PSC Current Affairs 2026 Malayalam | August 17
1. കേരള കര്‍ഷകദിനം എന്നാണ്?
ചിങ്ങം 1
2. ഇന്ത്യയില്‍ പ്രത്യേക നഗര ദുരന്ത നിവാരണ അതോറിറ്റികള്‍ (യുഡിഎംഎ) സ്ഥാപിച്ച ആദ്യ സംസ്ഥാനം ഏത്?
കര്‍ണാടകം
- ദുരന്ത നിവാരണ നിയമം അനുസരിച്ച് ഡല്‍ഹിയും ചണ്ഡിഗഡും ഒഴികെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മുനിസിപ്പില്‍ കോര്‍പറേഷനുള്ള നഗരങ്ങളിലും യുഡിഎംഎം സ്ഥാപിക്കണം.
- ദുരന്ത നിവാരണ ഭേദഗതി നിയമം പ്രാബല്യത്തില്‍വന്ന തിയതി: 2025 ഏപ്രില്‍ 27
- ദുരന്ത നിവാരണ നിയമം (ഭേദഗതി) അനുസരിച്ച് അതോറിറ്റി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന വകുപ്പ്: 41എ
- അതോറിറ്റി അധ്യക്ഷന്‍: മുന്‍സിപ്പില്‍ കമ്മീഷണര്‍
- അതോറിറ്റി ഉപാധ്യക്ഷന്‍: കളക്ടര്‍
3. എഐ കിഡ് ഓഫ് ഇന്ത്യ എന്ന വിളിപ്പേരുള്ള മലയാളി ബാലന്‍ ആരാണ്?
റൗള്‍ ജോണ്‍ അജു
- പത്തനംതിട്ട സ്വദേശിയായ റൗള്‍ ജോണ്‍ അജുവിന് 16 വയസ്സാണ് പ്രായം.
4. കേരളത്തില്‍ ജനകീയാസൂത്രണം ആരംഭിച്ചിട്ട് 30 വര്‍ഷം തികഞ്ഞത് എന്നാണ്?
1202 ചിങ്ങം 1
- ജനകീയാസൂത്രണം ആരംഭിച്ചത് 1996-ല്‍ ചിങ്ങം 1-ന് ആണ്.
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം എട്ട് പഞ്ചവത്സരപദ്ധതികള്‍ നടപ്പിലാക്കിയിട്ടും കേരളത്തില്‍ വേണ്ടത്ര വികസനം നടപ്പിലാക്കിയില്ലെന്ന നിഗമനത്തില്‍ ആണ് ജനകീയാസൂത്രണം ആരംഭിച്ചത്.
5. പുരുഷന്മാരുടെ 1500 മീറ്റര്‍ നീന്തലില്‍ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ താരം ആരാണ്?
യൊഹാന്‍ റെബ്മാന്‍, 19 വയസ്സ്, ജര്‍മ്മനി
- സമയം: 14 മിനിറ്റ് 26.79 സെക്കന്റ്
6. ഓസ്‌ട്രേലിയയില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍നിന്നും ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഏഷ്യന്‍ ടീമേത്?
ബംഗ്ലാദേശ്
- ഓസ്‌ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച മൂന്നാമത്തെ മത്സരത്തില്‍ ബ്ലംഗ്ലാദേശ് എതിരാളികളെ പരാജയപ്പെടുത്തി.
- ഓസ്‌ട്രേലിയയില്‍ ഇതുവരെ വിജയിച്ചിട്ടില്ലാത്ത രാജ്യം: ശ്രീലങ്ക
7. 2026 ആഗസ്റ്റില്‍ ഇറ്റലിയിലെ സിസിലിയിലെ മുമേ റീജിയണല്‍ മ്യൂസിയത്തില്‍നിന്നും ഏത് ചിത്രകാരന്റെ 4 സൃഷ്ടികളാണ് മോഷണം പോയത്?
അന്റോണെല്ലോ ഡ മസീന
8. ഏത് രാജ്യവുമായി ചേര്‍ന്ന് ഹോര്‍മുസില്‍ പുതിയ കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാനുള്ള കരാറിലാണ് ഇറാന്‍ ഒപ്പുവയ്ക്കുന്നത്?
ഒമാന്‍
9. ഇംഗ്ലീഷ് ഫുട്‌ബോള്‍ സീസണിന് തുടക്കം കുറിച്ചുള്ള കമ്മ്യൂണിറ്റി ഷീല്‍ഡ് ജേതാക്കള്‍ ആയ ടീമേത്?
ആഴ്‌സണല്‍
10. കൃഷിയിലെ സ്ത്രീകളുടെ പങ്കാലിത്തം അംഗീകരിച്ച്, അവരുടെ കാര്‍ഷിക ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?
സഖിക്കൂട്ട്
11. 2026 ആഗസ്റ്റില്‍ അന്തരിച്ച, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ ബംഗാളി സംവിധായകന്‍ ആരാണ്?
രാജാ സെന്‍ (71)
- 1996-ല്‍ രാജാ സെന്‍ സംവിധാനം ചെയ്ത ദാമു എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
12. പാര്‍ശ്വഫലങ്ങളില്ലാത്ത കൊറോണറി സ്റ്റെന്റ് വിപണിയിലെത്തിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി
- സെന്റുകളുടെ പേര്: ചിത്ര കോര്‍, ചിത്ര ടിന്
13. ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രം ഏത്?
ഗഗന്‍യാത്രി നിവാസ്
- ഹൈദരാബാദിലാണ് ഗഗന്‍യാത്രി നിവാസ് സ്ഥാപിക്കുന്നത്.
- ഇന്ത്യയുടെ ആദ്യ ഗഗന്യാന് മിഷനുവേണ്ടി യുഎസും റഷ്യയുമാണ് നാല് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.
14. 2026 ഇസ്‌പോട്ട് ലോകകപ്പ് ചെസ് കിരീടം നേടിയ താരം ആരാണ്?
മാഗ്നസ് കാള്‍സണ്‍
current affairs 2026 questions and answers malayalam
Current Affairs 2026 August 16 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക