നവംബര്‍ 20-ന്റെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ബില്ലില്‍ ഒപ്പിടാന്‍ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സിന് സുപ്രീംകോടതിയുടെ മറുപടി
സ്രോതസ്സ്: മലയാള മനോരമ, ദേശാഭിമാനി
- നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു.
- രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിച്ച ഭരണഘടന ബഞ്ചിന്റെ അധ്യക്ഷന്‍: ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്
- ഗവര്‍ണര്‍ അകാരണമായി ബില്ലിനുമേലുള്ള തീരുമാനം വൈകിച്ചാല്‍ കോടതിക്ക് പരിമിതമായി ഇടപെടാമെന്ന് കോടതി പറഞ്ഞു.
- പരിഗണനയ്ക്കുമേല് വരുന്ന ബില്ലിന്മേല് മൂന്ന് നടപടികള്‍ ഗവര്‍ണര്‍ക്ക് സ്വീകരിക്കാം: അംഗീകാരം നല്‍കുക, ബില്‍ തിരികെ നിയമസഭയ്ക്ക് അയക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുക
- അംഗീകാരം നല്‍കാത്ത ബില്ലുകള്‍ പിടിച്ചുവയ്ക്കാനാകില്ല. അത് നിയമസഭയ്ക്ക് മടക്കി അയക്കണം.
- ബില്ലിനുമേലുള്ള തുടര്‍നടപടി ഗവര്‍ണറുടെ വിവേചനാധികാരപ്രകാരം നിശ്ചയിക്കാം. അതില്‍ മന്ത്രിസഭയുടെ ഉപദേശം ബാധകമല്ല.
- ബില്ലിന്റെ അംഗീകാരം സംബന്ധിച്ചു കോടതി തീരുമാനമെടുക്കുന്നത് ഭരണഘടനയിലെ അധികാരവിഭജന തത്വത്തിന് എതിരാണ്.
- രാഷ്ട്രപതിയും ഗവര്‍ണറും എടുക്കുന്ന തീരുമാനം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അധികാരമില്ല.
- നിയമസഭ പാസാക്കുന്ന ബില്‍ നിയമമായശേഷമേ കോടതിയുടെ പരിശോധന സാധ്യമാകൂ.
- രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ തീരുമാനം മൂന്ന് മാസത്തിലേറെ വൈകിയാല്‍ ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്കിയ ഹര്‍ജിയിലെ വിധി ഭരണഘടനാനുസൃതമല്ലെന്ന് സുപ്രീംകോടതി വിധിച്ചു.
- ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് തേടുന്നത്.
- ഏതെങ്കിലും നിയമവിഷത്തിലോ പൊതുജന പ്രാധാന്യമുള്ള വിഷയത്തിലോ വ്യക്തത തേടി രാഷ്ട്രപതിക്ക് കേന്ദ്ര മന്ത്രിയുടെ ഉപദേശപ്രകാരം സുപ്രീംകോടതിയെ സമീപിക്കാം.
- ചരിത്രത്തില്‍ ഇതുവരെ 15 തവണ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് തേടിയിട്ടുണ്ട്.
2. 2025 നവംബറില്‍ ബീഹാറില്‍ അധികാരമേറ്റ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമായ മുന്‍ ഒളിമ്പിക് ഷൂട്ടിങ് താരം ആരാണ്? (സ്രോതസ്സ്: മലയാളമനോരമ)
ശ്രേയഷി സിങ് (34)
- മുന്‍ കേന്ദ്രമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ മകളായ ശ്രേയഷി സിങ് 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി.
- 2024-ലെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്തു.
- ബീഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയാണ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
- ബീഹാരിലെ ഉപമുഖ്യമന്ത്രിമാര്‍: സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ
- ബീഹാര്‍ ഗവര്‍ണര്‍: മുഹമ്മദ് ആരിഫ് ഖാന്
3. ഐഐടി ബോംബെയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അധ്യക്ഷനായി നിയമിതനായ ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്മാന് ആരാണ്? (സ്രോതസ്സ്: മലയാളമനോരമ)
ഡോ കെ രാധാകൃഷ്ണന്
4. 2025-ല്‍ ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് എത്തിയ വാല്‍നക്ഷത്രം ഏതാണ്? (സ്രോതസ്സ്: മലയാളമനോരമ)
3ഐ/ അറ്റ്ലസ്
- അറ്റ്ലസ് ഒരു അന്യഗ്രഹ പേടകമാണെന്ന വാദം തെറ്റാണെന്നും അറ്റ്ലസ് ഒരു വാല്‍നക്ഷത്രം ആണെന്നും നാസ സ്ഥിരീകരിച്ചു.
- ചിലിയിലെ അറ്റ്ലസ് ദൂരദര്‍ശിനി ജൂലൈയില്‍ 3ഐ/അറ്റ്ലസിനെ കണ്ടെത്തിയത്.
- ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് കടന്നതായി മനുഷ്യര്‍ക്ക് അറിവുള്ള മൂന്നാമത്തെ വസ്തുവാണ് അറ്റ്ലസ്.
- 2017-ല്‍ ഔമുവാമുവ എന്ന പാറകഷ്ണവും 2019-ല്‍ ബോറിസോവ് എന്ന വാല്‍നക്ഷത്രവും ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് വന്നിരുന്നു.
5. 2025-ലെ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ താരം ആരാണ്? (സ്രോതസ്സ്: മലയാളമനോരമ)
അച്റഫ് ഹാക്കിമിക്ക്
- ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമാണ്.
- മൊറോക്കന്‍ സ്വദേശിയാണ്.
- 52 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരം നേടുന്ന ആദ്യ ഡിഫന്‍ഡറാണ് അച്റഫ് ഹാക്കിമി.
- മികച്ച വനിതാ താരം: ഗീസ്ലാന് ചെബാക്ക്
- സ്വദേശം: മൊറേക്കോ
- സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ഹിലാല്‍ താരമാണ്.
6. 2025 നവംബറിലെ ഫിഫ റാങ്കിങ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം എത്രയാണ്? (സ്രോതസ്സ്: മലയാളമനോരമ)
142
- 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടം
7. 2025 നവംബറില്‍ ഐഎസ്ആര്‍ഒ വിജയകരമായി ബൂട്ട്-സ്ട്രാപ്പ് മോഡ് സ്റ്റാര്‍ട്ടപ്പ് പരീക്ഷിച്ച എഞ്ചിന് ഏതാണ്? (സ്രോതസ്സ്: മലയാളമനോരമ)
സിഇ20 ക്രയോജനിക് എഞ്ചിന്
- മഹേന്ദ്രഗിരിയിലെ ഹൈ-ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് സെന്ററില്‍ ബഹിരാകാശത്തിനു സമാനമായി വായു ഇല്ലാത്ത സാഹചര്യത്തിലാണ് പരീക്ഷണം നടത്തിയത്.
- ഐഎസ്ആര്‍ഒയുടെ എല്‍വിഎം3 റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജില്‍ ഉപയോഗിക്കുന്നതിനായി വികസിപ്പിക്കുന്ന എഞ്ചിനാണ് സിഇ20.
8. 2025 നവംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ താലിബാന് വാണിജ്യമന്ത്രി ആരാണ്? (സ്രോതസ്സ്: ദേശാഭിമാനി)
അല്‍ഹാജ് നൂറുദ്ദീന്‍ അസീസ്
9. 2025-ലെ ജി20 ഉച്ചകോടി വേദിയായ രാജ്യം ഏതാണ്? (സ്രോതസ്സ്: ദേശാഭിമാനി)
ദക്ഷിണാഫ്രിക്ക
- ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
- കാലാവസ്ഥാ ധനസഹായം, കടാശ്വാസം, സാമ്പത്തിക വളര്‍ച്ച, വ്യവസായവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജണ്ട.
10. റഷ്യ വികസിപ്പിച്ച അര്‍ബുദ മരുന്നിന്റെ പേരെന്താണ്? (സ്രോതസ്സ്: ദേശാഭിമാനി)
പെംബ്രോറി
- ശ്വാസകോശ അര്‍ബുദം, സ്താനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍, വൃക്കയിലെ കാന്‍സര്‍ തുടങ്ങിയ 14 തരം കാന്‍സറുകളെ പ്രതിരോധിക്കും.
- കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ പെംബ്രോറി ഉത്തേജിപ്പിക്കും.
- വാക്സിനിലെ പ്രധാന ഘടകം: പെംബ്രോളിസുമാബ്.
- റഷ്യയുടെ അര്‍ബുദ വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യം: വിയറ്റ്നാം
11. സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്, സെബി, പിഎഫ്ആര്ഡിഐ എന്നിവയുടെ നിയന്ത്രണത്തിനുകീഴില്‍ വരുന്ന സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോണ്‍ നമ്പരുകള്‍ക്ക് ട്രായ് അനുവദിച്ച സീരീസ് ആരംഭിക്കുന്ന നമ്പര്‍ ഏതാണ്? (സ്രോതസ്സ്: മാതൃഭൂമി)
1600
12. ഇന്ത്യ എം982എ1 എക്സ്കാലിബര്‍ ഗൈഡഡ് പീരങ്കിയുണ്ടകലും എഫ്ജിഎം148 ജാവലിന്‍ ടാങ്ക് വേധ മിസൈല്‍ സംവിധാനവും വാങ്ങുന്നത് ഏത് രാജ്യത്തുനിന്നുമാണ്? (സ്രോതസ്സ്: മാതൃഭൂമി)
യുഎസ്എ
13. ഇന്ത്യാ ഗേറ്റ് മാതൃകയില്‍ തിരുവള്ളുവര്‍ പ്രവേശന കവാടം സ്ഥാപിക്കുന്നത് എവിടെ? (സ്രോതസ്സ്: മാതൃഭൂമി)
കന്യാകുമാരി
