
നവംബര്‍ 19-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. 2026-ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ഏതാണ്?
ക്യുറസാവോ
സ്രോതസ്സ്: മലയാള മനോരമ
- കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ ജനസംഖ്യ 1.56 ലക്ഷം.
- വിസ്തൃതി: 444 ചതുരശ്ര കിലോമീറ്റര്‍
- മധ്യ, വടക്കേ അമേരിക്കന്‍ കരീബിയന്‍ (കോണ്‍കകാഫ്) മേഖലയുടെ പ്രതിനിധിയായാണ് ക്യുറസാവോ ലോകകപ്പിന് യോഗ്യത നേടിയത്.
- 2018-ല്‍ റഷ്യയിലെ ലോകകപ്പില്‍ കളിച്ച ഐസ് ലന്‍ഡിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ക്യുറസാവോ സ്വന്തം പേരില്‍ എഴുതിയത്.
- 5.25 ലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമായ കെയ്പ് വെര്‍ഡിയും 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
- നെതര്‍ലന്‍ഡ്സിന്റെ കോളനിയായിരുന്ന ക്യുറസാവോ 2010-ലാണ് സ്വാതന്ത്ര്യം നേടിയത്.
- ഫുട്ബോള്‍ ലോകകപ്പ് കളിക്കുന്ന ഒരു ടീമിന്റെ ഏറ്റവും പ്രായം കൂടിയ പരിശീലകന് എന്ന റെക്കോര്‍ഡ് ക്യുറസാവോയുടെ പരിശീലകനായ 78 വയസ്സുള്ള ഡിക്ക് അഡ്വക്കേറ്റ് സ്വന്തമാക്കി.
2. കേന്ദ്ര സര്‍ക്കാരിന്റെ നയം അനുസരിച്ച് മെട്രോ റെയിലിന് അനുമതി ലഭിക്കാന്‍ ഒരു നഗരത്തില്‍ എത്ര ജനസംഖ്യ വേണം?
20 ലക്ഷം
3. ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനായി സ്ട്രോക് റിസ്കോമീറ്റര്‍ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏതാണ്?
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി
4. ശ്രീനാരായണ ഗുരു സാഹിതി ഏര്‍പ്പെടുത്തിയ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ എം ആര് തമ്പാന്
- കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറാണ് ഡോ എം ആര് തമ്പാന്
- പുരസ്കാര തുക: ഒരു ലക്ഷം രൂപ
5. ഇന്ത്യയുടെ 58-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി എവിടെ?
ഗോവ
- ഉദ്ഘാടന ചിത്രം: ദ് ബ്ലൂ ട്രെയ്ല് (ബ്രസീല്‍)
6. ബ്രസീലിന്റെ പ്രസിഡന്റ് ആരാണ്?
ലുല ഡ സില്‍വ
7. സാര്‍വദേശീയ ശിശുദിനം എന്നാണ്?
നവംബര്‍ 20
8. ലോക ടെലിവിഷന്‍ ദിനം എന്നാണ്?
നവംബര്‍ 21
9. കോട്ടയം- എറണാകുളം ജില്ലകളെ ആലപ്പുഴയുമായി ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെ നിര്‍മ്മിച്ച പാലം ഏതാണ്?
മാക്കേകടവ്- നേരേക്കടവ് പാലം
10. 2024-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മിഷേല്‍ ബാച്ച്ലെക്ക് (മുന്‍ ചിലി പ്രസിഡന്റ്)