നവംബര്‍ 16-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ചന്ദ്രയാന്‍ 4: 2028-ല്‍
- ചന്ദ്രനില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാന്‍ 4 ദൗത്യം 2028-ല്‍ വിക്ഷേപിക്കും.
- ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍നിന്നും സാമ്പിള്‍ കൊണ്ടുവരുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
- ലുപെക്സ്: ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്സയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ നടത്തുന്ന ചാന്ദ്രധ്രുവ പര്യവേക്ഷണ ദൗത്യം.
- ഐഎസ്ആര്‍ഒ ചെയര്മാന്: വി നാരായണന്
2. എത്യോപ്യയില്‍ മാര്‍ബഗ് വൈറസ്
- കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാര്‍ബഗ് രോഗബാധ സ്ഥിരീകരിച്ചു.
- എത്യോപ്യയില്‍ ആദ്യമായിട്ടാണ് മാര്‍ബഗ് രോഗം സ്ഥിരീകരിക്കുന്നത്.
- ആദ്യമായി ഈ മാര്‍ബഗ് വൈറസിന് സ്ഥിരീകരിച്ചത് 2004-ല്‍ റുവാണ്ടയിലാണ്.
- അംഗീകൃത വാക്സിനുകളും പ്രതിരോധ ചികിത്സകളും മാര്‍ബഗ് വൈറസിനില്ല.
- മരണനിരക്ക്: 25 ശതമാനം മുതല്‍ 80 ശതമാനം വരെ
- ലക്ഷണങ്ങള്‍: രക്തസ്രാവം, പനി, ഛര്‍ദി, വയറിളക്കം
- ഇന്‍കുബേഷന്‍ സമയം: 21 ദിവസം
- ശരീരസ്രവങ്ങളിലൂടെ വൈറസ് പകരുന്നു.
3. ഗര്‍ഭാശയഗള അര്‍ബുദ നിര്‍മാര്‍ജന ദിനം
- ലോക ഗര്‍ഭാശയഗള അര്‍ബുദ നിര്‍മാര്‍ജന ദിനം: നവംബര്‍ 17
- ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ സാന്നിദ്ധ്യമാണ് ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ പ്രധാന കാരണം.
- ഗര്‍ഭാശയഗള അര്‍ബുദം തടയുന്നതിനുള്ള ഉചിതമായ മാര്‍ഗം: വാക്സിനേഷന്
- കേരളത്തില്‍ പ്ലസ് 1, പ്ലസ് 2 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വാക്സിന് നല്‍കും.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍
1. യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
കീര്‍ത്തി സുരേഷ്
2. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2025-ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ട്രിപ്പിള്‍ ജംപ് താരമായ എല്‍ദോ പോള്‍
3. കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യയായ മലയാളി ആരാണ്?
ദിവി ബിജേഷ്
