
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര് പങ്കിടും
- ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിലെ പഠനത്തിനാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്.
- ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന ശാസ്ത്ര ശാഖയുടെ സ്ഥാപകരാണ് ജോണ്‍ ക്ലാര്‍ക്കും മിഷെല്‍ ഡെവോറെയും ജോണ്‍ മാര്ട്ടിനിസും.
- ബ്രിട്ടീഷുകാരനായ ജോണ്‍ ക്ലാര്‍ക്ക്, ഫ്രഞ്ചുകാരനായ മിഷെല്‍ ഡെവോറേ, യുഎസുകാരനായ ജോണ്‍ മാര്‍ട്ടിനീസ് എന്നിവര്‍ക്കാണ് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചത്.
- ക്വാണ്ടം കംപ്യൂട്ടിങ് ഉള്‍പ്പെടെ അതിനൂതന സാങ്കേതിക വിദ്യകളില്‍ ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിന് പ്രാധാന്യം ഉണ്ട്.
- സൂക്ഷ്മ സംവിധാനങ്ങളില്‍ മാത്രമല്ല കാണാന്‍ കഴിയുന്നത്ര വലിപ്പമുള്ളവയിലും ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ് പ്രതിഭാസം പ്രാവര്‍ത്തികമാകുമെന്ന് ഇവരുടെ ഗവേഷണം തെളിയിച്ചു.
- 1.2 ദശലക്ഷം ഡോളറാണ് പുരസ്കാര തുക. ഏകദേശം 10.65 കോടി രൂപ വരുമിത്. ഈ തുക മൂന്നുപേരും തുല്ല്യമായി പങ്കിടും.
2. യുകെ പ്രധാനമന്ത്രി ഇന്ത്യയില്‍
സ്രോതസ്സ്: മലയാള മനോരമ
- യുകെ പ്രധാനമന്ത്രിയായ കിയ സ്റ്റാമര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു
- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും.
- 2025 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ സന്ദര്‍ശിച്ചപ്പോള്‍ യുകെയുമായി വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു.
3. തമിഴ്നാട്ടില്‍ ഇനി മെഡിക്കല്‍ ഗുണഭോക്താവ്
സ്രോതസ്സ്: മലയാള മനോരമ
- തമിഴ്നാട്ടില്‍ രോഗികള്‍ എന്ന വാക്കിന് പകരം മെഡിക്കല്‍ ഗുണഭോക്താവ് എന്ന വാക്ക് ഉപയോഗിക്കും.
- രോഗി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വാക്കുമാറ്റമെന്ന് സര്‍ക്കാര്‍ ഉത്തരവ് പറയുന്നു.
4. സ്കൂള്‍ കായിക മീറ്റിനും സ്വര്‍ണക്കപ്പ്
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യനാകുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്‍കും.
- 117.5 പവന്റെ കപ്പാണ് നല്‍കുന്നത്.
- കായികമേളയിലെ ഓവറോള്‍ ചാമ്പ്യന്മാര്ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് മുഖ്യമന്ത്രിയുടെ പേരില്‍ കപ്പ് ഏര്‍പ്പെടുത്തിയത്.
5. പെപ് ഗ്വാര്‍ഡിയോളയ്ക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഏറ്റവും വേഗത്തില്‍ 250 വിജയങ്ങള്‍ നേടുന്ന പരിശീലകന് എന്ന റെക്കോര്‍ഡ് പെപ് ഗ്വാര്‍ഡിയോളയ്ക്ക് ലഭിച്ചു.
- 2016-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി എത്തിയ പെപ് ഗ്വാര്‍ഡിയോള 349 മത്സരങ്ങളില്‍നിന്നാണ് 250 വിജയങ്ങള്‍ നേടിയത്.
- പെപിന് കീഴില്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (6 തവണ), എഫ് എ കപ്പ് (2 തവണ), ഇ എഫ് എല്‍ കപ്പ് (4 തവണ), കമ്മ്യൂണിറ്റി ഷീല്‍ഡ് (3 തവണ), യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പ് കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് (ഓരോതവണ വീതം) എന്നിവ നേടിയിട്ടുണ്ട്.
- മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സര് അലക്സ് ഫെര്ഗൂസണെയാണ് പെപ് മറികടന്നത്. ഫെര്ഗൂസന് 404 മത്സരങ്ങളില്‍നിന്നാണ് 250 വിജയങ്ങള്‍ നേടിയത്.
6. കേരളത്തില്‍ വനം വര്‍ദ്ധിച്ചു
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 222.43 ഹെ്കടര് വനം വര്‍ദ്ധിച്ചു.
- വനം മന്ത്രി: എ കെ ശശീന്ദ്രന്
പുരസ്കാരങ്ങള്‍
- കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്റെ മുഖമാസികയായ കര്‍ഷക തൊഴിലാളി ഏര്‍പ്പെടുത്തിയ പ്രഥമ വി എസ് അച്യുതാനന്ദന് പുരസ്കാരം സിപിഐഎം മുന്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയ്ക്ക്
7. ഇസബെല്ലന്‍ നെന്മണിക്കുരുവി കേരളം സന്ദര്‍ശിച്ചു
സ്രോതസ്സ്: ദീപിക
- കേരളത്തില്‍ വളരെ അപൂര്‍വമായി ദേശാടനത്തിനെത്തുന്ന ഇസബെല്ലന്‍ നെന്മണിക്കുരുവിയെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്തില്‍ കണ്ടെത്തി.
- തെക്കുകിഴക്കന്‍ യൂറോപ്പ് മുതല്‍ മംഗോളിയ വരെ ദേശാടനം നടത്തുന്ന പക്ഷിയാണ് ഇസബെല്ലന്‍ നെന്മണിക്കുരുവി.
പദവികളും തസ്തികകളും
1. യുനെസ്കോയുടെ അടുത്ത ഡയറക്ടര്‍ ജനറലായി മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി ഖാലിദ് അനാനിയുടെ പേര് എക്സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ അറബ് രാജ്യങ്ങളില്‍നിന്നുള്ള ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ എന്ന റെക്കോര്‍ഡ് ഖാലിദിന് ലഭിക്കും. ഫ്രഞ്ചുകാരിയായ ഊേ്രദ അസൂലെ ആണ് നിലവിലെ ഡയറക്ടര്‍ ജനറല്‍.
2. സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ: പി സതീദേവി
3. കേരള നിയമസഭ സ്പീക്കര്‍: എ എന്‍ ഷംസീര്‍
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദി റിവിഷന്‍ ഡോട് കോ ഡോട് ഇന്‍
1. കേരള ബാങ്ക് നവംബര്‍ 1 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓംബുഡ്സ്മാന്റെ പരിധിയിലാകും.
2. മികച്ച നഗര വികസനത്തിനും ഗവേണന്‍സിനുമുള്ള അംഗീകാരമായി സുസ്ഥിര നഗര വികസനത്തിനുള്ള യുഎന്‍- ഹാബിറ്റാറ്റിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടിയ ആദ്യ നഗരം: തിരുവനന്തപുരം
3. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക്: ടെക്നോപാര്‍ക്ക്, തിരുവനന്തപുരം
4. ലോകത്തിലെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ടെക്നോളജി മേളയായ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വേദി: മുംബൈ
5. 2022-ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ സിനിമ: ക്ലാര സോള. സംവിധായിക: ക്രൊയേഷ്യക്കാരിയായ നതാലി അല്‍വാരെസ്.