ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. കേരള പിറവി ദിനാശംസകള്‍
സ്രോതസ്സ്: മലയാള മനോരമ
- എത്രാമത് കേരളപ്പിറവി ദിനമാണ് 2025 നവംബര്‍ 1-ന് ആഘോഷിച്ചത്- 69
- കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച തിയതി: 2025 നവംബര്‍ 1
- ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാണ് കേരളം.
- കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യരഹിത ജില്ലകള്‍ ഏതെല്ലാം: കോട്ടയവും കണ്ണൂരും
- 20221-ല്‍ ആരംഭിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി വഴി എത്ര അതിദരിദ്ര കുടുംബങ്ങളെയാണ് കേരളത്തില്‍ കണ്ടെത്തിയത്: 64,006
- കേരളം അതിദാരിദ്ര്യമുക്തമാണെന്ന് പ്രഖ്യാപിച്ചത് ആരാണ്: മുഖ്യമന്ത്രി പിണറായി വിജയന്
2. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ മലയാളി അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഒളിംപിക്സ് മെഡല്‍ നേടിയ ആദ്യ മലയാളിയായ മാനുവല്‍ ഫ്രെഡറിക് (78) 2025 ഒക്ടോബർ 31-ന് അന്തരിച്ചു.
- 1972-ലെ മ്യൂണിക് ഒളിംപിക്സില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി വെലങ്കം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു മാനുവല്‍ ഫ്രെഡറിക്.
- ഗോള്‍മുഖത്തെ കടുവ എന്ന് അറിയപ്പെട്ടിരുന്നു.
- 2019-ല്‍ ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചിരുന്നു.
- 1971 മുതല്‍ ഏഴ് വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു.
- കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ഹോക്കി ലോകകപ്പിലും കളിച്ചിട്ടുണ്ട്.
- 16 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ചുവെന്ന റെക്കോര്‍ഡും മാനുവല്‍ ഫ്രെഡറികിന് സ്വന്തം.
3. 2025-ലെ കേരള ജ്യോതി പുരസ്കാരം
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ കേരള ജ്യോതി പുരസ്കാരം ഡോ എം ആര് രാഘവ വാര്യര്‍ക്ക് ലഭിച്ചു.
- കേരള പ്രഭ പുരസ്കാരം: പി ബി അനീഷ് (കാര്‍ഷിക മേഖല), രാജശ്രീ വാരിയര്‍ (കലാരംഗം).
- കേരള ശ്രീ പുരസ്കാരം: ശശി കുമാര്‍ (മാധ്യമപ്രവര്‍ത്തനം), ഷഹാല്‍ ഹസന് മുസല്യാര്‍ (വിദ്യാഭ്യാസം), എം കെ വിമല്‍ ഗോവിന്ദ് (സ്റ്റാര്‍ട്ടപ്പ്), അഭിലാഷ് ടോമി (കായികം), ജിലുമോള്‍ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവര്‍ത്തനം)
- കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് കേരള പുരസ്കാരങ്ങള്‍.
4. എ ഫാമിലി ഓഫ് ചീറ്റാസ് ഇന്‍ ഇ റോക്കി ലാന്‍ഡ്സ്കേപ്പിന് 120 കോടി
സ്രോതസ്സ്: മലയാള മനോരമ
- മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ചിത്രകാരനായ ബസവന് 500 വര്‍ഷം മുമ്പ് വരച്ച ചിത്രമായ എ ഫാമിലി ഓഫ് ചീറ്റാസ് ഇന്‍ എ റോക്കി ലാന്‍ഡ്സ്കേപ്പ് 120 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു.
- ലണ്ടനിലെ ക്രിസ്റ്റീസ് ലേലത്തലാണ് ചിത്രം വിറ്റത്.
- ക്ലാസിക്കല്‍ ഇന്ത്യ കലയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണ് എ ഫാമിലി ഓഫ് ചീറ്റാസ് ഇന്‍ എ റോക്കി ലാന്‍ഡ്സ്കേപ്പിന് ലഭിച്ചത്.
5. കണ്ണീര് ഇപ്പോഴും ഒഴുകുന്നു
സ്രോതസ്സ്: മലയാള മനോരമ
- അന്തരിച്ച അസമീസ് ഗായകനും നടനുമായ സുബീന്‍ ഗാര്‍ഗിന്റെ അവസാനത്തെ സിനിമ: റോയ് റോയ് ബിനാലെ (കണ്ണീര് ഇപ്പോഴും ഒഴുകുന്നു)
- സുബീന്‍ ഗാര്‍ഗ് അന്ധസംഗീതജ്ഞനായി അഭിനയിച്ച സിനിമയാണിത്.
- 2025 സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ കടലില്‍ നീന്തുമ്പോഴാണ് സുബിന് മരിച്ചത്.
6. റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍
സ്രോതസ്സ്: മലയാള മനോരമ
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണായി റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു.
- വൈസ് പ്രസിഡന്റായി കുക്കു പരമേശ്വരനേയും നിയമിച്ചു.
7. ഇന്ത്യ അമേരിക്ക പ്രതിരോധ സഹകരണ കരാര്‍
സ്രോതസ്സ്: ദേശാഭിമാനി
- ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു.
- സാങ്കേതിക സഹകരണം, ഏകോപനം, വിവരം പങ്കുവയ്ക്കല്‍ എന്നിവയില്‍ 10 വര്‍ഷത്തേക്ക് ഇന്ത്യയും അമേരിക്കയും സഹകരിക്കും.
- ക്വലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആണ് കരാറില്‍ ഒപ്പിട്ടത്.
പുരസ്കാരങ്ങള്‍
- പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ രോഹിണി നയ്യാറിന്റെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയ രോഹിണി നയ്യാര്‍ പുരസ്കാരം ഫുഡ് ടെക്നോളജിസ്റ്റും സംരംഭകയുമായ വിദ്യ പര്ഷുരാംകറിന് ലഭിച്ചു. 10 ലക്ഷം രൂപയാണ് പുരസ്കാരം.
