കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 വേദി: ഗ്ലാസ്ഗോ, സ്കോട്ട്ലന്‍ഡ്
1. പുതിയ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ആരാണ്?
ഡോ കെ എം ചന്ദ്രശേഖര്‍
- ചെയര്മാന്: മുഖ്യമന്ത്രി വിഡി സതീശന്
- അംഗങ്ങള്‍: സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ്, സി പി ജോണ്‍
- മുന്‍ കാബനിറ്റ് സെക്രട്ടറിയായ ഡോ കെ എം ചന്ദ്രശേഖര്‍ 2011-16 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ആയിരുന്നു.
2. സമര്ഡുങ്ങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
സിക്കിം
- 2026 ജൂലൈയില്‍ സമര്ഡുങ്ങ് ജലവൈദ്യുത പദ്ധതിയ്ക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ തുരങ്കത്തില്‍ മീഥേന്‍ വാതക ചോര്‍ച്ച കാരണം ഉണ്ടായ സ്ഫോടനത്തില്‍ മലയാളി അടക്കം 20 പേര് കൊല്ലപ്പെട്ടു.
- എന്‍എച്ച്പിസി: നാഷണല്‍ ഹൈഡ്രോ പവര്‍ കോര്പറേഷന്
- സിക്കിമിലെ നാംചി ജില്ലയിലാണ് സമര്‍ഡുങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
3. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മീന്‍പിടിത്തം നിയന്ത്രിക്കുകയെന്ന ലക്ഷ്യമുള്ള ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മത്സ്യബന്ധന സബ്സിഡി കരാറില്‍ ഇന്ത്യ പങ്കാളിയായത് എന്നാണ്?
2026 ജൂലൈ
- 2022 ജൂണില്‍ ജനീവയില്‍ നടന്ന 12-ാം ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തില്‍ അംഗീകരിച്ച കരാര്‍ 2025 സെപ്തംബര്‍ 15-ന് നിലവില്‍ വന്നിരുന്നു.
- കരാറിന്റെ പരിധിയില്‍ അക്വാകള്‍ച്ചര്‍, ഉള്‍നാടന്‍ മത്സ്യബന്ധനം എന്നിവ ഉള്‍പ്പെടുന്നില്ല.
4. 23-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി എവിടെ?
ഗ്ലാസ്ഗോ, സ്കോട്ലന്ഡ്
- 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദി: ദ് ഹൈഡ്രോ സ്റ്റേഡിയം, ഗ്ലാസ്ഗോ
- 2026 ജൂലൈ 23-ന് ഉദ്ഘാടനം ചെയ്യുന്ന ഗെയിംസ് ഓഗസ്റ്റ് 2-ന് അവസാനിക്കും.
- ആകെ മത്സരയിനങ്ങള്‍: 10
- ഇന്ത്യന്‍ ടീമിന്റെ അംഗബലം: 126
- മലയാളികളുടെ എണ്ണം: 5
- പങ്കെടുക്കുന്ന മലയാളികള്‍: അത്ലറ്റിക്സ്: എം ശ്രീശങ്കര്‍, അന്‍സ ബാബു; നീന്തല്‍- സജന് പ്രകാശ്; ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്- കെ പി സ്വാതിഷ്; പാര അത്ലറ്റിക്സ്- മുഹമ്മദ് ബാസില്‍
- അത്ലറ്റിക്സ് ടീം ചീഫ് കോച്ച്: പി രാധാകൃഷ്ണന് നായര്‍
- ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്: ഒളിമ്പിക് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര (ജാവലിന്‍ ത്രോ), മീരാഭായ് ചാനു (ഭാരാദ്വഹനം), ലവ്ലിന ബോര്ഗോഹെയ്ന് (ബോക്സിങ്)
- ഇന്ത്യന്‍ പതാകവാഹകര്‍: മീരാഭായിയും ലവ്ലിന ബോര്‍ഗോഹെയ്നും
- പാരാ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന മലയാളി: മുഹമ്മദ് ബാസില്‍, 100 മീറ്റര്‍ ഓട്ടം
5. സംവിധായകന് ഭരതന്റെ സ്മരണാര്‍ഥം ഭരതന് സ്മൃതിവേദി ഏര്‍പ്പെടുത്തിയ ഭരതന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സംവിധായകന് ചിദംബരം
6. ബ്രിട്ടണിലെ പുതിയ ആന്‍ഡി ബേണ്ബാം മന്ത്രിസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ വംശജര്‍ ആരെല്ലാം?
കനിഷ്ക നാരായണന്, ലിസ നന്ദി, എഡ് മിലിബാന്‍ഡ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 22”