന്തില്‍നിന്നും 50 തികച്ചു
- പ്രായം: 15 വയസ്സും 118 ദിവസവും
8. ഗ്ലാസ്‌ഗോ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ താരം ആരാണ്?
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍
- ബോക്സിങ്ങില്‍ 75 കിലോഗ്രാം വിഭാഗത്തില്‍ ഒരു താരം പിന്മാറിയതിനെ തുടര്‍ന്ന് ലവ്ലിനയ്ക്ക് സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.
- ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.
9. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതിയും കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ കോഡ് നാമം എന്താണ്?
ഓപ്പറേഷന്‍ പാര്‍പ്പിടം
10. മലയാളം പഠിക്കാത്തവര്‍ക്കും കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ പി എസ് സി പരീക്ഷ എഴുതാന്‍ സഹായിക്കുന്ന പരീക്ഷ ഏത്?
പച്ചമലയാളം
11. 2026 ജൂലൈയില്‍ ഇന്ത്യ വിജയകരമായി ആദ്യ പരീക്ഷണം നടത്തിയ ദീര്‍ഘദൂര ഭൂ- വ്യോമ മിസൈല്‍ ഏത്?
കുശ
- പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) ആണ് വികസിപ്പിച്ചത്.
- പരീക്ഷണ കേന്ദ്രം: എപിജെ അബ്ദുല്‍ കലാം ദ്വീപ്, ഒഡീഷ
12. എഡി 13-14 നൂറ്റാണ്ടുകളില്‍ വേണാട് രാജ്യത്തിന്റെ അതിര്‍ത്തി പെരുമ്പാവൂര്‍ വരെ വ്യാപിച്ചിരുന്നതായി വ്യക്തമാക്കുന്ന വീരക്കല്‍ ലിഖിതം കണ്ടെത്തിയ സ്ഥലമേത്?
അശമന്നൂര്‍
- എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് അശമന്നൂര്‍.
- അശമന്നൂരിലെ തിരുവല്ലാഴപ്പ് ക്ഷേത്ത്രതിന് സമീപത്തുള്ള പുരാതന മനയുടെ മുറ്റത്തുനിന്നാണ് ലിഖിതം കണ്ടെത്തിയത്.
Current Affairs 2026 July 23 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
