PSC Current Affairs 2026 Malayalam | September 3
1. 1200-ല്‍ അധികം പേര്‍ കൊല്ലപ്പെട്ട മിന്നല്‍പ്രളയ ദുരന്തത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനമാക്കി ലോകരാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യം ഉന്നയിച്ച രാജ്യമേത്?
നേപ്പാള്‍
- ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളായ യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം എന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു.
- സഹായം സ്വീകരിക്കുന്ന രീതിയില്‍ നിന്നും നീതിയും നഷ്ടപരിഹാരവും എന്ന നിലപാട് നേപ്പാള്‍ സ്വീകരിച്ചു.
- നേപ്പാള്‍ പ്രധാനമന്ത്രി: ബാലേന്ദ്രഷാ
2. കേരളത്തില്‍ വ്യോമസേനാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
ആക്കുളം, തിരുവനന്തപുരം
3. ഇന്ത്യയില്‍ ആദ്യത്തെ വൈദ്യുത ട്രക്ക് ഇടനാഴി സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?
കേരളം
- കാസര്‍കോഡ്- തിരുവനന്തപുരം എന്‍എച്ച് 66-ല്‍ ഇലക്ട്രിക് ട്രക്കുകള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
- പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
4. അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?
റിട്ടയേര്‍ഡ് എയര്‍മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര
5. കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ പേരെന്ത്?
ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്റര്‍
6. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ/ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന പദ്ധതി ഏത്?
പ്രതീക്ഷ
7. ജീവിതശൈലീരോഗങ്ങള്‍ പ്രാരംഭത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഹൃദയരാഗം
8. ഫ്‌ളൈ91 എന്ന ബജറ്റ് എയര്‍ലൈനിന്റെ ഉടമയായ മലയാളി ആരാണ്?
മനോജ് ചാക്കോ
9. കേരളത്തില്‍നിന്നും ഓഹരിവിപണിയിലെത്തുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് കമ്പനി ഏത്?
വീഗാലാന്‍ഡ് ഡവലപ്പേഴ്‌സ്
10. ലോക ഫിസിയോ തെറപ്പി ദിനം എന്നാണ്?
സെപ്തംബര്‍ 8
11. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?
മിജോ ചാക്കോ
12. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ സംസ്ഥാനം ഏത്?
കേരളം
13. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ യുഎന്നിന്റെ അപകട സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍ ഏതെല്ലാം?
കൊല്‍ക്കത്ത, മുംബൈ
- യുഎന്നിന്റെ പ്രത്യേക പഠന റിപ്പോര്‍ട്ടായ ലിമിറ്റിങ് ഓവര്ഷൂട്ടില് ഇരുനഗരങ്ങളും ഇടംപിടിച്ചത്.
- 2024-ല്‍ ആഗോള സമുദ്രനിരപ്പ് 5.9 മില്ലിമീറ്റര്‍ ഉയര്‍ന്നു.
14. പ്രഥമ ഐസിസി വനിതാ ചാമ്പ്യന്‍സ് ട്രോഫി വേദി എവിടെ?
ഇന്ത്യ
15. ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത്?
ഐസിഎആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ഐസിഎആര്‍- സിഫ്റ്റ്)
16. ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ച ലോങ് റേഞ്ച് ഗ്ലൈഡ് ബോംബ് (എല്‍ആര്‍ജിബി) ഏത്?
ഖഗണ്ടക്-243
- ദീര്‍ഘദൂര വ്യോമ-ഭൂതല ബോബാണ് ഖഗണ്ടക് 243
current affairs 2026 questions and answers malayalam
Current Affairs 2026 September 2 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
PSC Current Affairs 2026 Malayalam | September 3
PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.