ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 28) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ രണ്ടാം എന്യൂമറേഷന് ഫോമുകളുടെ വിതരണവും അപ്ലോഡിങ്ങും (ഡിജിറ്റൈസേഷന്) പൂര്‍ത്തിയാക്കിയ ആദ്യ കേന്ദ്ര ഭരണപ്രദേശം ഏതാണ്?
ലക്ഷദ്വീപ്
2. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച് 2025 ജൂലൈ 30-ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ്?
നൈസാര്‍
സ്രോതസ്സ്: മലയാള മനോരമ
- നൈസാര്‍: നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍
- ഐഎസ്ആര്‍ഒ വികസിപ്പിച്ച എസ് ബാന്‍ഡ് റഡാര്‍ നൈസാറിലെ പ്രത്യേകതയാണ്.
- ഭൂമിയില്‍നിന്നും 747 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് നൈസാര്‍ സ്ഥിതി ചെയ്യുന്നത്.
3. 2025 നവംബര്‍ അവസാന വാരം ശ്രീലങ്കയില്‍ വീശിയ ചുഴലിക്കാറ്റിന്റെ പേര് എന്താണ്?
ദിത്വ
സ്രോതസ്സ്: മലയാള മനോരമ
- ചുഴലിക്കാറ്റിലും പ്രളയക്കെടുതികളിലുമായി 80 പേര് കൊല്ലപ്പെട്ടു.
- ദിത്വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇന്ത്യ നടത്തിയ സഹായ ദൗത്യം: ഓപ്പറേഷന് സാഗര്‍ ബന്ധു
- ഓപ്പറേഷന് സാഗര്‍ ബന്ധുവില്‍ പങ്കെടുത്ത ഇന്ത്യയുടെ വിമാനവാഹിനിക്കപ്പല്‍: ഐഎന്‍എസ് വിക്രാന്ത്
- ഇന്തോനേഷ്യയിലും തായ്ലന്‍ഡിലും മരണവം കെടുതികളും വിതച്ച ചുഴലിക്കാറ്റ്: സെന്യാര്
5. ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള 2025-ല്‍ സുവര്‍ണ മയൂരം നേടിയ സിനിമ ഏത്?
സ്കിന്‍ ഓഫ് യൂത്ത്
സ്രോതസ്സ്: മലയാള മനോരമ
- സ്കിന്‍ ഓഫ് യൂത്തിന്റെ സംവിധായിക: ആഷ് മേഫെയര്‍
- സ്പാനിഷ് സിനിമയായ എ പോയറ്റിലെ അഭിനയത്തിന് ഉബൈയ്മാര് റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
- സ്ലൊവേനിയന്‍ സിനിമയായ ലിറ്റില്‍ ട്രബിള്‍ ഗേള്‍സിലെ നായിക ജാറ സോഫിജ ഒസ്താന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
- മറാഠി സിനിമയായ ഗോന്തലിന്റെ സംവിധായകനായ സന്തോഷ് ദവാഖര്‍ ആണ് മിക്ചച സംവിധായകന്.
- നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്കാരം കരണ്‍ സിങ് ത്യാഗിക്ക് ലഭിച്ചു (സിനിമ: കേസരി 2)
- ഒടിടി-വെബ് സീരീസ് പുരസ്കാരം: ബന്ധിഷ് ബാണ്ഡിറ്റിസ് സീസണ് 2
- മികച്ച എഐ ഹാക്കത്തണ്‍ പുരസ്കാരം നേടിയ ഹ്രസ്വചിത്രം: ബീയിങ്
6. 2025 നവംബര്‍ 28-ന് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ആരാണ്?
ശ്രീപ്രകാശ് ജയ്സ്വാള്‍
- മന്മോഹന് സിങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയും കല്‍ക്കരി മന്ത്രിയും ആയിരുന്നു.
7. അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളി ആരാണ്?
ആരോണ്‍ ജോര്‍ജ് വര്‍ഗീസ്
- വിനു മങ്കാദ് അണ്ടര്‍ 19 കിരീടം നേടിയ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനാണ് ആരോണ്‍ ജോര്‍ജ് വര്‍ഗീസ്
8. 2025 നവംബര്‍ 28-ന് അന്തരിച്ച കേരള ഹോക്കി മുന്‍ ക്യാപ്റ്റന്‍ ആരാണ്?
എ പി സുനില്‍
9. ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് 2025 നേടിയ രാജ്യം ഏതാണ്?
പോര്‍ച്ചുഗല്‍
- പോര്‍ച്ചുഗല്‍ ആദ്യമായിട്ടാണ് ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകിരീടം നേടുന്നത്.
- ഫൈനലില്‍ ഓസ്ട്രിയയെ 1-0-ന് പരാജയപ്പെടുത്തി.
- 32-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ അന്‍സിയോ കബ്രാല്‍ ഗോള്‍ നേടി.
10. 2025-26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദമായ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എത്രയാണ്?
8.2 ശതമാനം
- ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 7.8 ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യ നേടിയിരുന്നു.
11. ഡെങ്കിപ്പനിക്കുള്ള ലോകത്തിലെ ആദ്യത്തെ ഒറ്റ ഡോസ് വാക്സിന് ഏതാണ്?
ബുടന്റന്‍-ഡിവി
സ്രോതസ്സ്: മാതൃഭൂമി
- ബ്രസീലിലെ സാവോപോളയിലെ ബുടന്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് വികസിപ്പിച്ചത്.
- ബുടന്റന്‍-ഡിവി വാക്സിന് അംഗീകാരം നല്കിയ ആദ്യ രാജ്യം: ബ്രസീല്‍
- മൂന്നുമാസത്തെ ഇടവേളയില്‍ രണ്ട് ഡോസെടുക്കേണ്ട ടാക്-003 എന്നൊരു വാക്സിനും ഡെങ്കുവിനെതിരെയുണ്ട്.
12. ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യന്‍ പവര്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
മൂന്നാമത്
- അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
- ഏഷ്യ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളുടെ സൈനിക, സാമ്പത്തിക, നയതന്ത്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാമ് ഏഷ്യന്‍ പവര്‍ സൂചിക തയ്യാറാക്കുന്നത്.
13. 30ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നേടിയ സംവിധായിക ആരാണ്?
കെല്ലി ഫൈഫ് മാര്‍ഷല്‍
സ്രോതസ്സ്: പ്രസ് റിലീസ്, ഐഎഫ്എഫ്കെ
- കനേഡിയന്‍ ചലച്ചിത്രകാരിയാണ് കെല്ലി ഫൈഫ് മാര്‍ഷല്‍.
- അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്.
- സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
- സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പ്രഥമ ജേതാവ്: കുര്‍ദിഷ് സംവിധായിക ലിസ കലാന്
- ഇറാന് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അര്‍ഹരായത്.
- കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്മേക്കര് അവാര്‍ഡ് നേടിയിട്ടുണ്ട്.
- കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രമാണ് അവരുടെ ആദ്യ സിനിമ.
- കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്.
- ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്ളാക്ക് എലിവേഷന് മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
- 2025ലെ ടൊറന്േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന് നേടി.
