നവംബര്‍ 17-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
സ്രോതസ്സ്: മാതൃഭൂമി
- ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ.
- ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
- ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം 2024 ജൂലൈ- ഓഗസ്റ്റിലാണ് നടന്നത്.
- പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലയാനം ചെയ്തു. നിലവില്‍ ഇന്ത്യയില്‍ പ്രവാസത്തിലാണ് ഷെയ്ഖ് ഹസീന.
- അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന് കമാലിന് വധശിക്ഷ വിധിച്ചു.
- ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷെയ്ഖ് ഹസീനയുടെ പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാനാണ്.
2. എടിപി ഫൈനല്‍സ്
സ്രോതസ്സ്: മാതൃഭൂമി
- എടിപി ഫൈനല്‍സ് കിരീടം യാനിക് സിന്നറിന്.
- ലോക ഒന്നാം നമ്പര്‍താരം സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ചാണ് ഇറ്റലിക്കാരനായ യാനിക് സിന്നര്‍ കിരീടം നിലനിര്‍ത്തിയത്.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍
1. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് സഹായം തേടി വിളിക്കാനുള്ള ദിശ ഫോണ്‍ നമ്പര്‍ എത്രയാണ്?
1056, 104, 0471-2552056
2. മലേഷ്യയിലെ ക്വാലലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണറപ്പായ മലയാളി ആരാണ്?
അനുപം എം ശ്രീകുമാര്‍
3. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏതാണ്?
എസ് ബി ഐ
പുരസ്കാരങ്ങള്‍
- ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില് മികച്ച ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനം വയനാട് മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം (5 ലക്ഷം രൂപ), പാലക്കാട് കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘം (3 ലക്ഷം) എന്നിവയ്ക്ക് ലഭിച്ചു.
- മഹാകവി പുത്തന്‍കാവ് മാത്തന് തരകന് ട്രസ്റ്റിന്റെ വിശ്വദീം പുരസ്കാരം സക്കറിയ രചിച്ച സക്കറിയയുടെ കഥകള്‍ എന്ന പുസ്തകത്തിന് ലഭിച്ചു.
ചരമം
- മികച്ച കാര്‍ഷിക കയറ്റുമതിക്കാരനുള്ള അവാര്‍ഡും ഇന്ത്യയുടെ പ്രവാസി ഭാരതീയ സമ്മാനം നേടിയ ആദ്യ ഇസ്രയേലുകാരനുമായ മലയാളി ഏലിയാനു ബെസലേല്‍ അന്തരിച്ചു.
- മുരുഗപ്പ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മുന്‍ ചെയര്മാന് അരുണാചലം വെള്ളയ്യന് അന്തരിച്ചു.
Buy now Puma Mens Dazzler Sneaker
