
നവംബര്‍ 14-ന്റെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം
സ്രോതസ്സ്: മലയാള മനോരമ
- ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് വിജയം.
- 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു.
- എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു.
- എന്‍ഡിഎയില്‍ സഖ്യകക്ഷികളായ ബിജെപിക്ക് 89, ജെഡിയുവിന് 85, എല്‍ജെപിക്ക് 19, എച്ച്എഎം (സെക്യുലര്‍)-ന് 5, ആര്‍എല്‍എമ്മിന് 4 സീറ്റുകള്‍ ലഭിച്ചു.
- ഇന്ത്യാസഖ്യത്തിന് 35 സീറ്റുകള്‍ ലഭിച്ചു.
- ഇന്ത്യാസഖ്യത്തിലെ ആര്‍ജെഡിക്ക് 25, കോണ്‍ഗ്രസിന് 6, സിപിഐഎംഎല്ലിന് 2, സിപിഐഎമ്മിന് 1, ഐഐപിക്ക് 1 സീറ്റുകള്‍ ലഭിച്ചു.
- മറ്റ് കക്ഷികളില്‍ എഐഎംഐഎം 5, ബിഎസ്പി 1 സീറ്റുകള്‍ ലഭിച്ചു.
2. കാമിനി കൗശല്‍ അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ബോളിവുഡിലെ മുതിര്‍ന്ന നടി കാമിനി കൗശല്‍ (98) അന്തരിച്ചു.
- 1950-കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരമാണ്.
- നീച്ച നഗര്‍ എന്ന സിനിമയിലൂടെ ശ്രദ്ധനേടി.
- 95-ാം വയസ്സില്‍ അഭിനയിച്ച ലാല്‍ സിങ് ഛദ്ദയാണ് അവസാന സിനിമ.
- ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെട്ട രാം കശ്യപിന്റെ മകളാണ്.
3. ന്യൂഗ്ലെന്നിലേറി ബ്ലൂ ഒറിജിന്‍
സ്രോതസ്സ്: മലയാള മനോരമ
- ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ന്യൂഗ്ലെന്‍ റോക്കറ്റ് നാസയുടെ ചൊവ്വയിലേക്കുള്ള രണ്ട് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു.
- ചൊവ്വയുടെ അന്തരീക്ഷം, പ്ലാസ്മ പരിസ്ഥിതി, വാസയോഗ്യത, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കും.
- വിക്ഷേപണശേഷം റോക്കറ്റിന്റെ ബൂസ്റ്റര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരികെ ലാന്‍ഡ് ചെയ്തു.
- ഈ ബൂസ്റ്ററിനെ അടുത്ത വിക്ഷേപണത്തിന് ഉപയോഗിക്കും.
- ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന് കരുത്തനായ എതിരാളിയായി മാറിയിരിക്കുകയാണ് ബ്ലൂ ഒറിജിന്‍.
- അറ്റ്ലാന്റിക് സമുദ്രത്തില്‍ ജാക്ലിന് എന്ന ബാര്‍ജിന്റെ ഡെക്കിലാണ് റോക്കറ്റിന്റെ ഒന്നാം ഘട്ട ബൂസ്റ്റര്‍ ലാന്‍ഡ് ചെയ്തത്.
- ജെഫ് ബെസോസിന്റെ അമ്മയുടെ പേരാണ് ജാക്ലിന്.
- നാസയുടെ എസ്കപേഡ് എന്ന ഇരട്ട ഉപഗ്രഹങ്ങളെയാണ് ന്യൂഗ്ലെന്‍ റോക്കറ്റില്‍ ബ്ലൂ ഒറിജിന്‍ വിക്ഷേപിച്ചത്.
- ഈ ഉപഗ്രഹങ്ങള്‍ 22 മാസം സഞ്ചരിച്ച് ചൊവ്വയിലെത്തും.
- 11 മാസം ഭ്രമണപഥത്തില്‍ ചൊവ്വയെ നിരീക്ഷിച്ച് പഠനം നടത്തും.
- ചൂടും ജലാംശവും ഉണ്ടായിരുന്ന ചൊവ്വയുടെ ഉപരിതലം എങ്ങനെ വരണ്ടതായി എന്ന സംശയത്തിന് ഉത്തരം എസ്കപേഡ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
- എസ്കപേഡ്- എസ്കേപ് ആന്‍ഡ് പ്ലാസ്മ ആക്സിലറേഷന് എക്സ്പ്ലോറേഴ്സ്
- ബ്ലൂ, ഗോള്‍ഡ് എന്നീ ചെറിയ ഉപഗ്രഹങ്ങളാണ് എസ്കപേഡ് എന്ന ഇരട്ട ഗ്രഹ ദൗത്യത്തിലുള്ളത്.
- സ്പേസ് എക്സിന്റെ റോക്കറ്റ്- ഫാല്‍ക്കണ്‍
4. വ്യക്തിവിവര സുരക്ഷ ബോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- വിവര സുരക്ഷ ഉറപ്പാക്കാന്‍ ചുമതലയുള്ള ഡിജിറ്റല്‍ വ്യക്തിവിവര ബോര്‍ഡ് നിലവില്‍ വന്നു.
- ആസ്ഥാനം: ഡല്‍ഹി
- അംഗങ്ങളുടെ എണ്ണം: 4
- സിവില്‍ കോടതിക്ക് തുല്യമായ അധികാരം വ്യക്തിവിവര ബോര്‍ഡിനുണ്ട്.
- വ്യക്തികളെ വിളിച്ചു വരുത്താനും രേഖകളും കംപ്യൂട്ടറുകലും പരിശോധിക്കാനും ബോര്‍ഡിന് അവകാശമുണ്ട്.
- ബോര്‍ഡിന്റെ തീരുമാനത്തിന് എതിരെയുള്ള അപ്പീല്‍ നല്‍കേണ്ടത് എവിടെ? ഹൈക്കോടതിയില്‍
5. തണല്‍ മരങ്ങളുടെ അമ്മ അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- തണല്‍ മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന കര്‍ണ്ണാടക സ്വദേശിനിയായ പരിസ്ഥിതി പ്രവര്‍ത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു.
- രാമഗനരയിലെ സംസ്ഥാന പാതയില്‍ തിമ്മക്ക 385 അരയാല്‍ വൃക്ഷകള്‍ നട്ട് പരിപാലിച്ചിരുന്നു.
- പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തിമ്മക്കയ്ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
6. ഒടുവില്‍ ക്രിസ്റ്റിയാനോയ്ക്കും കിട്ടി റെഡ് കാര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- 226 രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആദ്യമായി ഫൗളിന് റെഡ് കാര്‍ഡ് ലഭിച്ചു.
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ അയര്‍ലന്‍ഡിന്റെ ഡിഫന്‍ഡര്‍ ഡാറാ ഓഷോയെ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് നാല്‍പ്പതുകാരനായ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചത്.
7. ഗ്രീന്‍ലന്‍ഡില്‍ വിദേശികള്‍ക്ക് സ്വത്ത് സ്വന്തമാക്കാനാകില്ല
സ്രോതസ്സ്: മാതൃഭൂമി
- ഗ്രീന്‍ലന്‍ഡില്‍ ഭൂമിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിദേശികള്‍ വാങ്ങുന്നത് നിരോധിച്ച് നിയമം പാസാക്കി.
- ആര്‍ട്ടിക് പ്രദേശത്ത് തന്ത്രപരമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലന്‍ഡിനെ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
- വിദേശികള്‍ ഗ്രീന്‍ലന്‍ഡില്‍ സ്വത്തുകള്‍ വാങ്ങുന്നത് അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയമം പാസാക്കിയത്.
- ഗ്രീന്‍ലന്‍ഡ്, ഡെന്മാര്ക്ക്, ഫറോദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരര്‍ക്കും കമ്പനികള്‍ക്കും ഗ്രീന്‍ലന്‍ഡില്‍ സ്വത്തുക്കള്‍ വാങ്ങാം.
- ഡെന്മാര്ക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്.
ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍
1. റോഡിന് മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആറുവരി ഉയരപ്പാത നിര്‍മ്മിക്കുന്നത് എവിടെയാണ്?
ദേശീയ പാത 66-ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍-തുറവൂര്‍ ഉയരപ്പാത
2. ഒരേസമയം പഞ്ചായത്ത് അംഗവും എംഎല്‍എയും ആയിരുന്ന വ്യക്തി?
ആര് ബാലകൃഷ്ണപിള്ള
3. പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ സംസ്ഥാന മന്ത്രിയുമായിരുന്ന വ്യക്തികള്‍ ആരെല്ലാം?
ആര് ബാലകൃഷ്ണപിള്ളയും യു എ ബീരാനും
4. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുവാദം വേണമെന്ന ചട്ടം നിലവില്‍ വരുന്ന തിയതി എന്നാണ്?
2027 മെയ് 13
5. 2027 മെയ് മുതല്‍ ഉപയോക്താവ് തുടര്‍ച്ചയായി എത്ര വര്‍ഷം സമൂഹമാധ്യമ അക്കൗണ്ട് അടക്കമുള്ളവ ഉപയോഗിക്കാതിരുന്നാല്‍ ആ വ്യക്തിയുടെ നിശ്ചിത വിവരങ്ങള്‍ നീക്കണം?
മൂന്ന് വര്‍ഷം
6. കേരള സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്?
എ ജയതിലക്
7. മനുഷ്യന്റെ നാസോഫാരിങ്സില് കണ്ടെത്തിയ പുതിയ ജോഡി ഗ്രന്ഥികളുടെ പേരെന്താണ്?
ട്യൂബേറിയന് ഗ്രന്ഥികള്‍
8. ലോകത്തിലെ ആദ്യത്തെ പണരഹിത രാജ്യം എന്ന പദവി ലഭിക്കുന്ന രാജ്യം ഏതാണ്?
സ്വീഡന്
9. പാക്കിസ്താന് പുതുതായി സ്ഥാപിച്ച ഫെഡറല്‍ ഭരണഘടനാ കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് ആരാണ്?
അമീനുദ്ദീന്‍ ഖാന്
Buy now Bajaj Pulsar Ns 125 Ug Motorcycle/Motorbike – Fiery Orange – Ex-Showroom