Sunday, November 8, 2026

PSC Current Affairs 2026 Malayalam | July 23

PSC Current Affairs 2026 Malayalam | July 23
Share WhatsApp Telegram

1,024 പേര്‍ പഠിച്ചു

1. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുന്നതിനുള്ള നിയമം ഏത് വ്യക്തിയുടെ പേരില്‍ അറിയപ്പെടും?

ജെ എസ് സിദ്ധാര്‍ഥന്‍

  • വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിന് ഇരയായി ജീവനൊടുക്കിയ വിദ്യാര്‍ഥിയാണ് ജെ എസ് സിദ്ധാര്‍ഥന്‍.

2. സംസ്ഥാന നിയമസഭ പാസാക്കിയ ഏത് നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി 2026 ജൂലൈയില്‍ വിധിച്ചത്?

കേരള ധാതു അവകാശ നിയമം

3. സംസ്ഥാനത്ത് കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏത്?

ടോക് റൂം

4. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ രാത്രിയിലും പുലര്‍ച്ചെയും സ്ത്രീകള്‍ക്ക് മാത്രമായി കെ എസ് ആര്‍ ടി സി നടത്തുന്ന സര്‍വീസ് ഏത്?

പിങ്ക് ബസ്

  • സംസ്ഥാന ഗതാഗത മന്ത്രി: സി പി ജോണ്‍

5. 2026 ജൂലൈയില്‍ കേരള സംസ്ഥാന ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം എത്ര വിഭാഗം കുറ്റവാളികള്‍ക്ക് കൈവിലങ്ങ് ധരിപ്പിക്കാം?

13

  • സ്ഥിരം കുറ്റവാളികള്‍
  • ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍
  • രാജ്യത്തിനെതിരായും ലഹരിമരുന്നുമായി ബന്ധപ്പെട്ടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍
  • കസ്റ്റഡിയില്‍നിന്നും ചാടിപ്പോയവര്‍
  • അനധികൃതമായി ആയുധം കൈവശം വച്ചവര്‍
  • കൊലപാതകക്കേസ് പ്രതികള്‍
  • പീഡനക്കേസ് പ്രതികള്‍
  • മനുഷ്യക്കടത്ത് കേസ് പ്രതികള്‍
  • കുട്ടികള്‍ക്കെതിരായ അതിക്രമം
  • സംഘടിത കുറ്റകൃത്യങ്ങള്‍

6. നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?

അനുരാഗ് ജെയിന്‍

  • 2026 ഫെബ്രുവരിയില്‍ ബിവിആര്‍ സുബ്രഹ്മണ്യം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നിധി ചിബ്ബര്‍ ഇടക്കാല സിഇഒയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

7. മനുഷ്യസഹായമില്ലാതെ മറ്റൊരു എഐ കമ്പനിയെ ഹാക്ക് ചെയ്ത എഐ മോഡല്‍ ഏത്?

ഓപ്പണ്‍എഐയുടെ ജിപിടി-5.6 സോള്‍

  • എഐ സ്റ്റാര്‍ട്ടപ്പായ ഹഗ്ഗിങ് ഫേസിന്റെ ഡേറ്റാ സംവിധാനമാണ് ജിപിടി-5.6 സോള്‍ ഹാക്ക് ചെയ്തത്.
  • ഓപ്പണ്‍എഐ സിഇഒ: സാം ആള്‍ട്മാന്‍
  • ഹഗ്ഗിങ്‌ഫേസ് സിഇഒ: ക്ലെമന്റ് ഡെലാങ്‌

8. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ്?

കൈതേരി പുത്തലത്ത് സ്വാതിഷ്‌

9. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജംപില്‍ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ്?

എം ശ്രീശങ്കര്‍

10. 100 മീറ്റര്‍ ദൂരം 10.09 സെക്കന്റില്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?

ഗുരിന്ദര്‍വീര്‍ സിങ്‌

11. ഫിഫ ലോകകപ്പ് ഇലവനില്‍ ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട താരം ആരാണ്?

വൊസീഞ്ഞ, കാബോ വെര്‍ദെ

12. 2026 ജൂലൈയില്‍ വിരമിച്ച ഫുട്‌ബോള്‍ റഫറി ആരാണ്?

ആന്തണി ടെയ്‌ലര്‍

13. 2026 ജൂലൈയില്‍ വിരമിച്ച മെക്‌സിക്കോയുടെ ഇതിഹാസ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ ആരാണ്?

ഗില്ലര്‍മോ ഒച്ചോവ

  • ആറ് ഫുട്‌ബോള്‍ ലോകകപ്പുകള്‍ കളിച്ച ഗോള്‍ കീപ്പറാണ് ഗില്ലര്‍മോ ഒച്ചോവ.
  • ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണോള്‍ഡോയും ഗില്ലര്‍മോ ഒച്ചോവയും ആണ് ചരിത്രത്തില്‍ ആറ് ലോകകപ്പ് കളിച്ചിട്ടുള്ള ഫുട്‌ബോള്‍ താരങ്ങള്‍

14. 2026-ലെ ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റ് ജേതാവ് ആരാണ്?

അലിറേസ ഫിറുസ്ജ, ഫ്രാന്‍സ്

‌15. 2026 ജൂലൈയില്‍ സമുദ്രത്തില്‍നിന്നും വാണിജ്യ ഉപഗ്രഹം വിക്ഷേപിച്ച രാജ്യമേത്?

ചൈന

  • കിഴക്കന്‍ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്നും ഗ്രാവിറ്റി 1 കരിയര്‍ റോക്കറ്റാണ് 9 ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചു.
  • ചൈനീസ് കമ്പനിയായ ഓറിയന്‍സ്‌പേസ് ആണ് റോക്കറ്റ് വികസിപ്പിച്ചത്.
  • ലോകത്തിലെ ഏറ്റവും വലിയ ഖര ഇന്ധന ബഹിരാകാശ വിക്ഷേപണ വാഹനം: ഗ്രാവിറ്റി 1
  • കടല്‍ അധിഷ്ഠിത റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യ കൈവരിച്ച രാജ്യങ്ങള്‍: അമേരിക്ക, റഷ്യ, ചൈന
  • 2019 ജൂണില്‍ ചൈന ആദ്യമായി കപ്പലില്‍നിന്നും ലോങ് മാര്‍ച്ച് 11 എന്ന റോക്കറ്റ് വിക്ഷേപിച്ചിരുന്നു.

16. മനുഷ്യന്റെ വായില്‍ നിന്നും കണ്ടെത്തിയ പുതിയ ബാക്ടീരിയ ഏത്?

സാക്കറിമോണസ് അമൃതെന്‍സിസ്

  • കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രിയിലെ ഗവേഷകരാണ് പുതിയ ബാക്ടീരിയയെ കണ്ടെത്തിയത്.
  • സൂക്ഷ്മകോശങ്ങള്‍ക്ക് പേര് നല്‍കുന്ന അന്താരാഷ്ട്ര രജിസ്ട്രി: സീക്വ-കോഡ്‌

17. 2026 ജൂലൈയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ഹോളിവുഡ് താരം ആരാണ്?

കെയ്‌ലി ഹോട്ട്ല്‍ (18)

  • ആദ്യ സിനിമയായ ഗോഡ്‌സില്ല വേഴ്‌സസ് കോങ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് കെയ്‌ലി.

18. കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്ന ആദ്യ വാട്ടര്‍ മെട്രോ ഏത്?

കൊച്ചി വാട്ടര്‍ മെട്രോ

  • കാര്‍ബണ്‍ ക്രെഡിറ്റ് വാലിഡേഷന്‍ പ്രക്രിയ: കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിലെ കുറവും ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കുന്ന പദ്ധതി.

19. 2026 ജൂലൈ 22-ന് കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ് മാല്‍വന്‍ (INS Malwan)

  • നിര്‍മ്മിച്ചത്: കൊച്ചി കപ്പല്‍ശാല
  • കമ്മീഷന്‍ ചെയ്തത്: കര്‍ണാടകയിലെ കാര്‍വാര്‍ നാവികത്താവളത്തില്‍
  • വ്യോമസേനാ മേധാവി: എയര്‍ചീഫ് മാര്‍ഷല്‍ എം പി സിംഗ്‌

Welcome to your Current Affairs 2026 Malayalam Quiz: July 23

1. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആരാണ്?

2. 2026 ജൂലൈയില്‍ ഭൂഗര്‍ഭ തുരങ്കപാത തകര്‍ന്ന് 20 പേര്‍ കൊല്ലപ്പെട്ട ദുരന്തം ഉണ്ടായ സമര്‍ഡുങ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?

3. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന മലയാളികളുടെ പേരും അവര്‍ പങ്കെടുക്കുന്ന ഇനവും നല്‍കിയിരിക്കുന്നു. തെറ്റായ ജോടി തിരഞ്ഞെടുക്കുക.

4. ഭരതന്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്

5. ബ്രിട്ടണിലെ പുതിയ ആന്‍ഡി ബേണ്‍ബാം മന്ത്രിസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ വംശജരില്‍ ഉള്‍പ്പെടാത്തത് ആരാണ്?

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 23

Download daily Current Affairs Malayalam PDF Downloaded 64 times

Daily current affairs Malayalam: recent days

Comment (1)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page