നവംബര്‍ 7-ലെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ജയിംസ് ഡി വാട്സന് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളായ ജയിംസ് ഡി വാട്സന് (97) അന്തരിച്ചു.
- ഡിഎന്‍ തന്മാത്രയുടെ ഇരട്ടപ്പിരിയന്‍ ഗോവണി ഘടന വാട്സന് 1953-ല്‍ ഫ്രാന്‍സിസ് കിര്‍ക്കിനൊപ്പം കണ്ടെത്തി.
- ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതിന് കിര്‍ക്കിനും മോറിസ് വില്‍കിന്‍സിനുമൊപ്പം വാട്സന് 1962-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചു.
- ജയിംസ് ഡി വാട്സന്റെ ഓര്‍മ്മക്കുറിപ്പ്: ഡബിള്‍ ഹെലിക്സ്
2. തിരുവനന്തപുരം മെട്രോ
സ്രോതസ്സ്: മലയാള മനോരമ
- റൂട്ട്: പാപ്പനംകോട്- ഈഞ്ചയ്ക്കല്‍
- ആദ്യ ഘട്ട ദൂരം: 31 കിലോമീറ്റര്‍
- സ്റ്റേഷനുകളുടെ എണ്ണം: 27
3. വന്ദേമാതരത്തിന് 150 വയസ്സ്
സ്രോതസ്സ്: മലയാള മനോരമ
- ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിട്ട് 150 വര്‍ഷം ആകുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
- 1937-ല്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയുടെ നിര്‍ദ്ദേശപ്രകാരം വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചു.
- 1875-ല്‍ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരത്തിലെ ആറ് ഖണ്ഡങ്ങളില്‍ രണ്ടെണ്ണത്തെ ദേശീയഗീതമായി അംഗീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ആണ്.
- ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസമിതി വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ച തിയതി: 1950 ജനുവരി 24
4. ജസ്റ്റിസ് കെ ജോണ്‍ മാത്യു അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- കേരള ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ജോണ്‍ മാത്യു അന്തരിച്ചു.
- ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ 209 പ്രവൃത്തി ദിവസങ്ങളിലായി 28,221 കേസുകള്‍ തീര്‍പ്പാക്കിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിചിച്ചു.
- കേരളത്തീരത്തെ ധാതു മണല്‍ ഖനനത്തിന്റെ പ്രത്യാഘ്യാതങ്ങള് പഠിക്കാന്‍ 2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷനായിരുന്നു.
5. ആഗോള പട്ടിണി സൂചിക
സ്രോതസ്സ്: മലയാള മനോരമ
- 127 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 102.
- കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 സ്ഥാനങ്ങള്‍ മുന്നേറി.
- ഗുരുതര വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്.
- ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് സൊമാലിയയില്‍ ആണ്.
- ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ റാങ്കുകള്‍: ചൈന (6), ശ്രീലങ്ക (61), നേപ്പാള്‍ (72), ബംഗ്ലദേശ് (85), പാക്കിസ്ഥാന് (106), അഫ്ഗാനിസ്ഥാന് (109)
6. ഗോവ രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് ഐ) 2025
സ്രോതസ്സ്: മലയാള മനോരമ
- ആസിഫ് അലി നായകനാകുന്ന മലയാള സിനിമ സര്‍ക്കീട്ട് മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടു.
- സര്‍ക്കീട്ട്, തമിഴ് സിനിമ അമരന്, മറാഠി സിനിമ ഗൊന്തര് എന്നീ 3 ഇന്ത്യന്‍ സിനിമകള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടു.
- ഇന്ത്യന്‍ നവാഗത സംവിധായര്‍ക്കുള്ള പുരസ്കാരത്തിനായി ജിതിന് ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം (എആര്‍എം) മത്സരിക്കും.
- സര്‍ക്കീട്ട്, എആര്‍എം, തുടരും എന്നീ മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെട്ടു.
- ഗോവ ഐ എഫ് എപ് ഐയിലെ ഉദ്ഘാടന സിനിമ: ബ്രസീലിയന്‍ സിനിമയായ ദ് ബ്ലൂ ട്രെയ്ല്
- മേളയുടെ ഫോക്കസ് രാജ്യം: ജപ്പാന്
7. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം
സ്രോതസ്സ്: മലയാള മനോരമ
- വേദി: തിരുവനന്തപുരം
- മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകള്‍- ഉണ്ണിക്കൃഷ്ണന് ആവളയുടെ ലൈഫ് ഓഫ് എ ഹാലസ്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്- ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ്
8. ശീതള്‍ ദേവി ദേശീയ ടീമില്‍
സ്രോതസ്സ്: മലയാള മനോരമ
- പാരാ ആര്‍ച്ചറി താരം ശീതള്‍ ദേവി ഏഷ്യാകപ്പ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ദേശീയ ടീമില്‍ ഇടം നേടി.
- പാരാ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാമ്പ്യയാണ് ശീതള്‍ ദേവി.
- ഇതാദ്യമായിട്ടാണ് പാര ആര്‍ച്ചറി വിഭാഗത്തില്‍നിന്നുള്ള ഒരാള്‍ രാജ്യാന്തര മത്സരത്തിനുള്ള ദേശീയ ടീമില്‍ ഇടംനേടുന്നത്.
- സെലക്ഷന് ട്രയല്‍സില്‍ വിജയിച്ചാണ് ശീതള്‍ദേവി ചരിത്രം കുറിച്ചത്.
- 2024-ലെ പാരിസ് പാരാലിമ്പിക്സില്‍ ആര്‍ച്ചറി മിക്സഡ് കോംപൗണ്ട് ഇനത്തില്‍ ശീതള്‍ദേവി വെങ്കലം നേടിയിരുന്നു.
9. സുനില്‍ ഛേത്രി വീണ്ടും വിരമിച്ചു
സ്രോതസ്സ്: മലയാള മനോരമ
- രാജ്യാന്തര ഫുട്ബോളില്‍നിന്നും സുനില്‍ ഛേത്രി വീണ്ടും വിരമിച്ചു.
- കഴിഞ്ഞ വര്‍ഷം വിരമിച്ച സുനില്‍ ഛേത്രി ഈ വര്‍ഷം മാര്‍ച്ചില്‍ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ടീമില്‍ തിരിച്ചെത്തിയിരുന്നു.
- 20 വര്‍ഷം ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരമാണ് സുനില്‍ ഛേത്രി.
- സജീവ ഫുട്ബോള്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകളുള്ള മൂന്നാമത്തെ താരമാണ് ഛേത്രി.
- 155 മത്സരങ്ങളില്‍നിന്നും 95 ഗോലുകള്‍ ഛേത്രി നേടി.
- ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ആണ്.
പുരസ്കാരം
- ചെന്നൈയിലെ കലാസാംസ്കാരിക സംഘടനയായ ദക്ഷിണയുടെ ഭാഷാചാര്യ പുരസ്കാരം ഡോ നടുവട്ടം ഗോപാലകൃഷ്ണന് ലഭിച്ചു.
ഇന്നത്തെ കറന്റ് അഫയേഴ്സ് 8 നവംബർ 2025 (Kerala PSC Current Affairs 8 November 2025)
