Current Affairs Malayalam 2026 September 17
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026-ലെ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളന വേദി എവിടെ?
കേപ്ടൗണ്‍, ദക്ഷിണാഫ്രിക്ക
2. 72-ാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയത് ആരാണ്?
അനന്ത് നാഗ്, കന്നഡ നടന്‍
- ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.
- 2024-ലെ ദാദാ സാഹേബ് പുരസ്കാരമാണ് അനന്ത് നാഗിന് ലഭിച്ചത്
- വിവിധ ഭാഷകളിലായി 250-ലേറെ സിനിമകളില്‍ അഭിനയിച്ചു
- അനന്ത് നാഗ് അഭിനയിച്ച മലയാള സിനിമ: സ്വാതി തിരുനാള്‍
- 2025-ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു
- കര്‍ണാടകയില്‍ 1996-ലെ ജെ എച്ച് പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
3. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) അംഗത്വത്തിനുള്ള പുതിയ അടിസ്ഥാന ശമ്പള പരിധി എത്ര?
25,000 രൂപ
- 15,000 രൂപയില്നിന്നുമാണ് 25,000 രൂപയാക്കിയത്.
- 2025 സെപ്തംബര്‍ 17 മുതല്‍ നിലവില്‍വന്നു
- പ്രതിമാസം 25,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുന്ന ജീവനക്കാര്‍ ഇപിഎഫ്, ഇപിഎസ് പദ്ധതികളില്‍ അംഗങ്ങള്‍ ആക്കണം
4. കഥാകൃത്ത് കെ വി അനൂപിന്റെ സ്മരണാര്‍ഥം സര്‍ഗതുളസി സാഹിത്യവേദി നല്‍കുന്ന സാഹിത്യപുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ വി മോഹന്‍കുമാര്‍
- കെ വി മോഹന്‍കുമാറിന്റെ ഉല എന്ന നോവലിനാണ് പുരസ്‌കാരം.
- യുവസാഹിത്യപുരസ്കാരം മാരാര്‍ ഓണക്കൂര്‍ എഴുതിയ തീണ്ടാരിക്കടവിന് ലഭിച്ചു.
5. ലഹരി വ്യാപാരം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി എക്‌സൈസ് വകുപ്പിനെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഏത്?
പീപ്പിള്‍സ് ഐ
6. ഔദ്യോഗിക ഭാഷാനയം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയതല ടോലിക് പുരസ്‌കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത്?
എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്
7. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി ഏത്?
സരള്‍ കേരളം
8. ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീചിത്തിര തിരുനാള്‍ ദേശീയ അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
ഡോ എം വി പിള്ള
- അര്‍ബുദരോഗ ചികിത്സ വിദഗ്ദ്ധനും ഗവേഷകനുമാണ് ഡോ എം വി പിള്ള
9. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട എംപി ലാഡ്‌സ് പാര്‍ലമെന്റ് സമിതിയുടെ പുതിയ അധ്യക്ഷനായ മലയാളി ആരാണ്?
കൊടിക്കുന്നില്‍ സുരേഷ്
10. ആഗോള സ്ത്രീ-പുരുഷ തുല്യത റാങ്കിങ് 2026-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
131
- ലോക സാമ്പത്തിക ഫോറം പുറത്തിറക്കുന്ന സൂചികയില്‍ 2025-ലും ഇന്ത്യയുടെ സ്ഥാനം 131 ആയിരുന്നു.
- ആകെ 145 രാജ്യങ്ങലാണ് പട്ടികയില്‍ ഉള്ളത്.
- തുടര്‍ച്ചയായി 17-ാം വര്‍ഷവും സൂചികയില്‍ ഐസ് ലന്‍ഡ് ഒന്നാം സ്ഥാനത്താണ്.
- വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് മേഖലകളിലെ ലിംഗസമത്വം പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്.
11. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള 2026-ന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയത് ആരാണ്?
നിനാ സബ്‌നാനി
- അനിമേഷന്‍ ചിത്രകാരിയാണ് നിന സബ്‌നാനി
- പുരസ്കാരത്തുക: 2 ലക്ഷം രൂപ
12. 100 വയസ്സിനുമേല്‍ പ്രായമുള്ള ഒരു ലക്ഷം പൗരന്മാരുള്ള രാജ്യമേത്?
ജപ്പാന്‍
13. മോസ്‌ക് മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട മലയാളി 2026 സെപ്തംബര്‍ 16-ന് അന്തരിച്ചു. യഥാര്‍ത്ഥ നാമം എന്താണ്?
ജി ഗോപാലകൃഷ്ണന്‍
- ഉത്തരേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന മുഗള്‍ നിര്‍മ്മാണശൈലി കേരളത്തില്‍ പ്രചരിപ്പിച്ച വ്യക്തി: ജി ഗോപാലകൃഷ്ണന്‍
14. 2026 സെപ്തംബറില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കൊളംബിയന്‍ താരം ആരാണ്?
ഹാമിഷ് റോഡ്രിഗസ്
- കൊളംബിയയുടെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡറാണ്.
- 131 മത്സരങ്ങളില്‍നിന്നും 31 ഗോളുകള്‍ നേടി.
- 2014-ലെ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി.
15. 2000 രൂപയ്ക്കുമേലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് ബാധകമായ എംഡിആര്‍ ചാര്‍ജിനുമേലുള്ള ജിഎസ്ടി എത്ര ശതമാനമാണ്?
18 %
16. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം ഏത്?
സാരസ് എംകെ 2
17. 2026 സെപ്തംബറില്‍ അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ സംവിധായകന്‍ ആരാണ്?
പാട്രിഷ്യോ ഗുസ്മാന്‍ (85)
- ശ്രദ്ധേയമായ സിനിമകള്‍: നൊസ്റ്റാള്‍ജിയ ഫോര്‍ ദ ലൈറ്റ്, ദ പേള്‍ ബട്ടണ്‍, ദ കോര്‍ഡില്ലേര ഓഫ് ഡ്രീംസ്, ദ ബാറ്റില്‍ ഓഫ് ചിലി
18. ഇന്ത്യയിലെ ആദ്യത്തെ ജൈവ വൈവിധ്യമ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
വള്ളക്കടവ്, തിരുവനന്തപുരം
- പുതിയ റിവര്‍ മ്യൂസിയം ജൈവവൈവിധ്യ മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും.
19. യുഎപിഎ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ഷഹ്‌സാദ് ഭാട്ടി നെറ്റുവര്‍ക്കിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്?
35(1)(എ) വകുപ്പ്
- ഇന്ത്യയിലെ നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലെ 46-ാമത്തെ സംഘടനയാണ് ഷഹ്‌സാദ് ഭാട്ടി നെറ്റുവര്‍ക്ക്
20. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള പ്രശസ്തമായ സ്റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്‌കാരം ലഭിച്ച മലയാളി ആരാണ്?
ആര്‍ സാംബന്‍
21. അറബിക്കടലില്‍നിന്നും കണ്ടെത്തിയ പുതിയ ഇനം ഈല്‍ മത്സ്യം ഏത്?
അരിയോസോമ സിഎംഎഫ്ആര്‍ ഐയന്‍സെ
- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പേരിലാണ് മത്സ്യം അറിയപ്പെടുന്നത്.
- സിഎംഎഫ്ആര്‍ഐ സ്ഥാപിച്ചിട്ട് 80 വര്‍ഷമായി.
22. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തുന്നത് പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
എ ടി ജെയിംസ്
- മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് എ ടി ജെയിംസ്
current affairs 2026 questions and answers malayalam
Current Affairs 2026 September 16 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31