നവംബര്‍ 6-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. വന്ദേമാതരത്തിന് 150 വയസ്സ്
സ്രോതസ്സ്: മലയാള മനോരമ
- ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വാര്‍ഷിക ആഘോഷം 2025 നവംബര്‍ 7-ന് ആരംഭിച്ചു.
- ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ആനന്ദമഠത്തിന്റെ ഭാഗമാണ് വന്ദേമാതരം.
- 1880-82-ല്‍ ബംഗദര്‍ശന്‍ എന്ന മാസികയിലാണ് ആനന്ദമഠം ആദ്യമായി പ്രസിദ്ധീകരിച്ചത്.
- ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികാനാമം: കമലാകാന്തന്‍
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1896-ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ രബീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരം ആലപിച്ചു.
2. തിരഞ്ഞെടുപ്പ് വെബ്കാസ്റ്റിങ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വെബ്കാസ്റ്റ് ചെയ്യുന്നത് ആരംഭിച്ച സ്ഥലം: കണ്ണൂരില്‍
- 2014-ല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ 173 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്ക്യാമറ സ്ഥാപിച്ചു.
3. ലോകകപ്പ് ചെസില്‍ മലയാളി അട്ടിമറി
സ്രോതസ്സ്: മലയാള മനോരമ
- കരുത്തനായ റഷ്യന്‍ ചെസ് താരം നികിത വിറ്റുഗോവിനെ മലയാളി താരം എസ് എല്‍ നാരായണന് അട്ടിമറിച്ചു.
- ലോകകപ്പ് ചെസ് വേദി: ഗോവ
4. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് നൂറ് വയസ്സ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് രൂപീകരിച്ചിട്ട് 100 വര്‍ഷമാകുന്നു.
- 1925 നവംബര്‍ ഏഴിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് സ്ഥാപിച്ചത്.
- ഇന്ത്യയില്‍ ഹോക്കി ആദ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷുകാരാണ് (1850-കളില്‍).
5. ജനുവരി 4 രജിസ്ട്രേഷന് ദിനം
സ്രോതസ്സ്: ദേശാഭിമാനി
- എല്ലാ വര്‍ഷവും കേരളത്തില്‍ ജനുവരി നാല് രജിസ്ട്രേഷന് ദിനമായി ആചരിക്കും.
- ആദ്യ ദിനാചരണം 2026 ജനുവരി നാലിന് അഞ്ചരക്കണ്ടിയില്‍ നടക്കും.
- ഇന്ത്യയിലെ ആദ്യത്തെ രജിസ്ട്രേഷന് സംവിധാനം നിലവില്‍വന്നത് 1865-ല്‍ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലാണ്.
6. ഐഎന്‍എസ് ഇഷക്
സ്രോതസ്സ്: ദേശാഭിമാനി
- 2025 നവംബറില്‍ കമ്മീഷന് ചെയ്ത ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പല്‍: ഐഎന്‍എസ് ഇഷക്
- സര്‍വേ വെസല്‍ ലാര്‍ജ് (എസ് വി എല്‍) ഇനത്തിലെ മൂന്നാമത്തെ കപ്പലാണ് ഐഎന്‍എസ് ഇഷക്.
- ഇഷക് എന്ന വാക്കിന് അര്‍ത്ഥം: വഴികാട്ടി
- നാവികസേനാ മേധാവി: അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി
7. വിദേശികളായ ഇന്ത്യന്‍ വംശജര്‍ ദേശീയ ഫുട്ബോള്‍ ടീമില്‍
സ്രോതസ്സ്: ദേശാഭിമാനി
- വിദേശത്ത് രാജ്യത്ത് ഫുട്ബോള്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ എത്തിക്കും.
- ഇത്തരത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ഇടംപിടിച്ചത്: റ്യാന്‍ വില്യംസ്, അബ്നീത് ഭാര്‍ട്ടി
8. ഡിആര്‍ഡിഒയുടെ സമുദ്രപര്യവേക്ഷണ കേന്ദ്രം
സ്രോതസ്സ്: മാതൃഭൂമി
- കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലെപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) തിരുവന്തപുരം ജില്ലയിലെ പൂവാറില്‍ സമുദ്യപര്യവേക്ഷണ കേന്ദ്രം സ്ഥാപിക്കും.
പുരസ്കാരങ്ങള്‍
- ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ ഉദയകുമാറിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം വോളി ക്ലബ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരം ചിരാഗ് സുരേഷ് കുമാര്‍ യാദവിന് ലഭിച്ചു.
ചരമം
- ബോളിവുഡ് താരം സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഉല്ഝന്, ചെഹ്രെ പേ ചെഹ്രെ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് സുലക്ഷണ പണ്ഡിറ്റ്.
- കന്നഡ, തമിഴ്, തെലങ്ക് സിനിമ താരം ഹരീഷ് റായ് അന്തരിച്ചു. കെജിഎഫ് സിനിമയിലെ ചാച്ച എന്ന കഥാപാത്രമാണ് പ്രശസ്തം.
- കാഥികന് ഇരവിപും ഭാസി (90) അന്തരിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍
- സ്നേഹപൂര്‍വം: അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരുമോ മരിച്ചതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം- പ്രൊഫഷണല്‍ ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി. കേരള സാമൂഹ്യ, സുരക്ഷ മിഷന് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
- ഓപ്പറേഷന് രക്ഷിത: കേരളത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍പിഎഫും റെയില്‍വേ പോലീസും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തുന്ന പരിശോധന.
