ഏകദിനത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറെ മറികടന്ന് ബ്രണ്ടന്‍ ടെയ്ലര് | Current Affairs 2026 Malayalam
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. എത്ര രൂപയുടെ മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകള്‍ക്കാണ് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ആണ് ഈടാക്കുന്നത്?
2000 രൂപ
- 2000 രൂപ മുതല്‍ 75,000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 0.4% എംഡിആര്‍ ഈടാക്കും.
- 75,000 രൂപയ്ക്ക് മുകളിള്ള ഇടപാടുകള്‍ക്ക് 300 രൂപ ഈടാക്കും.
- വ്യക്തികള്‍ തമ്മില്‍ അയക്കുന്ന തുകയ്ക്ക് എംഡിആര്‍ ഈടാക്കില്ല.
2. സംസ്ഥാന സര്‍ക്കാര്‍ പാസാക്കാനൊരുങ്ങുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
- ആരോഗ്യകരവും സജീവവുമായ വാര്‍ധക്യം പ്രോത്സാഹിപ്പിക്കുക
- കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാന്‍ വയോജനങ്ങള്‍ക്ക് സാഹചര്യമൊരുക്കുക
- ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക
3. ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ആദ്യ രാജ്യമേത്?
യുഎസ്എ
- സ്പേസ് ഫോഴ്സ് എന്ന സേനാവിഭാഗം യുഎസിലുണ്ട്.
- 1967-ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഭ്രമണപഥങ്ങളില്‍ ആണവ, കൂട്ടനശീകരണ ആയുധങ്ങള്‍ വിന്യസിക്കുന്നതിന് വിലക്കുണ്ട്.
4. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ കമാന്‍ഡോ വിഭാഗമായ കോബ്രയുടെ ഐജി ആകുന്ന ആദ്യ വനിത ആരാണ്?
സഞ്ജുക്ത പരാശര്‍
5. ഏത് ആഢംബരക്കപ്പലിലാണ് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റുകള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്?
കോസ്റ്റ സെറീന
6. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കരിയര്‍ എന്ന റെക്കോര്‍ഡ് കുറിച്ച താരം ആരാണ്?
ബ്രണ്ടന്‍ ടെയ്ലര്, സിംബാബ്വേ
- സചിന് ടെണ്ടുല്‍ക്കറെയാണ് ബ്രണ്ടന്‍ ടെയ്ലര് മറികടന്നത്.
- 2026 സെപ്തംബറില്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന മത്സരം കളിച്ച ടെയ്ലര് ഏകദിനത്തില്‍ 22 വര്‍ഷം 148 ദിവസവും പൂര്‍ത്തിയാക്കി.
- സചിന് 22 വര്‍ഷവും 91 ദിവസവും ഏകദിനത്തില്‍ സജീവമായിരുന്നു.
7. വനിതാ ട്വന്റി20 ബോളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ 800 പോയിന്റിന് മുകളില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
ശ്രീചരണി
8. കപ്പല്‍ നിര്‍മ്മാണശാലയായ മഡ്ഗാവ് ഡോക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡ് പുതുതായി കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്റര്‍ സ്ഥാപിക്കുന്നത് എവിടെ?
ദിഗി, റായ്ഗഡ് ജില്ല
- മഡ്ഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്സ് ആസ്ഥാനം: മുംബൈ
- ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ശാലയാണ് ദിഗിയില് സ്ഥാപിക്കുന്നത്.
9. ലോക ഓസോണ്‍ ദിനം എന്നാണ്?
സെപ്റ്റംബര്‍ 16
- 2026-ലെ ഓസോണ്‍ ദിന പ്രമേയം: Global action for a cooler planet – celebrating 10 years of sustainable cooling under the Kigali Amendment to the Montreal Protocol.
10. സൂക്ഷ്മജീവികള്‍ ഉല്പാദിപ്പിക്കുന്ന സ്വാഭാവിക പിഗ്മെന്റ് ഉപയോഗിച്ച് രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയ സ്ഥാപനം ഏത്?
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)
11. ഏതെല്ലാം പ്രമുഖ മലയാള കാവ്യങ്ങള്‍ രചിച്ചതിന്റെ 90-ാം വാര്‍ഷികമാണ് 2026 സെപ്റ്റംബറില്‍ ആഘോഷിച്ചത്?
മണിനാദം, രമണന്, മാമ്പഴം
- മണിനാദം രചയിതാവ്: ഇടപ്പള്ളി രാഘവന്‍പിള്ള
- രമണന്: ചങ്ങമ്പുഴ കൃഷ്ണപിള്ള
- മാമ്പഴം: വൈലോപ്പിള്ളി ശ്രീധരമേനോന്
12. കേരള പൊലീസ് നടത്തുന്ന രാജ്യാന്തര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് ‘കൊക്കൂണ്‍’ വേദി എവിടെ?
കൊച്ചി
- സംസ്ഥാന പൊലീസ് മേധാവി: റവാഡ എ ചന്ദ്രശേഖര്‍
13. 2026 ആഗസ്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര?
അഞ്ച് ശതമാനം
14. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2029 വേദി എവിടെ?
നെയ്റോബി, കെനിയ
- ചരിത്രത്തിലാദ്യമായിട്ടാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആഫ്രിക്കയില്‍ നടക്കുന്നത്.
15. 2026-ലെ എമ്മി പുരസ്കാരങ്ങളില് 14 അവാര്‍ഡുകള്‍ നേടിയ സീരീസ് ഏത്?
വിഡോസ് ബേ
current affairs 2026 questions and answers malayalam
Current Affairs 2026 September 15 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “Current Affairs Malayalam 2026 September 16”