ഇന്നലത്തെ (26 നവംബര്‍ 2025) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നഗരം ഏതാണ്?
അഹമ്മദാബാദ്
സ്രോതസ്സ്: മലയാള മനോരമ
- 2030-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് 100 വയസ്സാം.
- കോമണ്‍വെല്‍ത്തില്‍ 74 രാജ്യങ്ങള്‍ അംഗങ്ങളായിട്ടുണ്ട്.
- പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന രാജ്യങ്ങളാണ് കോമണ്‍വെല്‍ത്തില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്.
- ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ്: പി ടി ഉഷ
- 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി: സ്കോട്ലന്ഡ്
- ഇന്ത്യയില്‍ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത് 2010-ല്‍ ഡല്‍ഹിയിലാണ്.
2. യുക്രെയ്ന് പ്രസിഡന്റ് ആരാണ്?
വൊളോഡിമര്‍ സെലെന്‍സ്കി
3. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
4. ബംഗാള്‍ ഉള്‍ക്കടലില്‍ 2025 നവംബര്‍ അവസാന വാരം രൂപപ്പെട്ട ചുഴലിക്കാറ്റ് ഏതാണ്?
സെന്യാര്
5. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമ വിലക്ക് ആരംഭിക്കുന്നതിനെ വിലക്കുന്ന നിയമം 2025 ഡിസംബര്‍ 10-ന് നിലവില്‍ വരുന്ന രാജ്യം ഏതാണ്?
ഓസ്ട്രേലിയ
6. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിയ) അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന് ആരാണ്?
ഗ്യാനേഷ് കുമാര്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ് ഗ്യാനേഷ് കുമാര്‍.
- ഐഐഡിയയുടെ ആസ്ഥാനം- സ്വീഡനിലെ സ്റ്റോക്ക്ഹോം
- 1995-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
- ജനാധിപത്യ സ്ഥാപനങ്ങളേയും തിരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഐഐഡിയ.
- ഇന്ത്യ ഐഐഡിയയില് സ്ഥാപക അംഗമാണ്.
- അംഗരാജ്യങ്ങളുടെ എണ്ണം: 35
7. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വി വഴങ്ങിയത് ഏത് രാജ്യത്തോടാണ്?
ദക്ഷിണാഫ്രിക്ക
സ്രോതസ്സ്: മലയാള മനോരമ
- ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 408 റണ്‍സിന് പരാജയപ്പെട്ടു.
- സ്കോര്‍: ദക്ഷിണാഫ്രിക്ക- 489, 5-ന് 260 ഡിക്ലയേഡ്. ഇന്ത്യ- 201, 140
- രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക വിജയിച്ചു.
- 25 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
8. ഗോവയില്‍ നടന്ന ലോകകപ്പ് ചെസ് ജേതാവ് ആരാണ്?
ജാവോഖിര്‍ സിന്ദറോവ്
സ്രോതസ്സ്: മലയാള മനോരമ
- ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ ആണ് 19 വയസ്സുള്ള ജാവോഖിര്‍ സിന്ദറോവ്.
- ഫൈനലില്‍ ചൈനീസ് ഗ്രാന്‍ഡ്മാസ്റ്ററായ വെയ് യീയെ ടൈബ്രേക്കറില്‍ ഉസ്ബെക്കിസ്ഥാന്റെ താരമായ ജാവോഖിര്‍ സിന്ദറോവ് പരാജയപ്പെടുത്തി.
9. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീം താരങ്ങള്‍ ആരെല്ലാം?
സഞ്ജു സാംസണും രോഹന് കുന്നുമ്മലും
സ്രോതസ്സ്: മലയാള മനോരമ
- സ്കോര്‍: ഒഡീഷ 7-ന് 176. കേരളം 16.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 177.
- രോഹന് 60 പന്തില്‍നിന്നും 121 റണ്‍സും സഞ്ജു 41 പന്തില്‍നിന്നും 51 റണ്‍സും എടുത്ത് 177 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
