2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. പുതിയ ആദായ നികുതി നിയമം നിലവില്‍ വരുന്നത് എന്നാണ്?
2026 ഏപ്രില്‍ 1
2. 16-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം കേരളത്തിന്റെ നികുതി വിഹിതം എത്ര?
2.38 ശതമാനം
- 2026 ഏപ്രില്‍ 1-ന് തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് നികുതി വിഹിതമായി 36,355 കോടി രൂപ ലഭിക്കും.
- കേരളം ആവശ്യപ്പെട്ടിരുന്നത് 2.72 ശതമാനം ആയിരുന്നു.
- 16-ാം ധനകാര്യ കമ്മിഷന് അധ്യക്ഷന്‍- ഡോ അരവിന്ദ് പനഗാരിയ
- 2020-26 വരെ നിലവിലുണ്ടായിരുന്ന 15-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം കേരളത്തിന് 1.92 ശതമാനം നികുതി വിഹിതമാണ് ലഭിച്ചിരുന്നത്.
- സംസ്ഥാനങ്ങള്‍ക്കുള്ള എല്ലാവിധ ഗ്രാന്‍ഡുകളും നിര്‍ത്തലാക്കാന്‍ ഡോ അരവിന്ദ് പനഗാരിയ കമ്മിഷന് ശിപാര്‍ശ ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
- കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കും.
- ഏറ്റവും കൂടുതല്‍ നികുതി വിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങള്‍: ഉത്തര്‍പ്രദേശ് (17.619 ശതമാനം), ബീഹാര്‍ (9.948 ശതമാനം), മധ്യപ്രദേശ് (7.347 ശതമാനം), ബംഗാള്‍ (7.215 ശതമാനം), മഹാരാഷ്ട്ര (6.441 ശതമാനം)
3. കവി ഡി വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറേ കല്ലട നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡി വിനയചന്ദ്രന് സ്മാരക സാഹിത്യപുരസ്കാരം ലഭിച്ച കൃതി ഏതാണ്?
ആനോ
- ജി ആര് ഇന്ദുഗോപനാണ് ആനോയുടെ കര്‍ത്താവ്.
4. സമഗ്ര കൂണ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്?
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
5. ചില്ലറ വ്യാപാര വിപണിയില്‍ സ്ത്രീകളെ ഉടമകളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 2026-27-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏത്?
ഷീമാര്ട്ട്
6. സ്ത്രീകള്‍ ഉള്‍പ്പെട്ട സഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്കി വ്യവസായത്തിനായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഏത്?
ലഖ്പതി ദീദി പദ്ധതി
7. കേരളം, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ തീരമേഖലകളില്‍ കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് 2026-27-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ സഞ്ചാര പദ്ധതി ഏത്?
ടര്‍ട്ടില്‍ ട്രെയ്ല്‍സ്
8. 2026-27-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പക്ഷിനിരീക്ഷണ ട്രെയ്ല്‍സില്‍ തമിഴ്നാട്- ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ ഏത് തടാക മേഖലയിലാണ് നടപ്പിലാക്കുന്നത്?
പുലിക്കാട്ട്
9. പ്രമേഹം, കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള വാക്സിനുകളുടെ വിപണി ലക്ഷ്യമിട്ട് 2026-27-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏതാണ്?
ബയോഫാര്‍മ ശക്തി
- സ്ട്രാറ്റജി ഫോര്‍ ഹെല്‍ത്ത് കെയര്‍ അഡ്വാന്‍സ്മെന്റ് ആന്റ് ഇന്നവേഷന്‍ (ശക്തി)
10. ഖാദി, കൈത്തറി മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടി 2026-27 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏത്?
എംജി ഗ്രാംരാജ്
11. കേന്ദ്ര ധനകാര്യ കമ്മീഷന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ ഏതെല്ലാം?
ദാരിദ്ര്യസൂചികയിലെ അന്തരം (വെയിറ്റേജ്- 42.5 ശതമാനം), വിസ്തൃതി (10), ജനസംഖ്യ (17.5), ജനസംഖ്യാ നിയന്ത്രണ മികവ് (10), വനവും പരിസ്ഥിതിയും (10) നികുതി പിരിവും വരുമാനവും, രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംഭാവന (10)
12. 2026-27- കേന്ദ്ര ബജറ്റ് അനുസരിച്ച് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം ഏതാണ്?
കടമെടുക്കല്‍, മറ്റ് ബാധ്യതകള്‍ (24 ശതമാനം)
- ഇന്‍കം ടാക്സ്- 21%
- കോര്‍പറേറ്റ് നികുതി- 18%
- ജിഎസ്ടിയും മറ്റ് നികുതികളും- 15%
- നികുതിയിതര വരുമാനം- 10%
- കേന്ദ്ര എക്സൈസ് നികുതി- 6%
- കസ്റ്റംസ് നികുതി- 4%
- കടബാധ്യതയില്ലാത്ത മൂലധന വരവുകള്‍- 2%
13. 2026-27ലെ കേന്ദ്ര ബജറ്റ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ചെലവ് ഏതാണ്?
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം (22%)
- പലിശ തിരിച്ചടവ് (20%)
- കേന്ദ്ര പദ്ധതികള്‍ (17%)
- പ്രതിരോധം (11%)
- കേന്ദ്രം സ്പോണ്സര് ചെയ്യുന്ന പദ്ധതികള്‍ക്കുള്ള തുക (8%)
- ഫിനാന്‍സ് കമ്മിഷനും മറ്റുമായി നല്‍കുന്നത് (7%)
- മറ്റ് ചെലവുകള്‍ (7%)
- പ്രധാന സബ്സിഡികള്‍ (6%)
- സിവില്‍ പെന്ഷന് (2%)
14. 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
കാര്‍ലോസ് അല്‍കാരസ്
- കിയര്‍ ഗ്രാന്സ്ലാം നേടുന്ന പ്രായംകുറഞ്ഞ താരം- കാര്‍ലോസ് അല്‍കാരസ് (22 വയസ്സ്)
- രണ്ട് തവണ വീതം ഫ്രഞ്ച് ഓപ്പണും (2024, 2025), വിംബിള്‍ഡണും (2023, 2024), യുഎസ് ഓപ്പണും (2022, 2025) നേടിയിട്ടുണ്ട്.
- 24-ാം വയസ്സില്‍ കരിയര്‍ സ്ലാം തികച്ച സ്പാനിഷ് താരം റാഫേല്‍ നഡാലിന്റെ റെക്കോര്‍ഡാണ് അല്‍കാരസ് തിരുത്തിയത്.
- 25-ാം ഗ്രാന്സ്ലാം കിരീടം തേടിയിറങ്ങിയ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിനെ 2-6, 6-2, 6-3, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- 24 ഗ്രാന്സ്ലാം കിരീടം നേടിയവര്‍: മാര്‍ഗരറ്റ് കോര്‍ട്ടി (ഓസ്ട്രേലിയ), നൊവാക് ജോക്കോവിച്ച് (സെര്‍ബിയ)
15. തായ്ലന്ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വനിത സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ദേവിക സിഹാഗ്
- പി വി സിന്ധുവിനും സൈന നെഹ്വാളിനും ശേഷം സൂപ്പര്‍ 300 കിരീടം നേടിയ മൂന്നാമത്തെ വനിതാ താരമാണ് 20 വയസ്സുകാരിയായ ദേവിക.
16. ഏതൊക്കെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് 2025-ല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യാന്തര ബിഗ് ക്യാറ്റ് സഖ്യം ആരംഭിച്ചത്?
കടുവ, പുള്ളിപ്പുലി, ചീറ്റകള്‍, സിംഹം
17. കായികമേഖലയില്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വികസനം ലക്ഷ്യമിട്ട് 2025-26-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏതാണ്?
ഖേലോ ഇന്ത്യ മിഷന്
- കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ 2017-ല്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതിയുടെ തുടര്‍ച്ചയാണ് ഖേലോ ഇന്ത്യ മിഷന്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2 ഫെബ്രുവരി 2026 (Kerala PSC Current Affairs 2 February 2026)”