PSC Current Affairs 2026 Malayalam | September 4
1. 2026 സെപ്തംബര്‍ 4-ന് ഐ എസ് ആര്‍ ഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
ഇഒഎസ് 05
- വിക്ഷേപണ വാഹനം: ജിഎസ്എല്‍വി- എഫ് 17
- ഇഒഎസ് 05-ന്റെ മറ്റൊരു പേര്‍: ജിസാറ്റ്1എ
- ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ നല്കാന് ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമാണ് ജിസാറ്റ് 1എ
- ഭ്രമണപഥത്തിന്റെ ഉയരം: 36,000
- ഓരോ 30 മിനിറ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ദൃശ്യങ്ങള്‍ നല്‍കും.
- പ്രത്യേക നിരീക്ഷണം വേണ്ട അവസരങ്ങളില്‍ ഓരോ 5 മിനിറ്റിലും ദൃശ്യങ്ങള്‍ നല്‍കും.
- പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ, അതിര്‍ത്തികള്‍ എന്നിവ നിരീക്ഷിക്കും.
2. കൊച്ചി കായലില്‍ പുതുതായി കണ്ടെത്തിയ തോക്കു ചെമ്മീന്‍ ഇനങ്ങള്‍ ഏതെല്ലാം?
ആല്‍ഫിയസ് വേമ്പനാടി, ആല്‍ഫിയസ് ഹരി
3. 2026 സെപ്തംബറില്‍ അന്തരിച്ച യുഎസ് സ്ത്രീ വിമോചക പ്രസ്ഥാന പ്രവര്‍ത്തക ആരാണ്?
ഗ്ലോറിയ സ്റ്റെയ്‌നം
4. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ സ്‌കൂളില്‍ എഐ ടൂള്‍സ് ഉപയോഗിക്കുന്നത് നിരോധിക്കുന്ന യുഎസ് സംസ്ഥാനം ഏത്?
ന്യൂയോര്‍ക്ക്
5. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വനിതാ താരം എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
സ്മൃതി മന്ഥന
- മൂന്ന് ഫോര്‍മാറ്റുകളിലുമായി സ്മൃതി മന്ഥന 18 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
- രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം: സ്മൃതി മന്ഥന, 10880 റണ്‍സ്
6. ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘത്തില്‍ എത്ര പേരുണ്ട്?
768 പേര്‍
- ഇന്ത്യന്‍ സംഘത്തിന്റെ ഡപ്യൂട്ടി ചെഫ് ഡെ മിഷന്: ലിജോ ഡേവിഡ് തട്ടാന്‍
- ഇന്ത്യന്‍ അത്ലറ്റിക് ചീമിന്റെ ചീഫ് കോച്ചായ മലയാളി: പി രാധാകൃഷ്ണന്
7. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള താപനില വര്‍ദ്ധനവ് എത്ര ഡിഗ്രി കടക്കുമെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കിയത്?
1.5 ഡിഗ്രി സെല്‍ഷ്യസ്
- യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് താപനില വര്‍ദ്ധന തോത് 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
8. 2026 സെപ്തംബറില്‍ ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയ ബെല്‍ജിയം പ്രധാനമന്ത്രി ആരാണ്?
ബാര്‍ട്ട് ഡി വെവര്‍
9. വിബിജി റാംജി പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സംസ്ഥാന ഗ്രാമീണ റോസ്ഗാര്‍ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ ആരാണ്?
മന്ത്രി കെ എം ഷാജി
- കണ്‍വീനര്‍: വിബിജി റാം ജി മിഷന് ഡയറക്ടര്‍
current affairs 2026 questions and answers malayalam
Current Affairs 2026 September 3 Malayalam : Click here
Current Affairs 2026 September 2 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
PSC Current Affairs 2026 Malayalam | September 4
PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.