
നവംബര്‍ 22-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2025-ലെ പി ഗോവിന്ദപിള്ള ദേശീയ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ടി എം കൃഷ്ണ, കര്‍ണാടക സംഗീതജ്ഞന്
2. വൈക്കം സത്യഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികം എന്നാണ്?
2025 നവംബര്‍ 23
3. തായ്ലന്ഡില് നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 10 വിഭാഗത്തില്‍ ജേത്രിയായ മലയാളി ആരാണ്?
ദിവി ബിജേഷ്
- കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യയായിരുന്നു ദിവി ബിജേഷ്
- കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിമന്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ ആണ് ദിവി.
4. ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
5. സാങ്കേതിക വിദ്യ, നൂതന സംരംഭങ്ങള്‍ എന്നീ രംഗങ്ങളിലെ പങ്കാളിത്തം ലക്ഷ്യമിട്ട് ഇന്ത്യയും മറ്റ് ഏതൊക്കെ രാജ്യങ്ങളും ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്?
ഓസ്ട്രേലിയ, കാനഡ
- ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി: ആന്തണി ആല്‍ബനീസ്
- കനേഡിയന്‍ പ്രധാനമന്ത്രി: മാര്‍ക്ക് കാര്‍ണി
Buy now: The 5 AM Club – Own Your Morning. Elevate Your Life