ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 29) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുടെ വസതിയായ രാജ്ഭവന്റെ പുതിയ പേര് എന്താണ്?
ലോക്ഭവന്
സ്രോതസ്സ്: മലയാള മനോരമ
- ജനങ്ങളുടെ ഭവനം എന്നര്‍ത്ഥത്തിലാണ് ലോക്ഭവന് എന്ന പേര് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.
- കേരളത്തിന്റെ ഗവര്‍ണര്‍: രാജേന്ദ്ര ആര്‍ലേക്കര്‍
2. ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ 8.5 ഡിഗ്രി താപനില താഴ്ന്നത് എവിടെയാണ്?
പുനലൂര്‍
സ്രോതസ്സ്: മലയാള മനോരമ
- ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയവും കനത്ത നാശനഷ്ടവും ഉണ്ടായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
3. 2025 നവംബര്‍ 29-ന് അന്തരിച്ച ബ്രിട്ടീഷ് നാടകകൃത്ത് ആരാണ്?
ടോം സ്റ്റൊപാര്ഡ് (88)
സ്രോതസ്സ്: മലയാള മനോരമ
- റോസെന്ക്രാന്റ്സ് ആന്‍ഡ് ഗില്ഡെന്സ്റ്റേണ് ആര് ഡെഡ് എന്ന ആദ്യ നാടകം കൊണ്ട് തന്നെ ടോം സ്റ്റൊപാര്ഡ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
- ദ് റിയല്‍ റിങ്, ആര്‍ക്കേഡിയ, ദ് ഇന്വെന്ഷന് ഓഫ് ലവ്, റോക്കന്റോല് തുടങ്ങിയ നാടകങ്ങള്‍ ടോം സ്റ്റൊപാര്ഡിന്റേതാണ്.
- 1998-ല്‍ ഷേക്സ്പിയര് ഇന്‍ ലവ് എന്ന സിനിമയുടെ സഹതിരക്കഥാകൃത്തായി ഓസ്കാര്‍ പുരസ്കാരം ലഭിച്ചു.
4. 2025 നവംബര്‍ 29ന് അന്തരിച്ച കൊയിലാണ്ടി എംഎല്‍എ ആരാണ്?
കാനത്തില്‍ ജമീല
- മലബാറില്‍നിന്നും എംഎല്‍എയായ ആദ്യ മുസ്ലിം വനിതയാണ് സിപിഐഎം നേതാവായ കാനത്തില്‍ ജമീല.
5. കൂടിയാട്ടം- നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി സതിയുടെ സ്മരണാര്‍ഥം ആസ്തിക്യാ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ മാര്‍ഗി സതി സ്മൃതി പുരസ്കാരങ്ങള്‍ (2025) നേടിയത് ആരെല്ലാം?
കഥകളി ആചാര്യന് കലാമണ്ഡലം ഗോപി, നര്‍ത്തകിയായ ചിത്രാ വിശ്വേശരന്
6. ഫ്ളൈറ്റ് കണ്ട്രോള് ഡാറ്റ തകരാര്‍ സംഭവിച്ചേക്കാമെന്ന് വിമാനക്കമ്പനി എയര്‍ബസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സോഫ്റ്റുവെയര്‍ അപ്ഡേറ്റ് നടത്തിയ വിമാന ശ്രേണി ഏതാണ്?
എ 320
സ്രോതസ്സ്: മാതൃഭൂമി
- കനത്ത സൗരവികിരണം മൂലം എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങങ്ങളുടെ ഫ്ളൈറ്റ് കണ്ട്രോള് ഡാറ്റയ്ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് അപ്ഡേഷന് നല്‍കിയത്.
7. നാവികസേനയുടെ അത്യാധുനിക എംഎച്ച്60 ആര് ഹെലികോപ്റ്ററുകളുടെ പരിപാലനത്തിനും സാങ്കേതിക നടത്തിപ്പിനും ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് അഞ്ചുവര്‍ഷത്തെ കരാറിലെത്തിയത്?
യുഎസ്എ
കരാര്‍തുക: 7995 കോടി രൂപ
8. ദക്ഷിണേന്ത്യക്കാര്‍ക്ക് ഏത് രാജ്യത്തിലെ ജനതയുമായിട്ട് ബന്ധമുണ്ടെന്നാണ് ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നത്?
ഇറാന്
സ്രോതസ്സ്: മാതൃഭൂമി
- സിന്ധു നദീതട സംസ്കാരത്തിനുശേഷം ഉത്തരേന്ത്യയില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലും രണ്ടാം നാഗരികത സംഭവിച്ചെന്ന് കണ്ടെത്തിയ പുരാവസ്ത ശാസ്ത്രജ്ഞന്: അമര്‍നാഥ് രാമകൃഷ്ണ
- തമിഴ്നാട്ടിലെ വൈഗ നദിക്കരയിലെ കീഴടിയിലാണ് ആവാസകേന്ദ്രങ്ങള്‍ കണ്ടെത്തിയത്.
- ഇന്ത്യയിലെ ആദ്യത്തെ സംഘടിത മതങ്ങള്‍: ബുദ്ധ, ജൈന
9. പദവിയിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആരാണ്?
ആന്തണി ആല്‍ബനീസ്
