1. സംസ്ഥാന സ്കൂള്‍ കായികമേള 2025-26
സ്രോതസ്സ്: മലയാള മനോരമ
- വേദി: തിരുവനന്തപുരം
- ബ്രാന്‍ഡ് അംബാസിഡര്‍: സഞ്ജു സാംസണ്
- പുതിയ ഇനമായി കളരിപ്പയറ്റ് അരങ്ങേറും
- ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക മേള നടത്തുന്നു
2. ടൈം ട്രാവല്‍ ചെയ്താലോ?
സ്രോതസ്സ്: മലയാള മനോരമ
- ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന വിഷ്വല്‍ ഫീച്ചര്‍ തിരഞ്ഞെടുത്താല്‍ നമ്മള് ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ പഴയ രൂപം കാണാനാകും.
- ഓരോ പ്രദേശത്തിന്റേയും 1984 മുതലുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭ്യമാണ്.
3. ചന്ദ്രനില്‍ സൂര്യാഘാതം; കണ്ടെത്തലുമായി ചന്ദ്രയാന്‍ 2
സ്രോതസ്സ്: മലയാള മനോരമ
- സൗരവിസ്ഫോടനത്തെ തുടര്‍ന്ന് സൂര്യനില്‍നിന്നുള്ള ഊര്‍ജ കണികകള്‍ ചന്ദ്രനില്‍ ആഘാതം ഏല്പ്പെട്ടിക്കുന്നുവെന്ന് ചന്ദ്രയാന്‍-2ന്റെ ഓര്‍ബിറ്റര്‍ കണ്ടുപിടിച്ചു.
- സൂര്യന്റെ ബാഹ്യവലയത്തില്നിന്നും പുറംതള്ളുന്ന ഊര്‍ജകണികകള്‍ പതിച്ചപ്പോള്‍ ചന്ദ്രന്റെ അന്തരീക്ഷമര്‍ദ്ദം വര്ച്ചുവെന്ന് ചന്ദ്രയാന്‍ 2-ലെ ഓര്‍ബിറ്ററായ ചന്ദ്രാസ് അറ്റ്മോസ്ഫെറിക് കമ്പോസിഷന്‍ എക്സ്പ്ലോറര്‍ 2 (ചേസ് 2) എന്ന ഉപകരണം കണ്ടെത്തി.
- 2024 മെയ് 10-ന് നടന്ന സൗര വിസ്ഫോടനത്തിന്റെ ആഘാതമാണ് ചേസ് 2 കണ്ടെത്തിയത്.
- 2019 ജൂലൈ 22-ന് ആണ് ചന്ദ്രയാന്‍ 2 വിക്ഷേിച്ചത്.
- 2019 സെപ്തംബര്‍ 7-ന് ചന്ദ്രയാന്‍ 2-ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇത് പരാജയപ്പെട്ടിരുന്നു.
- ചന്ദ്രയാന്‍ 2-ന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചേസ് 2 ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്.
4. ബ്രഹ്മോസിന്റെ ആക്രമണപരിധി വര്‍ദ്ധിപ്പിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ആക്രമണ ദൂര പരിധി 800 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കു.
- തുടക്കത്തില്‍ 300 കിലോമീറ്റര്‍ ആയിരുന്ന ആക്രമണ ദൂര പരിധി പിന്നീട് 450 ആയി വര്‍ദ്ധിപ്പിച്ചു.
- പരിധി 800 കിലോമീറ്റര്‍ ആക്കുന്നതിനായി റാംജെറ്റ് എഞ്ചിനുകള്‍ ഘടിപ്പിക്കും.
- 200 കിലോറ്റര്‍ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക്ക് 2 മിസൈലുകള്‍ 2026-27-ല്‍ സേനയുടെ ഭാഗമാകും.
5. അണ്ടര്‍ 20 ലോകകപ്പ് മൊറോക്കോയ്ക്ക്
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ അണ്ടര്‍ 20 പുരുഷ ഫുട്ബോള്‍ ലോകകപ്പില്‍ മൊറോക്കോ കന്നിക്കിരീടം നേടി.
- അര്‍ജന്റീനയെ 2-0-ന് പരാജയപ്പെടുത്തി.
6. മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട്
സ്രോതസ്സ്: മലയാള മനോരമ
- യുഎസിലെ മേജര്‍ ലീഗ് സോക്കറില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഇന്റര്‍ മിയാമി താരമായ ലയണല്‍ മെസ്സിക്ക്.
- എംഎല്‍എസില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ ഇന്റര്‍ മയാമി താരവും യൂറോപ്യന്‍ ലീഗിലും എംഎല്‍എസിലും ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഏക താരവും മെസ്സിയാണ്.
7. ബൊളീവിയയില്‍ പുതിയ പ്രസിഡന്റ്
സ്രോതസ്സ്: ദേശാഭിമാനി
- ബൊളീവിയയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മധ്യ വലുതുപക്ഷ നേതാവായ റോഡ്രിഗോ പാസിന് വിജയം.
- ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് റോഡ്രിഗോ പാസ്
8. കലാമണ്ഡലത്തിന്റെ പഠന പ്രദര്‍ശന കേന്ദ്രം
സ്രോതസ്സ്: ദേശാഭിമാനി
- കേരള കലാമണ്ഡലത്തിന്റെ പഠന പ്രദര്‍ശന കേന്ദ്രം കൊച്ചിയില്‍ ആരംഭിച്ചു.
- കലാമണ്ഡലത്തിന്റെ പഠന പ്രദര്‍ശന കേന്ദ്രം
- സ്രോതസ്സ്: ദേശാഭിമാനി
- കേരള കലാമണ്ഡലത്തിന്റെ പഠന പ്രദര്‍ശന കേന്ദ്രം കൊച്ചിയില്‍ ആരംഭിച്ചു.
- ഫോര്‍ട്ടു കൊച്ചി കമാലക്കടവിലെ കൊച്ചിന് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഫോക്ലോര് കള്‍ച്ചറല്‍ സെന്ററിലാണ് കേന്ദ്രം.
9. മരുഭൂമിയില്‍ പുരാതന കോട്ട കണ്ടെത്തി
സ്രോതസ്സ്: മാതൃഭൂമി
- ഈജിപ്തിലെ സീനായ് മരുഭൂമിയില്‍ മണലിന് അടിയില്‍ മറഞ്ഞ് കിടന്നിരുന്ന ഒരു കോട്ട പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
- 3,500 വര്‍ഷം പഴക്കമുള്ള ഈ കോട്ട തുത്മോസ് ഒന്നാമന് ഫറവോ നിര്‍മ്മിച്ചതാണെന്ന് കരുതുന്നു.
- വടക്കന്‍ സീനായിയിലുള്ള ടെല്‍ അല്‍-ഖറൂബില് പുരാതന സൈനിക പാതയായ ദി വേ ഓഫ് ഹോറസിന് സമീപമാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
- ഈജിപ്ഷ്യന്‍ സാമ്രാജ്യത്തെ ഇന്നത്തെ സിറിയവരെ ഉള്‍പ്പെടുന്ന പ്രദേശത്തിലേക്ക് വളര്‍ത്തിയ ഫറവോയാണ് തുത്മോസ് ഒന്നാമന്.
10. റെക്കോര്‍ഡ് കാര്‍ബണ്‍ പുറംതള്ളല്‍
സ്രോതസ്സ്: മാതൃഭൂമി
- ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അളവ് കാര്‍ബണ്‍ഡൈയോക്സൈഡ് പുറംതള്ളിയ വര്‍ഷം- 2024
- ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 423.9 പാര്‍ട്സ് പെര് മില്ല്യണ്‍ (പിപിഎം) കാര്‍ബണ്‍ഡൈയോക്സൈഡാണ് 2024-ല്‍ പുറംതള്ളിയത്.
- 2023-ലേതിനേക്കാള്‍ 3.5 പിപിഎം കൂടുതലാണ് 2024-ല്‍ പുറംതള്ളിയത്.
- കാട്ടുതീ, സമുദ്രങ്ങളുടെ കാര്‍ബണ്‍ ആഗിരണശേഷി കുറയുന്നത് എന്നിവയാണ് കാര്ബണ്പുറംതള്ളലിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണം.
- അന്തരീക്ഷത്തിലെ മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവും വര്‍ദ്ധിച്ചു.
വേദികള്‍
- 2026-ലെ ആസിയാന്‍ സമ്മേളന വേദി: മലേഷ്യയിലെ ക്വാലലംപൂര്. ആസിയാന്‍ അംഗരാജ്യങ്ങളുടെ എണ്ണം: 10. ആസിയാന്‍ സമ്മേളനത്തിനൊപ്പം ആസിയാന്‍-പൂര്‍വേഷ്യന്‍ ഉച്ചകോടിയും നടക്കും.
പുരസ്കാരം
- ആര് എസ് പി മുന്‍ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്റെ സ്മരണാര്‍ഥം ടി ജെ ചന്ദ്രചൂഡന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം മുന്‍ മന്ത്രി ജി സുധാകരന് ലഭിച്ചു.
ചരമം
1. ഹിന്ദി നടന് ഗോവര്ധന് അസ്രാനി (84) അന്തരിച്ചു. ഷോലയിലെ ജയിലറുടെ കഥാപാത്രം ഏറെ പ്രശസ്തമാണ്. 350 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചുവെന്ന റെക്കോര്‍ഡ് അസ്രാനിയുടെ പേരിലാണ്.