ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 1) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ പൂവന് കക്കയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കിയത് ഏത് കായലിലാണ്?
അഷ്ടമുടിക്കായല്‍
2. ഇന്ത്യക്കാരുടെ സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ടെലികോം വകുപ്പ് നിര്‍ബന്ധമാക്കുന്ന മൊബൈല്‍ ആപ്പിന്റെ പേര് എന്താണ്?
സഞ്ചാര്‍ സാഥി
3. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്ത വാക്കേത്?
Rage bait
സ്രോതസ്സ്: മലയാള മനോരമ
- മനപ്പൂര്‍വ്വം വിദ്വേഷം പരത്തി രോഷം പിടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പറയുന്ന വാക്കാണ് Rage bati എന്നത്.
- Aura farming- ആത്മവിശ്വാസമുള്ള കൂള്‍ വ്യക്തിത്വം എന്ന ഇമേജ് സൃഷ്ടിച്ചെടുക്കു, biohack- സ്വന്തം കായിക, മാനസിക ശേഷിയും ആരോഗ്യവും ആയുസ്സും പരമാവധി മെച്ചപ്പെടുത്താനുമുള്ള ശ്രമം എന്നീ വാക്കുകള്‍ Rage bait-ന് ഒപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടു.
4. അത്ലറ്റിക്സ് മത്സരങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള വേള്‍ഡ് അത്ലറ്റിക്സ് ഓര്ഗനൈസേഷന് 2025-ലെ മികച്ച അത്ലറ്റുകളായി തിരഞ്ഞെടുത്തത് ആരെയെല്ലാം?
പോള്‍വോള്‍ട്ട് ലോക ചാമ്പ്യന്‍ അര്‍മാന്‍ഡ് ഡുപ്ലന്റിസ് (സ്വീഡന്), 400 മീറ്റര്‍ ലോക ചാമ്പ്യന്‍ സിഡ്സ് മക്ലാഫ്ലിന് (യുഎസ്)
5. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ എഫ്ഡിഐ വിദേശ നിക്ഷേപം എത്തിയ സംസ്ഥാനം ഏതാണ്?
മഹാരാഷ്ട്ര
സ്രോതസ്സ്: മലയാള മനോരമ
- ഏറ്റവും കൂടുതല്‍ എഫ്ഡിഐ നിക്ഷേപം ഇന്ത്യയിലെക്ക് വന്നത് സിംഗപ്പൂരില്‍ നിന്നാണ്.
6. ദിത്വ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ശ്രീലങ്കയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വ്യോമസേന രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ച ദൗത്യം ഏതാണ്?
ഓപ്പറേഷന് സാഗര്‍ ബന്ധു
7. കിഫ്ബി സിഇഒ ആരാണ്?
ഡോ കെ എം എബ്രഹാം
8. റിസര്‍വ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഡിസംബര്‍ 1 മുതല്‍ നിയമിതയായ വ്യക്തി ആരാണ്?
ഉഷ ജാനകിരാമന്‍
9. ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ 23 കോടി രൂപയ്ക്ക് വിറ്റുപോയ നാല് നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള ക്രൂശിതനായ ക്രിസ്തു എന്ന ചിത്രം വരച്ച ചിത്രകാരന് ആരാണ്?
പീറ്റര്‍ പോള്‍ റുബന്‍സ്
സ്രോതസ്സ്: മാതൃഭൂമി
- 17-ാം നൂറ്റാണ്ടില്‍ വരച്ചതെന്ന് കരുതപ്പെടുന്ന ക്രൂശിതനായ ക്രിസ്തു എന്ന ചിത്രം നാല് നൂറ്റാണ്ടോളം കാണാതെ പോയിരുന്നു. 2024-ല്‍ പാരിസിലെ ഒരു വീട്ടില്‍നിന്നും കണ്ടെത്തി.
